Latest Updates
-
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ?
ഹാര്‍ട്ട് അറ്റാക്ക് വരുന്നതു തടയൂ
ഹാര്‍ട്ട് അറ്റാക് പലരുടേയും ജീവിതം പ്രതീക്ഷിച്ചിരിക്കാതെ അവസാനിപ്പിക്കുന്ന ഒരു വില്ലനാണെന്നു പറയാം. ഒരു പരിധി വരെ ജീവിതശൈലിയും ഭക്ഷണക്രമങ്ങളുമാണ് ഹാര്‍ട്ട് അറ്റാക്കിനു കാരണമാകുന്നത്.
ഹാര്‍ട്ട് അറ്റാക്ക് തടയാനുള്ള വിവിധ വഴികളെപ്പറ്റി അറിഞ്ഞിരിക്കൂ.

ബൈക്കിംഗ്
ആരോഗ്യം ലഭിക്കാന്‍ സ്ഥിരമായി വ്യായാമം ചെയ്യണമെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. സ്ഥിരമായുള്ള വ്യായാമങ്ങള്‍ ഹാര്‍ട്ട് അറ്റാക്കിനുള്ള സാധ്യത കുറയ്ക്കുകയും, ഹൃദയസംബന്ധമായ പ്രശ്നങ്ങളെ ഒരു പരിധി വരെ തടയാനും സഹായിക്കുന്നതായി പഠനങ്ങള്‍ കാണിക്കുന്നു.

ഡാര്‍ക്ക് ചോക്കലേറ്റ്
ഡാര്‍ക്ക് ചോക്കളേറ്റിലടങ്ങിയിരിക്കുന്ന ഫ്ലാവനോയ്ഡ്സുകള് ആന്റി-ഇന്‍ഫ്ലമേറ്ററി ഏജന്റുകളുള്ളതാണ്. ഇവ ധമനികളുടെ പ്രവര്‍ത്തനത്തെ സഹായിക്കുകയും, രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. രക്തത്തിലെ സെറോട്ടോണിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നത് വഴി ഫിസിക്കല്‍ ഷോക്കുകളില്‍ നിന്ന് രക്ഷപെടാനും സാധിക്കും.

ബിയര്‍
ലഹരി കുറഞ്ഞ ബീറുകളില് ഹൃദയാരോഗ്യത്തിനുപകരിക്കുന്ന ബിയറുകളില്‍
ആന്റി ഓക്സിഡന്റ്സ് അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. എല്ലാ ദിവസവും ബീര്‍ കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. എന്നാല്‍ ബീര്‍ ഉപയോഗിക്കുമ്പോള്‍ എക്സര്‍സൈസ് ചെയ്യാന്‍ വിട്ടുപോകരുത്. അമിതമായ ബീര്‍ ഉപയോഗം ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക എന്ന് ഓര്‍മ്മിക്കുക.

വിറ്റാമിന്‍ ബി
വിറ്റാമിന്‍ ബി കോംപ്ലക്സ് സപ്ലിമെന്റ്സ് ഉപയോഗിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന ഹോമോസിസ്റ്റൈന്റെ തോത് കുറയ്ക്കാന്‍ സഹായിക്കും. ഞരമ്പുകളിലെ രക്തയോട്ടം സുഗമമാക്കാന്‍ ഇത് ഗുണകരമാണ്.

കൂര്‍ക്കം വലി
കൂര്‍ക്കം വലി പുരുഷന്മാരില് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകും. ഉറക്കത്തിനിടയിലുള്ള സുഗമമല്ലാത്ത ശ്വാസോഛ്വാസം തടസങ്ങള്‍ സൃഷ്ടിക്കും. ഇത് ശരീരത്തിന്റെ വിശ്രമാവസ്ഥക്ക് ഭംഗം വരുത്തുകയും, ശാരീരിക പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. ദീര്‍ഘകാലം ഇത് തുടര്‍ന്നാല്‍ ഹൃദായാഘാതത്തിന് സാധ്യതയുണ്ട്.

