Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
സുന്ദരിയാകാന്‍ ഫേസ്മാസ്ക്കിടുമ്പോള് .....
കോളേജില്‍ ചെത്തിനടക്കുന്ന സുന്ദരിമാര്‍ക്ക് ബ്യൂട്ടികിറ്റില്‍ നിന്നും ഒഴിവാക്കാനാവാത്ത ഒരു ഐറ്റമാണ് ഇന്ന് ഫേസ് മാസ്ക്കുകള്‍. അരമണിക്കൂര്‍ കൊണ്ട് ഫ്രഷ് ലുക്കും സൌന്ദര്യവും തരുന്ന ഇവ പോക്കറ്റ് മണി മിച്ചം പിടിച്ചാണെങ്കിലും പലരും വാങ്ങി കിറ്റിലാക്കും.കാശുമുടക്കി വാങ്ങുന്ന ഫേസ് മാസ്ക്കിന്റെ ഗുണം പൂര്‍ണ്ണമായും കിട്ടണമെങ്കില്‍ ചില പൊടിക്കൈകള്‍ കൂടി അറിഞ്ഞുവച്ചോളൂ...
വീട്ടില്ത്തന്നെയുണ്ടാക്കുന്ന ഫേസ്മാസ്ക്ക് ആണ് ഉപയോഗിക്കുന്നതെങ്കില്‍ ഫ്രഷായി ഉണ്ടാക്കിയത് ഉപയോഗിക്കുന്നതാകും നല്ലത്. മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന ഫേസ് മാസ്ക്ക് ഉപയോഗിക്കുന്നവര്‍ ആപ്ളിക്കേറ്ററും വീതിയുള്ള ബ്രഷും പഞ്ഞിയും ഒരു ടവ്വലും കരുതണം.

ഫേസ് മാസ്ക്കിടുമ്പോള് വെള്ളരിക്കയോ ഉരുളക്കിഴങ്ങോ നേരിയ വണ്ണത്തില്‍ വട്ടത്തില്‍ മുറിച്ച് കണ്ണിനു മുകളില്‍ വയ്ക്കാന്‍ മറക്കരുത്. ഇത് കണ്ണിന് കുളിര്‍മ്മ നല്‍കും.
മാസ്ക്ക് ഇടുന്നതിനു തൊട്ടു മുമ്പ് വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
ക്ളെന്‍സര്‍ കൊണ്ട് നന്നായി മുഖം വൃത്തിയാക്കണം. ആവശ്യമാണെങ്കില്‍ പീല്‍ ഓഫ് ക്രീമുകളും ഉപയോഗിക്കാം. ഇത് മൃതകോശങ്ങളെ നീക്കം ചെയ്ത് മുഖചര്‍മ്മം കൂടുതല്‍ ആഗിരണശേഷിയുള്ളതാക്കും.
മുഖത്ത് രണ്ടു മിനിട്ട് നേരം ആവികൊള്ളിച്ചതിനു ശേഷം മാത്രം മാസ്ക്കിടാന്‍ ശ്രദ്ധിക്കുക. മുഖത്തിന് താങ്ങുന്ന ചൂടുവെള്ളത്തില്‍ ഒരു ടവ്വല്‍ മുക്കി തണുക്കും വരെ മുഖത്തിട്ടാലും മതിയാകും. മുഖചര്‍മ്മത്തിലെ ചെറുസുഷിരങ്ങള്‍ തുറക്കാനാണിത്.
ഇനി ആപ്ളിക്കേറ്ററുകൊണ്ടോ ബ്രഷുകൊണ്ടോ മാസ്ക്ക് മുഖത്തിടാം. മാസ്ക്ക് കൈ കൊണ്ടാണ് ഇടുന്നതെങ്കില്‍ കൈ കഴുകി വൃത്തിയാക്കി ഉണക്കി വേണം ചെയ്യാന്‍.
മുഖത്ത് മുഴുവനായി മാസ്ക്കിട്ട ശേഷം കണ്ണിനു മുകളില്‍ വട്ടത്തില്‍ മുറിച്ച വെള്ളരിക്കയോ ഉരുളക്കിഴങ്ങോ വച്ച് മാസ്ക് ഉണങ്ങും വരെ സ്വസ്ഥമായിരിക്കാം.മുറിയില്‍ വെളിച്ചമുണ്ടെങ്കില്‍ അണയ്ക്കുന്നതാകും നല്ലത്.എങ്കില്‍ കണ്ണിനും മുഖത്തിനും ആശ്വാസം കിട്ടും.
മാസ്ക് കവറിനു മുകളില്‍ നിര്‍ദ്ദേശിച്ച സമയത്തിനു ശേഷം കോട്ടണ്‍ കൊണ്ടോ നനഞ്ഞ തുണി കൊണ്ടോ മാസ്ക്ക് തുടച്ചെടുക്കാം. കളിമണ്ണടങ്ങിയ മാസ്ക്കാണ് ഉപയോഗിക്കുന്നതെങ്കില്‍ നന്നായി ഉണങ്ങും മുമ്പ് കഴുകണം. ഇത് ഉണങ്ങിപ്പിടിച്ചാല് ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാന്‍ കാരണമാകും.
മാസ്ക്ക് കഴുകിക്കളഞ്ഞതിനു ശേഷം തണുത്ത വെള്ളം കൊണ്ട് മുഖം കഴുകണം. ഇത് മുഖചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയാനും രക്തയോട്ടം വര്‍ദ്ധിപ്പിച്ച് മുഖം തിളങ്ങാനും സഹായിക്കും.
ഫേസ്മാസ്കില്‍ അല്പം സുഗന്ധതൈലം കൂടി ചേര്‍ക്കുന്നത് ഫലം വര്‍ദ്ധിപ്പിക്കും.കൈ കൊണ്ട് മാസ്ക്കിടുന്നവര്‍ അതിനു മുന്‍പ് മാനിക്യൂര്‍ ചെയ്യുന്നത് നന്നായിരിക്കും.



Click it and Unblock the Notifications
