Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പ്രേമിച്ചു തുടങ്ങിയോ?
ബന്ധങ്ങള്‍ ശീതളപാനീയം പോലെയാണെന്ന് പറയാം. കാലം ചെല്ലും തോറും അതിന്റെ വീര്യം കുറയുകയും നിര്‍ഗ്ഗുണമായി മാറുകയും ചെയ്യും.
പുതിയ ബന്ധങ്ങളാകട്ടെ എല്ലാ ഊര്‍ജ്ജവും കരുത്തും ഉള്‍ക്കൊള്ളുന്നതുമാണ്. നിങ്ങളുടെ പുതിയ പ്രണയബന്ധത്തിന്റെ തീവ്രത നഷ്ടപ്പെടാതിരിക്കാനുള്ള അഞ്ച് നിയമങ്ങളാണ് ഇവിടെ പറയുന്നത്.

1. അമിതമായി ആശ്രയിക്കാതിരിക്കുക - ഒരു വ്യക്തിയുമായി അടുക്കുമ്പോള്‍ അവരോടൊപ്പം ഏറെ സമയം ചെലവഴിക്കാനുള്ള തോന്നലുണ്ടാവും. എന്നാല്‍ സദാസമയവും കാമുകിയോട് ചേര്‍ന്നിരിക്കാന്‍ ശ്രമിക്കാതിരിക്കുക. ഒരു സ്ത്രീക്ക് ശ്രദ്ധിക്കപ്പെടുന്നത് ഇഷ്ടമാണ്. എന്നാല്‍ അമിതമായ ശ്രദ്ധ അവളെ അകന്ന് നില്‍ക്കാനാണ് പ്രേരിപ്പിക്കുക. എന്നാല്‍ നിങ്ങള്‍ വൈകാരികമായി സ്വതന്ത്രനാണെന്ന് കാണിച്ചാല്‍ അത് ആത്മവിശ്വാസവും, കരുത്തുമായി സ്ത്രീകള്‍ കണക്കാക്കും. ഇവ രണ്ടും ഒരു പുരുഷന് വേണ്ടുന്ന പ്രധാന ഗുണങ്ങളാണ്.പുരുഷനില്‍ നിന്നും സ്ത്രീ മറയ്ക്കും രഹസ്യങ്ങള്‍

2. പ്രവൃത്തിയിലാണ് കാര്യം - വാക്കുകള്‍ ശൂന്യമായ വാഗ്ദാനങ്ങളാവാം. അനുസൃതമായ നടപടികളിലെല്ലെങ്കില് അവ അര്‍ത്ഥശൂന്യമാണ്. അവളോട് നിങ്ങള്‍ക്കുള്ള പരിഗണനയും സ്നേഹവുമൊക്കെ വാക്കുകളായി വിളമ്പാതെ സ്നേഹം, പ്രവൃത്തി, ആദരവ് എന്നിവയിലൂടെ കാണിച്ച് കൊടുക്കുക. വാക്കുകളിലൂടെ പറയാതെ കാര്യങ്ങള്‍ അവള്‍ക്ക് അനുഭവവേദ്യമാക്കുക.

3. രഹസ്യങ്ങള്‍ വെളിപ്പെടുത്തരുത് - കാര്യങ്ങള്‍ തുറന്ന് പറയണമെന്ന് നിങ്ങള്‍ക്ക് തോന്നാം. നിങ്ങള്‍ അവളില്‍ കാണിക്കുന്ന വിശ്വാസത്തെ അവള് അഭിനന്ദിക്കുകയും ചെയ്യും. എന്നാല്‍ ഈ തുറന്ന് പറച്ചില് അടുപ്പം നഷ്ടപ്പെടുത്താനും ഇടവരുത്തിയേക്കാം. തിരക്കിടാതെ കാത്തിരിക്കുക. രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ അനുയോജ്യമായ ഒരു സമയം വന്നേക്കാം. എന്നാല്‍ അവളെന്ത് പറയുന്നു എന്നതില്‍ ശ്രദ്ധിക്കുക. അവള് പറയുന്നതില്‍ നിങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട് എന്ന് കണ്ടാല്‍ നിങ്ങളുടെ ബന്ധം വേഗത്തില്‍ തന്നെ വളരും. ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

4.സമ്മര്‍ദ്ദം ചെലുത്താതിരിക്കുക - നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ കാമുകിയെ നിര്‍ബന്ധിക്കുന്നത് അവര്‍ക്ക് അലോസരമുണ്ടാക്കും. നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അന്ധമായി അനുസരിക്കും എന്ന് വിചാരിക്കാതെ, അവളുടേതായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ അനുവദിക്കുക. നിങ്ങള്‍ക്ക് എന്ത് ലഭിക്കും എന്നതിനേക്കാള്‍ എന്ത് വാഗ്ദാനം ചെയ്യാന്‍ കഴിയുമെന്ന് ചിന്തിക്കുക. സന്തോഷം നല്‍കാനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ അവള് മനസിലാക്കുകയും അവളുടേതായ രീതിയില്‍ നിങ്ങളെ സന്തോഷിപ്പിക്കുകയും ചെയ്യും.

5.അജ്ഞതക്കുള്ള സ്ഥാനം - ദീര്‍ഘകാലം നീളുന്ന ഒരു ബന്ധത്തിന് അല്പം അജ്ഞതയുടെയും, ഊഹത്തിന്റെയും ആവശ്യമുണ്ട്. സദാസമയവും പ്രണയിനിക്കൊപ്പം ചെലവഴിക്കരുത്. നിങ്ങളെ സംബന്ധിച്ച് ആശ്ചര്യപ്പെടാന്‍ അവളെ അനുവദിക്കുക. അവളില്‍ നിന്ന് അകന്നിരുന്ന് അവളുടെ ചിന്തകള്‍ മനസിലാക്കുക. സുരക്ഷിതത്വം നല്കുന്ന മടുപ്പിനേക്കാള്‍ അനിശ്ചിതത്വം നല്കുന്ന ത്രില്ലാണ് ഉചിതം. ഈ കാര്യത്തെ ഒരു സമവാക്യമായി രൂപപ്പെടുത്തിയാല്‍ അത് 'പ്രതീക്ഷ+സംശയം= പ്രണയം' എന്നായിരിക്കും.



Click it and Unblock the Notifications