ഉറക്കം
ഏഴ് മണിക്കൂറില്‍ താഴെ ഉറങ്ങുന്നവര്‍ക്ക് രാത്രി കൂടുതല്‍ സമയം ഉറങ്ങുന്നവരെ അപേക്ഷിച്ച് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. കൊളസ്ട്രോള്‍ തോതും, രക്ത സമ്മര്‍ദ്ധവും നല്ല രീതിയില്‍ നിലനില്‍ക്കുന്നതിന് തടസങ്ങളില്ലാത്ത ഉറക്കം അനിവാര്യമാണ്.

മത്സ്യം
ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയതാണ് മത്സ്യം. ശരീരത്തിലെ സെല്ലുകളുടെ പുനര്‍നിര്‍മ്മാണത്തിനും, രക്തസമ്മര്‍ദ്ധം നല്ല രീതിയില്‍ നിലനിര്‍ത്താനും ഇത് ആവശ്യമാണ്. ഇതിന് പുറമെ ധമനികള്‍ നശിക്കാതെ ആരോഗ്യത്തോടെ കാക്കുകയും ചെയ്യും. ഉപ്പുവെള്ളത്തില്‍ വളരുന്ന കോഡ്, സാല്‍മണ്‍ പോലുള്ള മത്സ്യങ്ങള്‍ ആഴ്ചയില്‍ രണ്ട് തവണ ഉപയോഗിക്കുന്നത് ഹൃദയത്തെയും, രക്തധമനികളെയും കൂടുതല്‍ ആരോഗ്യമുള്ളതാക്കും.

ഫൈബറടങ്ങിയ ബ്രേക്ക് ഫാസ്റ്റ്
ഗ്ലൂക്കോസിന്റെ അളവ് ശരീരത്തില്‍ കുറഞ്ഞിരിക്കുന്ന പ്രഭാതസമയത്ത് ധാരാളം ഫൈബറടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കും. ശാസ്ത്രീയ പഠനങ്ങളനുസരിച്ച് വിവിധ ധാന്യങ്ങളില്‍ നിന്നുള്ള പ്രഭാത ഭക്ഷണം കഴിക്കുന്നത്, കഴിക്കാത്തവരേക്കാള്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ 23 ശതമാനം കുറയ്ക്കാന്‍ സാധിക്കും.

ചണവിത്ത് (ഫഌക് സീഡ്)
ഹൃദയാരോഗ്യത്തിന് അത്യുത്തമമാണ് ചണവിത്ത്. മികച്ച തോതില്‍ ഫൈബറും, കൊഴുപ്പും, അടങ്ങിയിട്ടുള്ള ഇവ മുഴുവനായോ, ഇവയില്‍ നിന്നെടുത്ത എണ്ണയോ കഴിക്കാവുന്നതാണ്.

വെളുത്തുള്ളി
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ അത്യുത്തമമാണ് വെളുത്തുള്ളി. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും, രക്തശുദ്ധി വരുത്താനും വെളുത്തുള്ളി ഉപയോഗിക്കാം. ദിവസേന ഒന്നോ രണ്ടോ അല്ലി വെളുത്തുള്ളി ഉപയോഗിക്കുന്നത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

ചായ
കട്ടന്‍ ചായ, ഗ്രീന്‍ ടീ കട്ടന്‍ ചായ, ഗ്രീന്‍ ടീ എന്നിവ
ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. ഇതിലെ ആന്റി ഓക്സിഡന്റുകള്‍ രക്തയോട്ടത്തെയും ധമനികള്‍ വൃത്തിയാക്കാനും സഹായിക്കും. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ചായ ഉപകരിക്കും. ദിവസേന രണ്ട് കപ്പ് ചായ കുടിക്കുന്നത് ഹൃദയാഘാതം ഉണ്ടാകുന്നതിനുള്ള സാധ്യത 11 ശതമാനം കുറയ്ക്കും.

പയര്‍
ഹൃദയസംബന്ധമായ ആരോഗ്യത്തിന് പയര്‍ ഉപകാരപ്രദമാണ്. മിനറലുകളും, ഫൈബറുകളും ഇവയില്‍ അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന ന്യൂട്രിയന്റ്സ് ധാരാളമായി പയര്‍ വര്‍ഗ്ഗങ്ങളിലുണ്ട്.

