Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
പിരിമുറുക്കം മാറ്റാന്‍ ഒരു കുളി!!
പിരിമുറുക്കം നിറഞ്ഞ ജോലിക്കിടയില്‍ ഒരു അവധി ദിനം വീണുകിട്ടുമ്പോള്‍ അതു മുഴുവന്‍ ഉറങ്ങിത്തീര്ക്കാനാണോ നിങ്ങളുടെ പരിപാടി. പോയി ചൂടുവെള്ളത്തില്‍ ഒരു സ്പെഷല്‍ നീരീട്ട് നടത്തൂ.അവധി ഉഷാറായി അടിച്ചുപൊളിക്കാം.
ആഴ്ച്ചയിലൊരിക്കല്‍ ഇത്തിരി അധികം സമയം ചെലവഴിച്ച് ചൂടുവെള്ളത്തില്‍ കുളിക്കുന്നതിലൂടെ ശരീരം മാത്രമല്ല മനസ്സും ക്ളീനാകും.

1.നിങ്ങള്‍ അവസാനമായി ഒരു നന്നായി കുളിച്ചതെപ്പോഴാണെന്ന് ഓര്‍ത്തുനോക്കു.കഴിഞ്ഞ ദിവസങ്ങളില്‍ ജോലിക്കിടെ അനുഭവിച്ച പിരിമുറുക്കം ഒഴിവാക്കാന്‍ ഒരു നല്ല കുളിയാകാമെന്ന് നിങ്ങള്‍ക്ക് തോന്നും.
2.എന്നത്തേയും പോലെ തിരക്കു കൂട്ടരുത്.അത്യാവശ്യം ചെയ്യേണ്ട പണികളെല്ലാം തീര്‍ത്ത് മനസ്സും ശരീരവും ഒരുപോലെ ശാന്തമാക്കി വേണം കുളിക്കാനൊരുങ്ങാന്.
3 അവധി ദിനമല്ലേ മൊബൈല്‍ ഫോണ്‍ കുറച്ചുനേരം ഓഫാക്കിയിടാം. കുളിക്കുന്നതിനു മുന്‍പ് ഒരു ഗ്ളാസ് വൈന്‍ കഴിക്കാം.ഇത് അമിതമാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വായിക്കാന്‍ ഒരു മാഗസിനും കരുതാം. ബാത്ത്റൂമിലെ സ്ഥിരം ലൈറ്റ് ഒഴിവാക്കി ഒരു മെഴുകുതിരി കത്തിച്ചു വയ്ക്കാം. അത് സുഗന്ധമുള്ളതാണെങ്കില് ഏറെ നല്ലത്.പക്ഷേ മെഴുകുതിരി നിങ്ങള്‍ക്ക് കാണാവുന്ന ഇടത്തേ വയ്ക്കാവൂ.
4.ഇനി ബാത്ത് ടബ്ബില്‍ ചൂടുവെള്ളം നിറയ്ക്കാം. ഇതില്‍ നിങ്ങള്‍ക്ക് എറെയിഷ്ടമുള്ള സുഗന്ധം നിറഞ്ഞ സോപ്പോ ഓയിലോ ചേര്‍ക്കാം.ഇനി ടബ്ബിലേക്ക് സാവധാനം മുങ്ങാം. വെള്ളത്തില്‍ മുങ്ങിക്കിടന്ന് മനസ്സ് സ്വതന്ത്രമാക്കി വിടുക. ജീവിതത്തിലെ നല്ല നിമിഷങ്ങളെക്കുറിച്ച് ചിന്തിക്കാം.അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആളെക്കുറിച്ച്, സുന്ദരമായ സ്ഥലത്തെക്കുറിച്ച് ആലോചിക്കുക. മനസ്സ് ഒരു പക്ഷിയെപ്പോലെ ഭാരമില്ലാതെ പറക്കുമ്പോള്‍ പിരിമുറുക്കങ്ങളെല്ലാം നിങ്ങളെ വിട്ട് പോകും.അധികസമയം ചൂടുവെള്ളത്തില്‍ ഇരിക്കരുത്.അത് നിങ്ങളുടെ തൊലിയെ ചുളിവുള്ളതാക്കും.
5.ടബ്ബില്‍ മുങ്ങുന്നതിനു മുന്‍പ് ആദ്യം ഷവറിനു കീഴെ നിന്ന് ശരീരം വൃത്തിയാക്കുന്നത് നന്നാകും.ശരീരത്തിലെ അഴുക്കും വിയര്‍പ്പും ടബ്ബില്‍ കലരുന്നത് നിങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കും.
6.കുളിക്കിടെ ബാത്ത്റൂമില്‍ അല്‍പ്പം സംഗീതം ആസ്വദിക്കുന്നതും നല്ലത്. മനസ്സിനെ പെട്ടെന്ന് ശാന്തമാക്കാന്‍ സംഗീതത്തിന് കഴിയും. എന്നാല്‍ മ്യൂസിക്ക് പ്ളെയറില്‍ വെള്ളം തെറിക്കാതെ നോക്കണം.
7.കുളിക്കിടെ മുഖത്ത് അല്‍പ്പം മാസ്ക്ക് ഇടുന്നതും ഒരു നല്ല പുസ്തകം വായിക്കുന്നതും നല്ലത് തന്നെ. വേണമെങ്കില്‍ ഹോം മെയ്ഡ് ഫേസ് മാസ്ക്ക് തന്നെ ഉപയോഗിക്കാം. എല്ലാം നാച്യുറല്‍ ആയിക്കോട്ടെ.ഇത് നിങ്ങള്‍ക്ക് ഒരു സ്പായുടെ അനുഭവം നല്‍കും.



Click it and Unblock the Notifications
