Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
യുവത്വത്തിന്റെ രഹസ്യം !!
പ്രായത്തെ തോല്‍പ്പിക്കണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ? ഉണ്ടെങ്കില്‍ തുടര്‍ന്ന് വായിക്കുക. ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില പൊടിക്കൈകള്‍ പരിചയപ്പെടാം.
പ്രായം ഒരു സംഖ്യ മാത്രമാണെന്ന് പറയാറുണ്ട്. ഒരുപരിധി വരെ ഇത് ശരിയുമാണ്. എന്നിരുന്നാലും യുവത്വം സംരക്ഷിക്കാനും ഊര്‍ജ്ജസ്വലതയോടെ ഇരിക്കാനും നിങ്ങള്‍ ചിലത് ചെയ്യേണ്ടതുണ്ട്.
ജീവിതകാലം മുഴുവന്‍ യുവത്വവും ആരോഗ്യവും സംരക്ഷിക്കാനുള്ള ലളിതമായ ചില മാര്‍ഗ്ഗങ്ങളുണ്ട്. ദിവസവും നിങ്ങള്‍ക്കിത് ചെയ്യാവുന്നതേയുള്ളൂ.

ശുഭാപ്തിവിശ്വസം
മാനസികാവസ്ഥ നിങ്ങളുടെ മൊത്തത്തിലുള്ള സൗന്ദര്യത്തില്‍ പ്രതിഫലിക്കും. അതുകൊണ്ട് ശുഭാപ്തിവിശ്വാസം കൈവിടാതിരിക്കുക. അശുഭ ചിന്തകള്‍ നിങ്ങളുടെ ഉത്സാഹത്തെ കെടുത്തുകയും പെട്ടെന്ന് വാര്‍ദ്ധക്യത്തിലേക്ക് നയിക്കുകയും ചെയ്യും.

ധ്യാനം
അഞ്ച് മിനിറ്റ് നേരം ധ്യാനനിരതമായി ഇരിക്കാന്‍ കഴിഞ്ഞാല്‍ മതി ഒരിക്കലും പ്രതീക്ഷിക്കാത്ത ഗുണം നിങ്ങള്‍ക്ക് ലഭിക്കും. ധ്യാനം മനസ്സിനെ ശുദ്ധമാക്കുക മാത്രമല്ല ചിന്തകളെ നിയന്ത്രിക്കുകയും ചെയ്യും.

ഐക്രീം
നിങ്ങള്‍ക്ക് യുവത്വം പകരാന്‍ ഐക്രീമുകള്ക്ക് കഴിയും. ഇത്തരം സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ സ്ത്രീകള്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്ന ചിന്ത അസ്ഥാനത്താണ്. ന്യൂഏജ് മാസികകള്‍ വായിക്കുക, ഈ ധാരണ മാറിക്കൊള്ളും.

പുകവലി വേണ്ട
വളരെ പെട്ടെന്ന് വാര്‍ദ്ധക്യം ബാധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് പുകവലി. ഇത് മാരകരോഗങ്ങള്‍ക്ക് കാരണമാകുന്നത് പോലെ ത്വക്കിന്റെ ആരോഗ്യത്തെയും ബാധിക്കും. പുകവലിക്കുന്നവരുടെ ചര്‍മ്മത്തില്‍ ഓക്സിജന്റെയും ഈര്‍പ്പത്തിന്റെയും അളവ് കുറയുകയും ഇത് ചുളിവുകള്‍ക്ക് കാരണമാവുകയും ചെയ്യും.

മധുരം അമിതമാകരുത്
മധുരത്തിന്റെ ഉപയോഗം നിയന്ത്രിക്കുന്നത് ഭാരം വര്‍ദ്ധിക്കുന്നത് തടയുന്നതിന് പുറമെ ചുളിവുകള്‍ കുറയാനും സഹായിക്കും. ശരീരത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നത് ഗ്ളൈക്കേഷന്‍ എന്ന് വിളിക്കപ്പെടുന്ന പ്രവര്‍ത്തനം സജീവമാക്കും. ഈ പ്രവര്‍ത്തനത്തിന്റെ ഫലമായി ചുളിവുകള്‍ ഉണ്ടാകും.



Click it and Unblock the Notifications
