Latest Updates
-
ഉഷ്ണതരംഗം കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ നിങ്ങൾ അറിയേണ്ട ആ രഹസ്യം ഇതാ -
കത്തുന്ന വെയിലിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലം ഇനി കൂളായി നേരിടാം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? ഹീറ്റ് സ്ട്രോക്ക് ഒഴിവാക്കാൻ പുരുഷന്മാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം! -
വേനൽക്കാലം കടുക്കുന്നു; ഗർഭിണികൾ ഈ കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ അപകടം ഉറപ്പ്! -
വണ്ണം കുറയ്ക്കാൻ മരുന്ന് തേടി പോകേണ്ട; വീട്ടിലിരുന്ന് സുരക്ഷിതമായി വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ മതി! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? SPF 50 സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം -
മെയ് 12: ഈ 3 രാശിക്കാർക്ക് തൊഴിലിൽ വൻ കുതിപ്പ്, ധനലാഭം; ഭാഗ്യം നിങ്ങളെ തേടിയെത്തും!
ചര്‍മത്തോട് ഇത്തരം തെറ്റുകള്‍ അരുത്
പ്രായം തോന്നാത്ത മനോഹരമായ ചര്‍മം കൊതിക്കാത്ത ആണും പെണ്ണുമുണ്ടാകില്ല. തൊലിയിലെ ചുളിവുകള്‍ അകറ്റാന്‍ ബ്യൂട്ടിപാര്‍ലറുകളിലും സലൂണുകളിലും നിരവധി
തവണ കയറിയിറങ്ങിയിട്ടും ഒരു പ്രയോജനവും ലഭിക്കാത്തവരെ നമുക്ക് ചുറ്റും ധാരാളം കാണാം. നമ്മുടെ ചില ശീലങ്ങള്‍, ഒറ്റനോട്ടത്തില്‍ നിരുപദ്രവകാരിയെന്ന് തോന്നുന്നവ ആയിരിക്കും നമ്മുടെ തൊലിയെ നശിപ്പിക്കാനുള്ള പണിയെടുക്കുക. താഴെ നല്‍കിയിരിക്കുന്ന 13 ശീലങ്ങള്‍ മനസില്‍ വെച്ച് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുക. മാറ്റങ്ങള്‍ കൊണ്ടറിയാം.

ഭക്ഷണത്തിലെ ശ്രദ്ധ
നിങ്ങള്‍ കഴിക്കുന്നത് എന്താണോ അതാകും നിങ്ങളുടെ തൊലിയില്‍ പ്രതിഫലിക്കുക. എണ്ണമയമുള്ള തൊലി വേണ്ടെന്നുള്ളവര്‍ ജങ്ക് ഫുഡും എണ്ണ മയമുള്ള ഭക്ഷണ സാധനങ്ങളും ഒഴിവാക്കുക. ആരോഗ്യകരവും സന്തുലിതവുമായ ഭക്ഷണം കഴിക്കുന്നവര്‍ക്ക് മാത്രമേ ചുക്കും ചുളിവുമില്ലാതെ ആരോഗ്യം തുടിക്കുന്ന തൊലി ലഭിക്കൂ.

ബ്ളീച്ചിംഗിലും വേണം ശ്രദ്ധ
തൊലി ബ്ളീച്ച് ചെയ്യാന്‍ വീട്ടില്‍ സമയമില്ലാത്തവര്‍ സലൂണുകളെ ആശ്രയിക്കണം. സലൂണുകാര്‍ ഉപയോഗിക്കുന്ന ബ്രാന്റ് ഏതാണെന്ന് വ്യക്തമായി മനസിലാക്കണം. കുറേ പേരുകള്‍ പറഞ്ഞ് ആശയകുഴപ്പമുണ്ടാക്കിയ ശേഷം അവര്‍ ഏറ്റവും കൂടുതല്‍ വാങ്ങിയ ബ്രാന്റ് കെട്ടിയേല്പ്പിക്കാറാണ് സാധാരണ പതിവ്.

