Latest Updates
-
2026 ഓഗസ്റ്റ് 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പെട്ടെന്നുള്ള നേട്ടങ്ങൾ തേടിയെത്തും! -
ഈ ശനിയാഴ്ച ഭാഗ്യം തെളിയുന്ന 4 രാശിക്കാർ: സാമ്പത്തിക നേട്ടവും തൊഴിൽ അവസരങ്ങളും തേടിയെത്തും! -
ചിങ്ങം 6: ഇന്നത്തെ നക്ഷത്രഫലം; ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
27 നക്ഷത്രക്കാർക്കും ഇന്നത്തെ ഭാഗ്യദിനം: ജീവിതം പോസിറ്റീവാക്കാൻ ഈ 27 ലളിത വഴികൾ പരീക്ഷിക്കൂ! -
2026 ഓഗസ്റ്റ് 22 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം! -
രവി യോഗം: തടസ്സങ്ങൾ മാറി ഭാഗ്യം തെളിയുന്ന സമയം; ഈ നഗരങ്ങളിൽ ഇന്ന് ശ്രദ്ധിക്കുക -
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ
ആദ്യ ഡേറ്റിംഗ് വിജയകരമാക്കാം
ഫസ്റ്റ് ഇംപ്രഷന്‍ ഈസ് ദി ലാസ്റ്റ് ഇംപ്രഷന്‍ എന്നൊരു ചൊല്ലുണ്ടല്ലോ. ഒരാള്‍ ആദ്യം നിങ്ങളെ കാണുമ്പോളേ അയാളിലുണ്ടാകുന്ന ഒരു മതിപ്പ് എല്ലാ ക്കാലത്തും നിലനില്ക്കും. ഇതേ കാര്യം തന്നെയാണ് ആദ്യ ഡേറ്റിംഗിലും സംഭവിക്കുക. ഡേറ്റിംഗിന്റെ ആദ്യ അവസരത്തില്‍ തന്നെ നിങ്ങളുണ്ടാക്കുന്ന മതിപ്പാവും ബന്ധത്തിന്റെ ഭാവി നിശ്ചയിക്കുക. നിങ്ങളുടെ വ്യക്തിത്വം പ്രകടമാക്കേണ്ട ഈ അവസരം ആദ്യ ഡേറ്റിംഗിലാണെങ്കില് ഏറെ പ്രധാനമാണ്.
ആദ്യ ഡേറ്റിംഗ് സമയത്ത് ടെന്‍ഷന്‍ മൂലം പലര്‍ക്കും ആത്മവിശ്വാസക്കുറവ് അനുഭവപ്പെടും. സ്വഭാവികമായും ഭാവിയിലും നിങ്ങള്‍ക്ക് ടെന്ഷനുണ്ടാവാന് ഇത് ഇടയാക്കും. എന്നാല്‍ ആത്മവിശ്വാസം ചോരാതെ നിങ്ങള്‍ സുഹൃത്തില്‍ മതിപ്പുണ്ടാക്കേണ്ടതുണ്ട്. നിങ്ങളുടെ ആത്മവിശ്വാസം പങ്കാളിയില്‍ നിങ്ങളോട് ഇഷ്ടമുണ്ടാക്കുന്ന വിധത്തില്‍ അത്ഭുതം സൃഷ്ടിക്കണം.

ആദ്യ ഡേറ്റിംഗ് ദിനത്തില്‍ അത്മവിശ്വാസത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.
1. നിങ്ങള്‍ നിങ്ങളായിരിക്കുക - മറ്റാരോ ആയി ഭാവിച്ച് മറ്റൊരു വ്യക്തിത്വം അഭിനയിക്കാതെ നിങ്ങള്‍ നിങ്ങളായി തന്നെ പെരുമാറുക. നിങ്ങളുടെ വ്യക്തിത്വം മാറ്റിവെയ്ക്കാതിരിക്കുക. തികച്ചും സാധാരണമായി പെരുമാറുകയാണ് ആത്മവിശ്വാസം നേടാനുള്ള വഴി. അഥവാ അഭിനയിക്കാന്‍ ശ്രമിച്ചാല്‍ മക്കവാറും സംഗതി പാളിപ്പോകാനാണ് സാധ്യത.
