Latest Updates
-
മെയ് 12: ഈ 3 രാശിക്കാർക്ക് തൊഴിലിൽ വൻ കുതിപ്പ്, ധനലാഭം; ഭാഗ്യം നിങ്ങളെ തേടിയെത്തും! -
മെയ് 12 നക്ഷത്രഫലം: കരിയറിൽ വഴിത്തിരിവ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കുംഭം രാശിയിൽ ചന്ദ്രൻ: മേടം, ചിങ്ങം രാശിക്കാർക്ക് ഭാഗ്യം തെളിയുന്നു, ഇന്നത്തെ രാശിഫലം അറിയാം -
ഡൽഹിയിൽ പൊടിക്കാറ്റും ഈർപ്പവും; ചർമ്മം സുരക്ഷിതമാക്കാൻ ഈ ചെറിയ മാറ്റങ്ങൾ മതി! -
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ -
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ സ്മാർട്ട് ടിപ്സുകൾ പരീക്ഷിച്ചാൽ തിളക്കം നിലനിർത്താം! -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്ന ആ 'ലാസ്റ്റ് മിനിറ്റ്' വിദ്യ; ഞെട്ടിക്കുന്ന രഹസ്യങ്ങൾ ഇതാ!
സാമൂഹികബന്ധങ്ങള്‍ ശക്തിപ്പെടുത്തൂ
പുറമെ ആരും ബഹുമാനിക്കുന്ന ഒരു വ്യക്തിയാകുവാൻ ഏറെ പരിശ്രമത്തിന്റെ ആവശ്യമൊന്നുമില്ല. പക്ഷെ ഉള്ളാലെ ഒരു പരിപൂർണ്ണ വ്യക്തിത്വത്തിന് ചില തയ്യാറെടുപ്പുകൾ ആവശ്യമാണ്.
ഏതൊരു നല്ല കാര്യത്തിനും തടസ്സവാദങ്ങൾ മനസ്സിൽ രൂപപ്പെടും. തീരുമാനത്തെ പ്രോത്സാഹിപ്പിക്കുകയില്ല എന്ന് മാത്രമല്ല തികച്ചും വിചിത്രമായി അതിനെ കുറിച്ച് പുലമ്പുകയും ചെയ്യും. നല്ല കാര്യമാണെന്നറിഞ്ഞിട്ടും അനാവശ്യമായ പുചഛമോ വരണ്ട ചിരിയോ ആയിരിക്കും നമ്മുടെ പ്രതികരണം. ആളുകളുടെ ഇടയിൽ നിങ്ങളെ ഒരു മാന്യനായി അവതരിപ്പിക്കാൻ ചില കുറുക്ക് വഴികളിതാ.
എല്ലാ തീരുമാനങ്ങൾക്കുമെന്നപോലെ തീവ്രമായ ആഗ്രഹമാണ് ഇക്കാര്യത്തിലും ആദ്യമായി വേണ്ടത്. ഇങ്ങനെ ആയിത്തീരുന്നതിലൂടെ ജീവിതത്തിൽ സംഭവിക്കുന്ന നേട്ടങ്ങളെ കുറിച്ച് ഒന്നിരുത്തി ചിന്തിക്കുക. ആഗ്രഹം തനിയെ വന്നുചേരും. പോസിറ്റിവിറ്റി എന്നത് ഒരു പ്രകാശവലയം പോലെയാണ്.
ആളുകൾ നിങ്ങളെ വിശ്വസിക്കാൻ തുടങ്ങുന്നതും വിനയത്തോടെ പെരുമാറുന്നതും നിങ്ങൾ കൈവരിച്ച പോസിറ്റിവിറ്റിയുടെ അടയാളമായി മനസ്സിലാക്കാം. സഹപ്രവർത്തകർ അവരുടെ ഉദ്യമങ്ങളിൽ നിങ്ങളെകൂടി പങ്കാളിയാക്കുന്നതും എളുപ്പത്തിൽ അവരുമായി ഇണങ്ങാൻ കഴിയുന്നതും ഇതിന് തെളിവാണ്. പരാജയങ്ങളിൽ പതറാതെയും പ്രതീക്ഷകളിൽ നിരാശനാവാതെയും യാഥാർത്ഥ്യങ്ങളെ നേരിടണം. ഒന്നിനോടും നിഷേധ നിലപാട് എടുക്കാത്ത വ്യക്തി ആയിരിക്കണം നിങ്ങളെന്ന് ഇതിനർത്ഥമില്ല. മുനിയുടെ മൗനം കൈകൊള്ളാതെ സജീവമായി പ്രതികരിക്കണം.
നിത്യജീവിതത്തിലെ സംഭവങ്ങളെ ഒന്നൊന്നായി നിരീക്ഷിക്കണം. അവയെ കുറച്ചുകൂടി ഭംഗിയായി എങ്ങനെ കൈകാര്യം ചെയ്യാമെന്ന് അലോചിക്കണം. ശരിതെറ്റുകൾ പരിഗണിക്കുമ്പോൾ അപരനോട് നീതി പുലർത്താൻ മറക്കരുത്. നിങ്ങളുടെ നല്ല
വ്യക്തിത്വത്തിന്റെ പ്രതിഫലനം കൂടിയാണത്.
നല്ല വാക്കുകൾ സംസാരത്തിൽ പ്രയോഗിക്കാൻ ശ്രമിക്കണം. ശരീരത്തിന്റെ ആംഗ്യങ്ങളും ചലനങ്ങളും തികച്ചും സൌഹാർദ്ദപരമായിരിക്കണം. കൂടെയുള്ളവരുടെ സംസാരത്തിന് അനുയോജ്യമായ വിധത്തിൽ പ്രതികരിക്കാൻ മടിക്കരുത്.