മൃദുവായ ടൗവ്വല്
വൃത്തിയായതും മൃദുവായതുമായ ടൗവ്വല് കൊണ്ട് തൊലിയിലെ വിയര്‍പ്പ് ഒപ്പി മാത്രം മാറ്റുക. ടൗവ്വലോ ടര്‍ക്കിയോ ഉപയോഗിച്ച് മുഖത്തും മറ്റും എപ്പോഴും ഉരക്കുന്നത് തൊലിക്ക് കേടാണ്. സ്കിന്‍ വൈപ്പുകളാണ് ഉപയോഗിക്കുന്നതെങ്കിലും മൃദുവായി മാത്രം ഒപ്പുക. വീട്ടിലായാലും ജോലിയാലും വൃത്തിയുള്ളതും മൃദുവായതുമായ ടൗവ്വല് കൈയില്‍ കൊണ്ടുനടക്കുന്നതാകും നല്ലത്.

സണ്‍സ്ക്രീന്‍ ശീലമാക്കുക
വെയില് കുറവുണ്ട് എന്ന് കരുതി സണ്‍സ്ക്രീന്‍ ക്രീം ഉപയോഗിക്കാതെ പുറത്തിറങ്ങരുത്. വെയിലായാലും തണലായാലും അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നുള്ള സംരക്ഷണ കവചമായി സണ്‍സ്ക്രീന്‍ വര്‍ത്തിക്കും. വെയിലിന് രൂക്ഷത കുറവാണെങ്കിലും അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്ക്കാന് സാധ്യതയുണ്ടെന്ന കാര്യം ഓര്‍ക്കുക.

അതിരാവിലെ നടത്തം ശീലമാക്കുക
ശരീരത്തിന് പ്രത്യേകിച്ച് തൊലിയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷമാണ് വൈറ്റമിന്‍ ഡി. സൂര്യനാണ് വൈറ്റമിന്‍ ഡിയുടെ ഏററവും വലിയ സ്രോതസ്. അതിരാവിലെയും വൈകുന്നേരങ്ങളിലുമുള്ള നടത്തം ശീലമാക്കിയാല്‍ ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍ ഡി അതിലൂടെ ലഭിക്കും.

നോ സ്മോക്കിംഗ്
പുകവലി ആന്തരികാവയങ്ങള്‍ക്ക് ഉണ്ടാക്കുന്ന ദോഷങ്ങള്‍ പറയാതെ അറിയാം. തൊലിയുടെ ആരോഗ്യത്തിനും പുകവലി വലിയ അളവില്‍ ദോഷം ചെയ്യും. തൊലി ചുക്കി ചുളിയുന്നതിലൂടെ പെട്ടന്ന് പ്രായം വര്‍ധിക്കും. വിങ്ങിയ കണ്ണുകളും തൊലിക്ക് രോഗാണുബാധയും ഇത്തരക്കാര്‍ക്ക് ഉണ്ടാകും. ഇത് ചിലപ്പോള്‍ സ്കിന്‍ കാന്‍സറിന് വരെ വഴിയൊരുക്കും.

മേക്കപ്പുകള്‍ നീക്കുക
പാര്‍ട്ടികളിലും മറ്റും പോയി വന്ന ശേഷം അതേ വസ്ത്രത്തില്‍ തന്നെ കിടക്കയിലേക്ക് മറിയുന്നവരുണ്ട്. മേക്കപ്പ് വസ്തുക്കള്‍ മാറ്റാത്ത പക്ഷം തൊലിക്ക് നിര്‍ജലീകരണം ഉണ്ടാകും. ഇത് മറികടക്കാന്‍ തൊലി കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുകയും അങ്ങനെ എണ്ണമയമുള്ള തൊലി ഉണ്ടാവുകയും ചെയ്യും. തൊലിക്ക് എപ്പോഴും സ്വസ്ഥമായി ശ്വസിക്കാന്‍ അനുവദിക്കുക.

