Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
മഴക്കാല ശ്വാസകോശരോഗങ്ങള്‍ തടയാം
മഴക്കാലം അസുഖങ്ങളുടെ കാലം കൂടിയാണ്. പനി, ചുമ, ജലദോഷം, ശ്വാസകോശരോഗങ്ങള്‍ എന്നിവയാണ് മഴക്കാലത്ത് കൂടുതലായി കണ്ടുവരുന്നത്. എന്നാല്‍ മലേറിയ, ഡെങ്കിപ്പനി എന്നിവ പോലുള്ള ഗുരുതരമായ രോഗങ്ങളും ജലത്തില്‍ നിന്നും ആഹാരത്തില്‍ നിന്നുമുള്ള അണുബാധയും ഈ സമയത്ത് സാധാരണയാണ്.
അതിനാല്‍ മഴക്കാലത്ത് ആരോഗ്യകാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തിയേ മതിയാകൂ. അതിനുള്ള ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇതാ.

മഴക്കാലത്ത് ശ്വാസകോശ രോഗങ്ങള്‍ തടയാം
സാധാരണയുണ്ടാകുന്ന ശ്വാസകോശരോഗങ്ങള്‍ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കുട, മഴക്കോട്ട്, തൊപ്പി മുതലായവ എടുക്കാന്‍ മറക്കരുത്. രാവിലെ നല്ല വെയിലുണ്ടെങ്കില്‍ പോലും ഇവ എടുക്കാതെ പോകരുത്. കാരണം വൈകുന്നേരങ്ങളില്‍ മഴ പെയ്യാം.

മഴക്കാലത്ത് ശ്വാസകോശ രോഗങ്ങള്‍ തടയാം
വിറ്റാമിന്‍ സി ധാരാളമടങ്ങിയ ഭക്ഷണസാധനങ്ങളും വിറ്റാമിന്‍ സി സപ്ലിമെന്റുകളും കഴിക്കുന്നത് ശ്വാസകോശരോഗങ്ങള്‍ ബാധിക്കാതിരിക്കാന്‍ സഹായിക്കും. പനി, ജലദോഷം എന്നിവയുടെ ചികിത്സയ്ക്ക് വിറ്റാമിന്‍ സി വളരെ ഫലപ്രദമാണ്. ഇത് ശരീരത്തിലെ ആന്റിബോഡികളെ ഉത്തേജിപ്പിക്കുകയും പനി, ജലദോഷം എന്നിവ ശമിപ്പിക്കുകയും ചെയ്യും.

മഴക്കാലത്ത് ശ്വാസകോശ രോഗങ്ങള്‍ തടയാം
മഴ നനഞ്ഞാല്‍ ഉടന്‍ കുളിക്കുക. അണുബാധ ഉണ്ടാകുന്നത് തടയാന്‍ ഇതിലൂടെ കഴിയും.

മഴക്കാലത്ത് ശ്വാസകോശ രോഗങ്ങള്‍ തടയാം
മഴയില്‍ നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയാലുടന്‍ സൂപ്പോ പാലോ പോലെ ചൂടുള്ള എന്തെങ്കിലും കുടിക്കുക. ശരീരത്തിലെ താപനിലയിലെ വ്യത്യാസം മൂലം പനി, അണുബാധ എന്നിവ ഉണ്ടാകാതിരിക്കാന്‍ ഇത് സഹായിക്കും.

മഴക്കാലത്ത് ശ്വാസകോശ രോഗങ്ങള്‍ തടയാം
മഴക്കാലത്ത് കൈകള്‍ എപ്പോഴും ശുചിയായി സൂക്ഷിക്കുക. അണുനാശിനികളും ഉപയോഗിക്കാവുന്നതാണ്.

മഴക്കാലത്ത് ശ്വാസകോശ രോഗങ്ങള്‍ തടയാം
ആവശ്യത്തിന് വെള്ളം കുടിക്കാനും മറക്കരുത്. ശരീരത്തിന്റെ താപനില ശരിയായ തോതില്‍ നിലനിര്‍ത്താനും വിഷവസ്തുക്കള്‍ പുറന്തള്ളാനും ഇത് അത്യാവശ്യമാണ്.



Click it and Unblock the Notifications