ആശ്ചര്യവും ആനന്ദവും പ്രകടിപ്പിക്കുന്നതോടൊപ്പം തമാശ കേൾക്കുമ്പോൾ പൊട്ടിച്ചിരിക്കാനും മടിയ്ക്കണ്ട. വർത്തമാനത്തിനിടയിൽ അവർക്ക് പറയാനുള്ളത് കൂടി കേൾക്കാൻ സന്മനസ്സ് കാണിക്കണം. സംസാരത്തിന്റെ രസം കെടാതിരിക്കാനും അതാവശ്യമാണ്.
നിങ്ങൾ ഇടപഴകുന്ന ആളുകളുടെ സ്വഭാവ സവിശേഷതകളാണ് നിങ്ങളിലും പ്രതിഫലിക്കുക. കാര്യങ്ങളോട് ശുഭപ്രതീക്ഷയും ക്രിയാത്മകമായ മനോഭാവവും വെച്ചുപുലർത്തുന്നവർ ആയിരിക്കട്ടെ നിങ്ങളുടെ കൂട്ടുകാർ.
അലസനായി അലയുന്നതിനേക്കാൾ മനസ്സിനിഷ്ടപ്പെട്ട വിനോദങ്ങളിൽ മുഴുകുകയാണ് വേണ്ടത്. തനിച്ചോ കൂട്ടുകൂടിയോ എന്നില്ലാതെ കർമ്മനിരതനാവണം. തമാശകൾ പൊട്ടിച്ചും രസകരമായ സംഭവങ്ങൾ അയവിറക്കിയും കൂട്ടുകാരുടെ ഇടയിൽ സജീവ സാന്നിദ്ധ്യമാകാം.
ജോലിസമയത്തിന് ശേഷം അല്പം ഓടുന്നതും കൂട്ടുകാരിയുമായി സമയം പങ്കിടുന്നതും മടുപ്പുകളിൽ നിന്ന് മനസ്സിനെ മോചിപ്പിക്കാൻ സഹായിക്കും.
നിത്യജീവിതത്തിൽ സ്ഥിരമായി അഭിമുഖീകരിക്കുന്ന ചെറിയ പ്രയാസങ്ങളെ നിസ്സാരമായ് അവഗണിച്ചേക്കൂ. ദിവസവും ജോലിസ്ഥലത്തേക്ക് ഡ്രൈവ് ചെയ്ത് പോകുന്നതും വാഹനം പാർക്ക് ചെയ്യാൻ ബുദ്ധിമുട്ടുന്നതും ഭാരിച്ച കാര്യമായ് കാണരുത്.
ജീവിതത്തിലെ ചില കാര്യങ്ങൾ മാറ്റങ്ങൾക്ക് വിധേയമാകില്ല എന്ന് സ്വയം സമാധാനിക്കുക. ഈ കാഴ്ചപ്പാട് മറ്റു പല കാര്യങ്ങളിലും ശരിയായ തീരുമാനമെടുക്കാൻ നിങ്ങളെ തുണയ്ക്കും.
മനസ്സിൽ ആനന്ദമുണ്ടാക്കുന്ന ശരീരസ്രവങ്ങൾ ഉത്പാദിപ്പിക്കാനും നിങ്ങളെ കുറിച്ച് നല്ലൊരു ഉൾക്കാഴ്ച ഉണ്ടാക്കിയെടുക്കാനും യോഗ പതിവാക്കുന്നത് നല്ലതാണ്.
ദിവസവും പ്രാണായാമം അനുഷ്ഠിക്കുക മനസ്സിന് ഏകാഗ്രത ലഭിക്കും. നാഡിഞരമ്പുകൾക്ക് ശമനം നല്കുവാനും എന്തിനേറെ, നിങ്ങളുടെ മൂഡ് നേരെയാക്കുവാൻ വരെ ഇതിന് കഴിവുണ്ട്. മനസ്സിന്റെ പ്രശാന്തഭാവം സഹനശക്തിയെ അധികരിപ്പിക്കുമെന്നും പ്രത്യേകം പറയേണ്ടതില്ലല്ലൊ.
ഡയറി എഴുത്ത് ശീലമാക്കിയവരാണ് നമ്മളിൽ പലരും. ദിവസത്തിലെ അനുഭവങ്ങൾ ഒന്നായി വാരിവലിച്ചെഴുതാതെ പ്രധാനപ്പെട്ടവ മാത്രം നോട്ട് ചെയ്യണം. ചെറിയ കാര്യങ്ങളിൽ പോലും കുറച്ചുകൂടി നല്ല സമീപനം സ്വീകരിക്കാൻ തയ്യാറായാൽ സ്വഭാവത്തിലെ നെഗറ്റിവിറ്റിയിൽ നിന്ന് മുക്തി നേടാം.
നന്ദി പറയുക. ദൈവത്തിനോടും മാതാപിതാക്കളോടും കൂട്ടുകാരോടും എന്നതിനൊപ്പം നിങ്ങളുടെ കഠിന പരിശ്രമങ്ങൾക്കും നേട്ടങ്ങൾക്കും തയ്യാറായ നിങ്ങളോട് തന്നെയും. സ്വന്തം വിജയങ്ങളുടെ പൂർണ്ണ അവകാശി നിങ്ങൾ മാത്രമല്ലെന്ന ചിന്ത മനസ്സിൽ വിനയമുണ്ടാക്കും. ഇത് കൂടുതൽ ഉയരങ്ങളിലേക്ക് നിങ്ങളെ നയിക്കും.



Click it and Unblock the Notifications