സെക്സ്
മികച്ച രീതിയിലുള്ള സെക്സ് ലൈഫ് ശാരീരിക പ്രവര്‍ത്തനങ്ങളെ നല്ലരീതിയില്‍ സഹായിക്കുകയും, ഹൃദയാരോഗ്യത്തിന് സഹായമാവുകയും ചെയ്യും. ഹോര്‍മോണ്‍ ഉത്പാദനം, ഞരമ്പുകളുടെ ശേഷി,ധമനികളുടെ കരുത്ത് എന്നിവ സെക്സ് വഴി നേടാവുന്നതാണ്. പഠനങ്ങളനുസരിച്ച് ആഴ്ചയില്‍ രണ്ട് തവണയെങ്കിലും സെക്സിലേര്‍പ്പെടുന്നവര്‍ക്ക് അല്ലാത്തവരേക്കാള്‍ മധ്യവയസില്‍ സംഭവിക്കാവുന്ന സ്ട്രോക്കിന് സാധ്യത കുറവാണ്.

ചെറി
ദയാരോഗ്യത്തിന് അത്യുത്തമമാണ് ചെറി. ചെറിക്ക് നിറം നല്കുന്ന ആന്തോസ്യാനൈന്, യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. യൂറിക് ആസിഡ് രക്തത്തില്‍ വര്‍ദ്ധിക്കുന്നത് ഹൃദയാഘാതത്തിന് കാരണമാകും. മുഴുവനായോ, ഉണക്കിയോ, ജ്യൂസായോ ഒരു പിടി ചെറി സ്ഥിരമായി കഴിക്കുന്നത് ഹൃദയത്തെ ശക്തിപ്പെടുത്തും.

ബീന്‍സ്
ബീന്‍സില്‍ ഫോളിക് ആസിഡ് സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ഫോളിക് ആസിഡ് രക്തത്തിന്റെ സുഗമമായി ഒഴുക്കിനെ സഹായിക്കുന്നതിനാല്‍ ഹൃദയത്തിന് ഗുണം ചെയ്യും. ദിവസവും ഓരോ കപ്പ് ബീന്‍സ് ഉപയോഗിച്ചാല്‍ അത്യാവശ്യമുള്ള എല്ലാ ന്യൂട്രിയന്റ്സും ലഭിക്കുകയും ഹൃദയത്തിന് ഗുണം ചെയ്യുകയും ചെയ്യും.

സോഡകള്‍
സോഡ കലര്‍ത്തിയ പാനീയങ്ങള്‍ കലോറി ഏറെ കലര്‍ന്നവയാണ്. ഇവ ശരീരത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും. വിപണിയില്‍ ലഭ്യമായ ഇത്തരം പാനീയങ്ങള്‍ പലതും ഹൃദയത്തിന് ദോഷമുണ്ടാക്കുന്നതാണ്. ഇത്തരം പാനീയങ്ങള്‍ക്ക് പകരം വെള്ളമോ, ജ്യൂസുകളോ ഉപയോഗിക്കുക വഴി ഹൃയത്തിനുണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ കുറയ്ക്കാം.

വെള്ളം
ശരീരത്തിന് ആവശ്യമായ തോതില്‍ വെള്ളം കുടിക്കുന്നത് രക്തചംക്രമണത്തെ വര്‍ദ്ധിപ്പിക്കുകയും രക്തം കട്ടപിടിക്കാനുള്ള സാഹചര്യം കുറയ്ക്കുകയും ചെയ്യുന്നു. ദിവസവും 2.5 ലിറ്ററോളം വെള്ളം കുടിക്കുന്നത് ടോകിസ്നുകളെ നീക്കം ചെയ്യാനും കൊളസ്ട്രോള്‍ നില വര്‍ദ്ധിക്കാതിരിക്കാനും സഹായിക്കും.

ഇഞ്ചി
എരിച്ചില്‍ ഹൃദയാഘാതത്തിന്റെ പല കാരണങ്ങളിലൊന്നാണ്. ഇഞ്ചി പോലുള്ള എരിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചാല്‍ പ്രശ്നങ്ങള്‍ തുടക്കത്തിലേ തടയാം.