മേക്ക്അപ്പ് പാഡുകള്‍ ഉപയോഗിക്കുക
ഒരു കെട്ട് പഞ്ഞിയില്‍ ലോഷന്‍ ഒഴിച്ച ശേഷം മേക്കപ്പ് നീക്കാന്‍ നിക്കാതെ നല്ല നിലവാരമുള്ള മേക്കപ്പ് റിമൂവല്‍ പാഡുകള്‍ ഉപയോഗിക്കുക. അധികം ആയാസമില്ലാതെ ഇവ ഉപയോഗിച്ച് മേക്കപ്പുകള്‍ മാറ്റാന്‍ കഴിയും. കണ്ണുകളില്‍ മൃദുവായി മാത്രം പാഡുകള്‍ ഉപയോഗിക്കുക. ഇതിന് ശേഷം മുഖം ശുദ്ധമായ വെള്ളം ഉപയോഗിച്ച് കഴുകികളയണം.

ഷേവിംഗ് വിനയാകരുത്
റേസര്‍ ഉപയോഗിക്കുന്നതിന് മുമ്പ് ഷേവിംഗ് ജെല്‍, ക്രീം എന്നിവ ഉപയോഗിക്കുക. മുടി ഏത് ദിശയിലേക്ക് ആണോ വളര്‍ന്നിരിക്കുന്നത് ആദിശയിലേക്ക് തന്നെ ഷേവ് ചെയ്യണം. ശ്രദ്ധിച്ച് ചെയ്തില്ളെങ്കില്‍ തൊലിയുടെ ആരോഗ്യത്തിന് ഷേവിംഗ് ഒരു വിനയായി തീരും.

തൊലിയെ പരീക്ഷണത്തിന് വിട്ടുകൊടുക്കരുത്
പുതിയ ഉല്‍പ്പന്നങ്ങളും മറ്റും പ്രദര്‍ശനത്തിന് വെച്ചിരിക്കുന്ന സ്ഥലങ്ങളില്‍ സൗജന്യ മേക്കപ്പ് നടത്തി തരാമെന്നും മറ്റും വാഗ്ദാനങ്ങള്‍ ഉണ്ടാകാറുണ്ട്. പുതിയതും പരീക്ഷിച്ചിട്ടില്ലാത്തതുമായ ഇത്തരം ഉല്‍പ്പന്നങ്ങള്‍ തൊലിയില്‍ പുരട്ടുന്നത് അപകടകരമാണ്.

എല്ലാ തുണിയും നല്ലതല്ല
തുണി വിലപിടിപ്പുള്ളതാണെന്ന് കരുതി നിങ്ങളുടെ തൊലിക്ക് യോജിച്ചതാകണമെന്നില്ല. പുതിയ വസ്ത്രങ്ങള്‍ ധരിക്കും മുമ്പ് നന്നായി കഴുകാന്‍ ഒരിക്കലും മറക്കണ്ട.

പാക്കേജുകള്‍ കണ്ട് പ്രലോഭനം വേണ്ട
വധുവിനായുള്ള ആകര്‍ഷകമായ ബ്രൈഡല്‍ പാക്കേജിനെ കുറിച്ച് അവസാന നിമിഷമാകും അറിയുക. ഉടന്‍ അതിന് പിന്നാലെ ഒരു കാരണവശാലും പോകരുത്. ഇത്തരം പാക്കേജുകളില്‍ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍ നിങ്ങളുടെ തൊലിക്ക് ദോഷകരമാകാം. അതുകൊണ്ട് തന്നെ അവസാന നിമിഷം യാതൊരു പാക്കേജുകളും ഉള്ക്കൊള്ളിക്കാതിരിക്കുക.

സ്കിന്‍ പാക്കുകളും സ്ക്രബുകളും
സ്കിന്‍ പാക്കുകളും സ്ക്രബുകളും മുഖത്ത് പ്രയോഗിച്ച ശേഷം ഉടന്‍ സൂര്യപ്രകാശത്തിലേക്ക് പോകരുത്. സ്ക്രബോ പാക്കോ ഉപയോഗിച്ച ശേഷം എന്തെങ്കിലും ക്രീമോ ലോഷനോ ഉപയോഗിക്കുന്നതും നല്ലതാണ്.



Click it and Unblock the Notifications