Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കാം
സിനിമ താരങ്ങളുടെയും, പരസ്യമോഡലുകളുടെയും ചര്‍മ്മത്തിന്റെ നിറം കണ്ട് പലപ്പോഴും നിങ്ങള്‍ ആശ്ചര്യപ്പെട്ടിട്ടുണ്ടാകും എങ്ങനെ ഇത്രയും നിറം ലഭിക്കുന്നുവെന്ന്. പല മാര്‍ഗ്ഗങ്ങളും നിറം ലഭിക്കാനായി ചെയ്തിട്ടുമുണ്ടാകും. നല്ല നിറം ലഭിക്കാനുള്ള ഏതാനും മാര്‍ഗ്ഗങ്ങളിതാ.
മുഖത്തെ മേക്കപ്പ് നല്ലതുപോലെ തുടച്ച് നീക്കം ചെയ്യണം.രാത്രിയും പകലും ഇത് ചെയ്യാം. മേക്കപ്പ് വൈപ്പോ, പാഡോ ഉപയോഗിച്ച് മേക്കപ്പ് റിമൂവറിന്റെ സഹായത്തോടെ ഇത് ചെയ്യാം. ഇത് ദിവസവും ചെയ്യാന്‍ മറക്കരുത്. അല്ലാത്തപക്ഷം ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടഞ്ഞുപോകാനിടയാകും.

രാത്രിയും രാവിലെയും ചര്‍മ്മത്തിന് നനവുണ്ടാകാന്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച് വരണ്ട ചര്‍മ്മമുള്ളവര്‍ പകല്‍ സമയത്ത്. മുഖത്ത് മുഴുവനും ഒരു നല്ല മോയ്സ്ച്വറൈസര്‍ ഉപയോഗിക്കുക. പകലും രാത്രിയും പ്രത്യേകമായിട്ടുള്ളവ ഉപയോഗിക്കാം. മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഒരു ആന്റി റിങ്കിള് മോയ്സ്ച്വറൈസര്‍ ഉപയോഗിക്കുക.മേക്കപ്പിടുന്നതിന് മുമ്പും, നീക്കിയ ശേഷവും ഇത് ഉപയോഗിക്കാം. ഇതുവഴി പകല്‍ നഷ്ടപ്പെട്ട ഈര്‍പ്പം വീണ്ടെടുക്കാം.
ലിക്വിഡോ, പൗഡറോ ഉപയോഗിച്ച് നല്ല ഫൗണ്ടേഷനിടുക. അതുപോലെ ചര്‍മ്മത്തിന്റെ നിറത്തിന് യോജിച്ച ഷേഡ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ചര്‍മ്മത്തിന്റെ നിറത്തിനനുയോജ്യവും, സ്മൂത്താകാന്‍ സഹായിക്കുന്നതുമാണ് ലിക്വിഡുകള്‍. എന്നാല്‍ പൗഡര്‍ പാടുകളെ മറയ്ക്കാന്‍ സഹായിക്കും. ചിലര്‍ ഇത് രണ്ടും ഉപയോഗിക്കാറുണ്ട്. മിനറലുകളുള്ള മികച്ച ഫൗണ്ടേഷന് മുഖചര്‍മ്മത്തിലെ സുഷിരങ്ങള്‍ മറയ്ക്കുകയില്ല. എല്ലാത്തരം ചര്‍മ്മങ്ങള്‍ക്കും അനുയോജ്യമെന്ന വിശേഷണവുമായി വരുന്ന ഫൗണ്ടേഷന് ഉപയോഗിക്കാതിരിക്കുകയാണ് ഉചിതം.
നല്ലൊരു കണ്‍സീലറും ഉപയോഗിക്കുക. ഇത് മുഖത്തെ പാടുകള്‍ മറയ്ക്കാനും, ഫൗണ്ടേഷന് ഇല്ലാതെ പോയ ഭാഗങ്ങളില്‍ കവര്‍ ചെയ്യാനും സഹായിക്കും. ഉറക്കച്ചടവ് മൂലം കണ്ണിന് ചുറ്റുമുണ്ടാകുന്ന കറുപ്പ് വളയങ്ങള്‍ മറയ്ക്കാനും ഇത് സഹായിക്കും.
ടിപ്സ്
ചര്മ്മത്തിനനുയോജ്യമാണ് മോയ്സ്ച്വറൈസര്എന്ന് ഉറപ്പ് വരുത്തണം. ചര്‍മ്മം എണ്ണമയയമുള്ളത്, സാധാരണം, വരണ്ടത് എന്നിങ്ങനെ പല തരമുണ്ടല്ലോ. ചര്മ്മത്തിനനുയോജ്യമായ ഷേഡിലുള്ള ഫൗണ്ടേഷന് ഉപയോഗിക്കുക. കയ്യുടെ പുറകിലല്ല, നിങ്ങളുടെ മുഖത്ത് പകല്‍ വെളിച്ചത്തില്‍ ഇത് ഉപയോഗിച്ച് നോക്കുക. അല്ലാത്തപക്ഷം അത് നിങ്ങളഉടെ മുഖം വികൃതമാക്കിയേക്കാം.
ഡ്രൈ ആയ ചര്‍മ്മം ഉള്ള ആളുകള്‍ അത് മനസിലാക്കി അതിനനുയോജ്യമായ ഫൗണ്ടേഷനും കണ്‍സീലറും ഉപയോഗിക്കുക. അല്ലെങ്കില്‍ ഇത് അടര്‍ന്ന് പോവുകയും കൂടുതല്‍ വരണ്ടതായി തോന്നിപ്പിക്കുകയും ചെയ്യും.



Click it and Unblock the Notifications
