Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
വീട്ടിലുണ്ടാക്കാം മിന്റ് മസ്സാജ് ഓയില്‍
മനം മടുക്കുന്ന ജോലിക്കിടയില്‍ ഒരു ഓയില്‍ മസ്സാജിന് അവസരം കിട്ടിയാല്‍ ആര്‍ക്കെങ്കിലും വേണ്ടെന്ന് പറയാന്‍ കഴിയുമോ. അതും വീട്ടില്‍ത്തന്നെയുണ്ടാക്കിയ മസ്സാജ് ഓയിലാണെങ്കിലോ.പിന്നെ പറയണോ.. മാര്‍ക്കറ്റിലെ പരസ്യങ്ങള്‍ നിറഞ്ഞ മസ്സാജ് ഓയിലുകളെ ഇനി മൈന്‍ഡ് ചെയ്യേണ്ട. നിങ്ങള്‍ക്ക് വീട്ടില്‍ത്തന്നെയുണ്ടാക്കാം ഉഗ്രന്‍ മിന്റ് മസ്സാജ് ഓയില്‍.
പുതിനയുടെ ഗുണങ്ങള്‍ പലതാണ്.ചര്‍മ്മത്തെ മൃദുലമാക്കാനും ഏകാഗ്രത വര്‍ധിപ്പിക്കാനും പൊതിനയ്ക്ക് കഴിയും.പേശിവേദന, തലവേദന,ജലദോഷം,യാത്രാക്ഷീണം,ദഹനക്കേട്,ചര്‍ദ്ദില്‍ എന്നീ അസുഖങ്ങള്‍ക്കെല്ലാം പൊതിന നല്ലൊരു മരുന്നാണ്.പൊതിനത്തൈലം ശരീരത്തിനും മനസ്സിനും ഒരുപോലെ ഉണര്‍വ്വ് നല്കാന് സഹായിക്കും.

തയ്യാറാക്കിയ ഉടനേ മസ്സാജ് ഓയില്‍ ഒരു കറുത്ത കുപ്പിയിലേക്ക് മാറ്റാന്‍ പ്രത്യേകം ഓര്‍ക്കണം.അന്തരീക്ഷത്തിലെ ഓക്സിജനുമായി പ്രവര്‍ത്തിച്ച് മറ്റ് അനാവശ്യ വസ്തുക്കള്‍ ഉണ്ടാകുന്നത് തടയാനാണിത്.അതുകൊണ്ട് തന്നെ വെളിച്ചമുള്ള ഇടങ്ങളില്‍ ഇത് സൂക്ഷിക്കരുത്.മൂന്നോ നാലോ തവണ ഉപയോഗിച്ചുകഴിയുമ്പോള്‍ തന്നെ ഓയിലിന്റെ ഗുണം നഷ്ടപ്പെടും.അതുകൊണ്ട് ആവശ്യത്തിനനുസരിച്ച് മാത്രം ഉണ്ടാക്കുന്നതാകും ഉചിതം.
മസ്സാജ് ഓയ്ല്‍ കുട്ടികള്‍ക്ക് കൈയെത്താത്ത ഇടങ്ങളില്‍ വേണം സൂക്ഷിക്കാന്‍.
.



Click it and Unblock the Notifications
