Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
ചെറിയ മുറി - കൂടുതല്‍ സ്ഥലം !
സ്ഥലവിലയും നിര്‍മ്മാണച്ചെലവുകളും കുതിച്ചുയരുന്ന ഈ കാലത്ത് സ്വന്തമായി ഒരു വീട് നിര്‍മ്മിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. വീട് നിര്‍മ്മിക്കുമ്പോള്‍ അതിന് തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് സൗകര്യങ്ങളും ഉണ്ടാവണം എന്നത് എല്ലാവരുടെയും സ്വപ്നമാണ്. വീട്ടില്‍ വിശാലമായ മുറികള്‍ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും.
എന്നാല്‍ ചെറിയ മുറിയാണ് നിങ്ങളുടേതെങ്കില്‍ വിഷമിക്കേണ്ട. ചില വിദ്യകളുപയോഗിച്ച് അതിന് വലുപ്പക്കൂടുതല്‍ തോന്നിപ്പിക്കാം.

മുറി ഒരു ഇടനാഴിയോട് ചേര്‍ന്നോ അല്ലെങ്കില്‍ അല്പം സ്ഥലം വെറുതെ കിടപ്പുണ്ടെങ്കിലോ അത് ഉപയോഗപ്പെടുത്താം. ഇടനാഴിയുമായി വേര്‍തിരിക്കുന്ന ഭിത്തി നീക്കം ചെയ്ത് മുറിയുടെ വലുപ്പം കൂട്ടാം. എന്നാല്‍ മുറിക്ക് ഒരു വേര്‍തിരിവ് വേണമെന്നുണ്ടെങ്കില്‍ അതിനായി കര്‍ട്ടനുകള്‍ ഉപയോഗപ്പെടുത്താം.

ഏറെ പണം മുടക്കി മനോഹരമായ ഫര്‍ണ്ണിച്ചറുകള്‍ വാങ്ങുന്നതിന് മുമ്പ് അവ മുറിക്ക് അനുയോജ്യമാണോ, ആവശ്യമുണ്ടോ എന്ന് ആലോചിക്കണം. ആണെങ്കില്‍ അവ ഉപയോഗപ്രദമായിരിക്കും. അല്ലാത്തപക്ഷം മുറിയില്‍ അവ ഒരു ശല്യമായിത്തീരും. അത്തരം ഫര്‍ണ്ണിച്ചറുകള്‍ മുറിയിലുണ്ടെങ്കില്‍ അവ നീക്കം ചെയ്ത് പകരം യോജിക്കുന്നവ ഉപയോഗിക്കുക. ഇത് മുറിക്ക് വലുപ്പക്കൂടുതല്‍ തോന്നാന്‍ സഹായിക്കും. മടക്കാവുന്നതും ക്രമീകരിക്കാവുന്നതുമായ ഫര്‍ണ്ണിച്ചറുകളും അനുയോജ്യമാണ്.

ഒരു മുറിയില്‍ താമസമാക്കി കുറച്ച് കാലം കഴിയുമ്പോള്‍ മുറിക്ക് ഇടം പോര എന്ന തോന്നല്‍ പലര്‍ക്കുമുണ്ടാകും. ഇത് മുറി ചെറുതാകുന്നത് മൂലമല്ല എന്ന് എല്ലാവര്‍ക്കുമറിയാം. കാലക്രമേണ മുറിയിലെ വസ്തുക്കള്‍ കൂടുകയും അവ അലങ്കോലമായി കിടക്കുന്നത് സൗകര്യം കുറയ്ക്കുകയും ചെയ്യും. അനാവശ്യമായ സാധനങ്ങള്‍ മുറിയില്‍ നിന്ന് നീക്കം ചെയ്താല്‍ മുറിക്ക് വലുപ്പക്കൂടുതല്‍ തോന്നും.

നിറങ്ങളൊരുപാടുണ്ട് നമുക്കു ചുറ്റും. നിറങ്ങള്‍ക്ക് ഒരു മുറിയെ വലുതായും ചെറുതായും തോന്നിപ്പിക്കാന്‍ സാധിക്കും. ഇരുണ്ട നിറങ്ങള്‍ക്ക് ആകര്ഷകത്വമുണ്ടെങ്കിലും അവ മുറിക്ക് വലുപ്പക്കുറവ് തോന്നിപ്പിക്കും. ജനലുകള്‍ കുറവാണെങ്കില്‍ ഈ തോന്നല്‍ വര്‍ദ്ധിക്കും. ഇളം നിറങ്ങള്‍ ഉപയോഗിച്ചാല്‍ മുറികള്‍ക്ക് വലുപ്പം കൂടുതലായി തോന്നും.

വലിയ കണ്ണാടികള്‍ മുറിയില്‍ സ്ഥാപിച്ചാല്‍ ഏറെ മാറ്റം അനുഭവപ്പെടും. കണ്ണാടികള്‍ വെളിച്ചത്തെ പ്രതിഫലിപ്പിക്കുകയും, പകല്‍ സമയത്ത് മുറി ഏറെ പ്രകാശമാനമാകുകയും ചെയ്യും. സ്വഭാവിക വെളിച്ചം മുറിയില്‍ ആവശ്യത്തിന് ലഭിക്കാന്‍ കണ്ണാടി ഉപയോഗിക്കുന്നത് നല്ലൊരു മാര്‍ഗ്ഗമാണ്. അതല്ലെങ്കില്‍ കൃത്രിമമായ വെളിച്ചം ആവശ്യത്തിന് ക്രമീകരിച്ച് മുറിയുടെ അന്തരീക്ഷത്തിന് മാറ്റം വരുത്താം.

ഒരു മുറിയെ ആകര്‍ഷകമാക്കാന്‍ ഏറെ വസ്തുക്കള്‍ ഉപയോഗപ്പെടുത്താം. അവിടെ വലുപ്പത്തിനല്ല പ്രാധാന്യം. ഉപയോഗമുണ്ടെന്ന് ഉറപ്പുള്ളവ മാത്രം ക്രമീകരിച്ച് നിങ്ങളുടെ മുറി ആകര്‍ഷകവും, സൗകര്യമുള്ളതുമാക്കാം.



Click it and Unblock the Notifications
