Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
പക്ഷിയെ വളര്‍ത്താന്‍ ആറ് കാരണങ്ങള്‍
വീട്ടില്‍ അരുമായായി വളര്‍ത്താന്‍ കൂടുതല്‍ പേരും പട്ടിയെയോ പൂച്ചയേയോ ആണ് തിരഞ്ഞെടുക്കുക. എന്തുകൊണ്ട് പക്ഷിയെ വളര്‍ത്തുന്ന കാര്യം ചിന്തിക്കുന്നില്ല? നിങ്ങള്‍ കരുതും പോലെ അത്ര വൃത്തിയില്ലാത്തവരല്ല പക്ഷികള്‍, മറിച്ച് ഏറെ രസം നല്കുന്നവയാണ്.
പക്ഷികളെ വളര്‍ത്താന്‍ കുറച്ച് സ്ഥലം മാത്രം കണ്ടെത്തിയാല്‍ മതി. കൂടാതെ പല ഭൂവുടമകളും പക്ഷികളെ വളര്‍ത്ത് മൃഗങ്ങളുടെ കൂട്ടത്തില്‍ കണക്കാക്കിയിട്ടില്ല. അതിനാല്‍ നിങ്ങളുടെ സ്ഥലത്ത് അവയെ വളര്‍ത്തുന്നതിന് അധിക പണം നല്‍കേണ്ട ആവശ്യവും വരുന്നില്ല.
പക്ഷിയെ വളര്‍ത്താന്‍ ആറ് കാരണങ്ങള്‍
1. സംസാരിക്കാന്‍ കഴിയും
വീട്ടില്‍ വളര്‍ത്തുന്ന മറ്റ് മൃഗങ്ങളില്‍ നിന്നും വ്യത്യസ്തമാണ് പക്ഷികള്‍. അവ നമ്മളോട് നന്നായി പ്രതികരിക്കും . പട്ടിയെയും പൂച്ചയേയും ഇഷ്ടപ്പെടുന്ന പലരും അവ വൃത്തിയില്ലാത്തതും ഉപദ്രവകാരികളുമായ ജന്തുക്കളാണന്ന് ചിന്തിക്കാറുണ്ട്. അവയെ സ്വതന്ത്രമായി വളരാന്‍ വിടുന്നതാണ് ഉചിതമെന്ന് ചിന്തിക്കുന്നവരുമുണ്ട്. ഇത്തരത്തില്‍ പൂച്ചയെയും പട്ടിയെയും വളര്‍ത്താന്‍ ഇഷ്
പെടാത്തവര്‍ക്ക് വീട്ടില്‍ വളര്‍ത്താന്‍ ഏറ്റവും അനുയോജ്യം പക്ഷികളാണ്.
2. വളര്‍ത്താന്‍ ചിലവ് കുറവ്
പൂച്ചയേയും പട്ടിയേയും പോലെയല്ല പക്ഷികളെ വളര്‍ത്താന്‍ ചിലവ് വളരെ കുറവാണ്. ദിവസവും കുറച്ച് ഭക്ഷണവും കുറച്ച് വെള്ളവും മാത്രം മതി അവയ്ക്ക്. പഴങ്ങളുടെ കഷ്ണങ്ങളോ അടുക്കളയിലെ പച്ചക്കറികളോ അവയ്ക്ക് ഭക്ഷണമായി നല്കിയാല് മതി.
3. ഏറെ ബുദ്ധിശാലികളാണ്
പക്ഷിയുടെ തലച്ചോറാണന്ന് കളിയായി പലരും പറയാറുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ജന്തു ലോകത്തിലെ ഏറ്റവും ബുദ്ധിശാലികളായി കണക്കാക്കുന്നത് പക്ഷികളെയാണ്. മറ്റു ജീവികള്‍ക്കൊന്നും കഴിയാത്ത വിധം മനുഷ്യ ശബ്ദം അനുകരിക്കാന്‍ ഇവയ്ക്ക് കഴിയുന്നത് ഇതിനുദാഹരണമാണ്.
4. പരിപാലനം കുറച്ച് മതി
മറ്റ് ജന്തുക്കള്‍ക്ക് നല്കുന്നത്ര ശ്രദ്ധ പക്ഷികള്‍ക്ക് നല്‍കേണ്ടതില്ല. പട്ടികളെയും പൂച്ചകളെയും ചെയ്യുന്നത് പോലെ അവയെ നടത്തുകയോ പരിശീലനം നല്‍കുകയോ കളിപ്പിക്കുകയോ ഒന്നും വേണ്ട. പക്ഷിക്കൂട് ചെറുതായതിനാല്‍ വൃത്തിയാക്കാനും എളുപ്പമാണ്.
5.കുറഞ്ഞ സ്ഥലത്തും വളര്‍ത്താം
ചെറിയ വീടോ ഫ്ളാറ്റോ ആണെങ്കില്‍ പട്ടിയേയും പൂച്ചയേയും വളര്‍ത്താന്‍ കഴിയില്ല. അവയ്ക്ക് ഓടികളിക്കാന് ചെറിയ മുറികള്‍ മതിയാവില്ല. എന്നാല്‍, പക്ഷികളെ എത്ര ചെറിയ സ്ഥലത്തും വളര്‍ത്താം.
6.പെട്ടന്ന് ഇണങ്ങും
പക്ഷികള്‍ വളരെ ഇണക്കമുള്ള ജീവികളാണ്. പട്ടികളേക്കാളും പൂച്ചകളേക്കാളും ഉടമസ്ഥരോട് കൂടുതല്‍ അടുക്കുന്നത് പക്ഷികളാണ്. അവ എപ്പോഴും നിങ്ങളുടെ പരാതികള്‍ ശ്രദ്ധിക്കുകയും മനോഹരമായ കൂജനം കൊണ്ട് ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യും.



Click it and Unblock the Notifications