മൂത്ര നിയന്ത്രണം
പഠനങ്ങളനുസരിച്ച്, മൂത്രം സമയത്ത് ഒഴിക്കാതെ പിടിച്ച് വെയ്ക്കുന്നവരില്‍ ഹൃദയാഘാതത്തിന് സാധ്യത കൂടുതലാണ്. അമിതമായി നിറഞ്ഞ മൂത്രാശയം ഹൃദയമിടിപ്പ് കൂട്ടുകയും, ഇത് ധമനികളെ ബാധിക്കുകയും ഹൃദയാഘാതത്തിന് വഴി വെയ്ക്കുകയും ചെയ്യും. സമയത്തുള്ള മൂത്രമൊഴിക്കല്‍ ഹൃദയത്തിന് മാത്രമല്ല ഭാവിയില്‍ പ്രോസ്ട്രേറ്റിനുണ്ടാകാവുന്ന തകരാറുകള്‍ക്കുള്ള സാധ്യതകളും കുറയ്ക്കും.

അവധികള്‍
വിശ്രമമില്ലാതെയുള്ള തുടര്‍ച്ചയായ ജോലി ഹൃദയത്തിന് ഭീഷണിയാണ്. ജോലികള്‍ക്കിടയില്‍ കൃത്യമായി അവധികള്‍ എടുത്ത് റിലാക്സ് ചെയ്യുന്നത് ഹൃദയത്തെ സഹായിക്കും. വിശ്രമമില്ലാത്ത തുടര്‍ച്ചയായ ജോലി ആശുപത്രിയിലേ അവസാനിക്കൂ.

ഹാര്‍ട്ട് റേറ്റ് വേരിയബിലിറ്റി
എച്ച്.ആര്.. വി അഥവാ ഹാര്‍ട്ട് റേറ്റ് വേരിയബിലിറ്റി എന്നത് വിവിധ പ്രവര്‍ത്തനങ്ങളോടും, സാഹചര്യങ്ങളോടും പ്രതികരിക്കാനുള്ള ഹൃദയത്തിന്റെ കഴിവാണ്. കടുത്ത ചൂടുള്ള കാലാവസ്ഥയും അമിതമായ മലീനീകരിക്കപ്പെട്ട ചുറ്റുപാടും ഇത് വര്‍ദ്ധിക്കാനിടയാക്കും. യന്ത്രസഹായത്തോടെ തണുപ്പിച്ച ചുറ്റുപാടിലും, അണുവിമുക്തമായ അന്തരീക്ഷത്തിലും ജീവിക്കുക വഴി ഹൃയത്തിന്റെ അമിത ജോലി കുറയ്ക്കാനാവും.

മള്‍ട്ടി വിറ്റാമിന്‍ സപ്ലിമെന്റ്സ്
തിരക്കുപിടിച്ച ജോലികളുള്ള ഇന്നത്തെ ജീവിത ശൈലിയില്‍ ആരോഗ്യപൂര്‍ണ്ണമായ ഒരു ഭക്ഷണക്രമം പിന്തുടരുക പ്രയാസമായേക്കാം. ഇത് മൂലമുള്ള ന്യൂട്രിയന്റ്സിന്റെ കുറവ് സപ്ലിമെന്റുകള്‍ വഴി പരിഹരിക്കാം. ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരം ദിവസേന മള്‍ട്ടിവിറ്റാമിനുകള്‍ ഉപയോഗിക്കാം. ഇവ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും, ഹൃദയാരോഗ്യം സംരക്ഷിക്കുകയും ശരീരത്തിന്റെ മൊത്തം ആരോഗ്യം പരിപാലിക്കുകയും ചെയ്യാം.

സ്ട്രെസ്സ് മാനേജ്മെന്റ്
ഹൃദയത്തിന് ഏറ്റവും ഭീഷണി ഉയര്‍ത്തുന്ന ഒന്നാണ് സ്ട്രെസ്സ്. മാനസിക പിരിമുറക്കങ്ങള്‍ ഹോര്‍മോണ്‍ വ്യവസ്ഥയില്‍ മാറ്റങ്ങള്‍ വരുത്തുകയും, ഹൃദയമിടിപ്പ് കൂട്ടുകയും, ഇതു വഴി ഹൃദയത്തിന് കൂടുതല്‍ ജോലി ചെയ്യേണ്ടി വരുകയും ചെയ്യും. ഇത് ഹൃദയത്തിനെ ദുര്‍ബലപ്പെടുത്തുകയും ഹൃദയാഘാതത്തിന് വഴിവെക്കുകയും ചെയ്യും. മാനസികസംഘര്‍ഷങ്ങള്‍ അകറ്റി ജീവിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