2. ശാന്തത - നിങ്ങള്‍ ഡേറ്റിംഗിന് പോവുകയാണ്, യുദ്ധത്തിന് പോവുകയല്ല എന്ന് ഓര്‍മ്മിക്കുക. ഇത് സംബന്ധിച്ച് ഏറെ ടെന്‍ഷനടിക്കരുത്. മനസ് ശാന്തമാണെങ്കില്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ കാര്യങ്ങള്‍ ചെയ്യാനാവും. എന്നാല്‍ ശാന്തമായിരിക്കാനായി കൃത്രിമമായി ഒന്നും ചെയ്യേണ്ടതില്ല. കുടംബത്തോടും സുഹൃത്തുക്കളോടും പെരുമാറുന്നത് പോലെ തന്നെ ഇവിടെയും പെരുമാറുക.
3. സുഖകരമായ സാഹചര്യം - സുഖകരമായ സാഹചര്യമാണെങ്കിലേ നിങ്ങള്‍ക്ക് ആത്മവിശ്വാസവുമുണ്ടാകൂ. ഡേറ്റിംഗിന് തിരഞ്ഞെടുക്കുന്നത് സുഖകരമായ സ്ഥലവും സാഹചര്യവുമായിരിക്കണം. അഥവാ അപ്രതീക്ഷിതമായ എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങളുടെ ആത്മവിശ്വാസവും നഷ്ടമാകുമെന്ന് ഓര്‍മ്മിക്കുക. നിങ്ങളുടെ സുഹൃത്തിന് തൃപ്തികരമായ സാഹചര്യമായിരിക്കുക എന്നതാണ് ഡേറ്റിംഗ് വിജയിപ്പിക്കാന്‍ വേണ്ട പ്രധാനപ്പെട്ട ഒരു കാര്യം.
4. വസ്ത്രധാരണം - നല്ല രീതിയില്‍ വസ്ത്രധാരണം ചെയ്ത് വേണം ഡേറ്റിംഗിന് പോകാന്‍. വസ്ത്രധാരണം അനുയോജ്യമാണെങ്കില്‍ അത്മവിശ്വാസവും വര്‍ദ്ധിക്കും. വൃത്തിഹീനമായ വസ്ത്രവും അലങ്കോലമായ തലമുടിയുമായി ഡേറ്റിംഗിന് പോകുന്ന രംഗം ആലോചിച്ച് നോക്കുക. ഒരുമിക്കുന്ന സ്ഥലത്തിന് യോജിച്ച വസ്ത്രധാരണം ചെയ്യാന്‍ ശ്രദ്ധിക്കുക. ഫോര്മലായ വസ്ത്രം ധരിച്ച് ആരും നൈറ്റ് ക്ലബ്ബില്‍ പോകാറില്ലല്ലോ.
5. നടനാവുക - ഇതെല്ലാം ചെയ്തിട്ടും ആത്മവിശ്വാസം നേടാനാകുന്നില്ലെങ്കില്‍ അഭിനയം ആരംഭിക്കുക. നിങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു എന്ന് പെണ്‍കുട്ടി ഒരിക്കലും അറിയരുത്. അഥവാ അങ്ങനെ സംഭവിച്ചാല്‍ ഒരു രണ്ടാം അവസരം നിങ്ങള്‍ക്ക് ലഭിച്ചു എന്ന് വരില്ല. ഭാവിയില്‍ ആ പെണ്‍കുട്ടിയെ ഭാര്യയാക്കാന്‍ ഉദ്ദേശമുണ്ടെങ്കില്‍ അഭിനയത്തിന് ഒരു കുറവും വരുത്താതെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോവുക.



Click it and Unblock the Notifications