പുകവലി വേണ്ട
പുകവലി ഏറെ ദൂഷ്യവശങ്ങളുള്ള ഒന്നാണ്. പഠനങ്ങളനുസരിച്ച് അമ്പത് വയസിനടുത്തുള്ള പുകവലിക്കാര്‍ക്ക് അല്ലാത്തവരേക്കാള്‍ ഹൃദയാഘാതം വരാനുള്ള സാധ്യത 25 ശതമാനം കൂടുതലാണ്. പുകവലി ഒഴിവാക്കിയാല്‍ ആരോഗ്യകരമായ ഒരു ജീവിതം നേടാമെന്നുറപ്പാണ്.

പ്രമേഹ പരിശോധന
പ്രമേഹ രോഗികളില്‍ ഇന്‍സുലിന്‍ ഏറെ ഉപയോഗിക്കുന്നതിനാല്‍ ഹൃദയസംബന്ധമായ തകരാറുകള്‍ക്ക് സാധ്യത കൂടുതലാണ്. സ്ഥിരമായി രക്തം പരിശോധിച്ച് പഞ്ചസാരയുടെ അളവ് മനസിലാക്കി നിയന്ത്രിക്കുന്നത് ശ്രദ്ധിക്കേണ്ടുന്ന കാര്യമാണ്. കൃത്യമായ ഭക്ഷണക്രമവും മരുന്നുകളും വഴി പ്രമേഹത്തെ നിയന്ത്രിക്കാം.

ഹൃദയാഘാതത്തിന് പലപ്പോഴും കാരണമാകുന്നത് ഡിപ്രഷനാണ്. വിഷാദമുള്ളവരില്‍ ഓക്സ്ടോസിന്, സെറോടോണിന്‍ എന്നിവ കുറയാനിടയാകും. ഇത് ദീര്‍ഘകാലം കുറഞ്ഞിരിക്കുന്നത് തുടരുന്നത് ആരോഗ്യത്തെ ബാധിക്കും. കൗണ്‍സിലിംഗും, മനോരോഗ ചികിത്സയും വഴി വിഷാദമകറ്റിയാല് ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കാവുന്നതാണ്.

കൃത്യമായ കൊളസ്ട്രോള്‍ പരിശോധന
വര്‍ഷം തോറുമുള്ള കൊളസ്ട്രോള്‍ പരിശോധന ഹൃദയസംബന്ധമായ തകരാറുകള്‍ കണ്ടെത്താന്‍ സഹായിക്കും. കൊളസ്ട്രോള്‍ പരിശോധന വഴി കൃത്യമായ മരുന്നും, ഭക്ഷണക്രമവും, വ്യായാമങ്ങളും നിശ്ചയിക്കാനും അതുവഴി ആരോഗ്യം വീണ്ടെടുക്കാനും സഹായിക്കും.

ഹാസെല്‍നട്ട്
ദിവസേന 425 ഗ്രാം ഹാസെല്‍നട്ട് ഉപയോഗിക്കുന്നത് വഴി ധമനികള്‍ അടഞ്ഞുപോകുന്നത് 16 ശതമാനത്തോളം കുറയ്ക്കാനാവും. ഹൃദയത്തിലേയും, ധമനികളിലേയും സൂക്ഷ്മ സ്തരങ്ങളെ ഈ കുരുക്കളിലെ എണ്ണ ശക്തിപ്പെടുത്തും. മുഴുവനായോ, വറുത്തോ ഇത് ദൈനംദിന ആഹാരത്തില്‍ ഉള്‍പ്പെടുത്താം.

എക്കോസ്പ്രിന്
വൈകാരിക സമ്മര്‍ദ്ധം നിയന്ത്രിക്കാന്‍ കഴിവുള്ള എക്കോസ്പ്രിന് രക്ത സമ്മര്‍ദ്ധവും, വികാരവിക്ഷോഭങ്ങളും കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ ഈ മരുന്ന് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമേ ഉപയോഗിക്കാന്‍ പാടുള്ളു.



Click it and Unblock the Notifications
