Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
ബോയ്ഫ്രണ്ട് പറയാത്ത കാര്യങ്ങള്‍!
സത്യസന്ധത എല്ലായ്പോളും നല്ലത് തന്നെയാണ്. എന്നാല്‍ നിങ്ങളുടെ ബോയ്ഫ്രണ്ട് ഇത്തരത്തിലുള്ള ആളാണോ? പലപ്പോഴും പ്രശ്നങ്ങളുണ്ടാക്കും എന്നതുകൊണ്ടും, നിങ്ങള്‍ക്ക് സ്വീകാര്യമാവില്ല എന്നതുകൊണ്ടും ഇത് നടപ്പാകില്ല.അത്തരത്തില്‍ ബോയ്ഫ്രണ്ട് സത്യസന്ധനാവാതെ പെരുമാറുന്നതെപ്പോഴൊക്കെയെന്നറിയാന് തുടര്‍ന്ന് വായിക്കുക.
തടിച്ചി എന്ന് നിങ്ങളെ വിളിക്കില്ല, പ്രത്യേകിച്ച് നിങ്ങളുടെ പ്രിയപ്പെട്ട വേഷം അണിഞ്ഞിരിക്കുമ്പോള്‍.. നിങ്ങള്‍ക്ക് മനപ്രയാസമുണ്ടാക്കാന് അവന് ഇഷ്ടപ്പെടുന്നില്ല എന്നത് തന്നെ കാരണം. ബോയ്ഫ്രണ്ടിനെ അധികം പ്രേരിപ്പിക്കുകയോ, സ്വയം താഴ്ത്തിക്കെട്ടി സംസാരിക്കാതിരിക്കുകയോ ചെയ്യുക.

നിങ്ങളെ ബോയ്ഫ്രണ്ട് ഇഷ്ടപ്പെടുകയും, എന്നാല്‍ നിങ്ങളുമായുള്ള ബന്ധം നിങ്ങളുടെ മാതാപിതാക്കളുമായി ഇല്ലാതിരിക്കുകയും ചെയ്താല്‍ അത് പറയാന്‍ അവന് തയ്യാറാകില്ല. അത്തരം എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് സൗഹാര്‍ദ്ദപരമായി പരിഹരിക്കാന്‍ ശ്രമിക്കുക.
നിങ്ങള്‍ ബോയ്ഫ്രണ്ടിന് വേണ്ടി അവന്റെ ഇഷ്ടഭക്ഷണം തയ്യാറാക്കുമ്പോള്‍ നിങ്ങളെ അധൈര്യപ്പെടുത്തില്ല.
മിക്കവാറും തന്റെ ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാനാകും ബോയ്ഫ്രണ്ട് ഏറെ ഇഷ്ടപ്പെടുക. ഇത് തുറന്ന് പറഞ്ഞില്ലെങ്കിലും ലക്ഷണം വഴി മനസിലാക്കാം.
നിങ്ങളുടെ ബോയ്ഫ്രണ്ട് മറ്റ് പെണ്‍കുട്ടികളെ ശ്രദ്ധിക്കുന്നില്ല എന്നാണ് കരുതുന്നതെങ്കില്‍ അത് അബദ്ധമാണ്. അവന് അത് ചെയ്യുകയും, പലപ്പോഴും മറ്റ് പെണ്‍കുട്ടികളുമായി സൊള്ളുന്നുമുണ്ടാകും. എന്നാല്‍ അത് നിങ്ങളോട് പറയുകയില്ല.
നിങ്ങള്‍ക്ക് വേണ്ടി ഏതറ്റം വരെ പോകാനും അവന് തയ്യാറായിരിക്കും. എന്നാല്‍ നിങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നത് ഇഷ്ടമായിരിക്കില്ല. ഇതൊരിക്കലും പറയില്ലെങ്കിലും സൂചനകള്‍ നല്കുന്നുണ്ടാവും.
ആരോടെങ്കിലും താരതമ്യപ്പെടുത്തുന്നത് അവന് വെറുക്കുന്നുവെങ്കിലും അതിനെ സംബന്ധിച്ച് ഒരു വാഗ്വാദത്തിന് നിങ്ങള്‍ തുനിഞ്ഞാലും അവന് തയ്യാറാകില്ല.
മിക്കവാറും എല്ലാ പുരുഷന്മാരും ഇമോഷണലാണ്. എന്നാല്‍ അത് പുറമേ കാണിക്കാന്‍ അവര്‍ക്ക് സാധിക്കാറില്ല.
കുട്ടിക്കാലത്തെ ദുരിതങ്ങളും, നിങ്ങളുമായുള്ള എന്തെങ്കിലും വൈകാരികമായ പ്രശ്നങ്ങളുണെങ്കില്‍ അതും ചര്‍ച്ച ചെയ്യാന്‍ താല്പര്യപ്പെടില്ല.
നിങ്ങള്‍ എല്ലാ കാര്യങ്ങളിലും മുന്‍കൈയ്യെടുക്കാന്‍ ശ്രമിച്ചാല്‍ അവനെതിര്ക്കില്ല. പക്ഷേ അവനത് ഇഷ്ടപ്പെടുന്നുണ്ടാകില്ല, കാരണം എല്ലാ ബോയ്ഫ്രണ്ട്സും ബന്ധങ്ങളില്‍ ആണായി മുന്നില്‍ നില്ക്കാന് ഇഷ്ടപ്പെടുന്നു.
ആണ്‍കുട്ടികളുടെ ഒരു പാര്‍ട്ടിയെ സംബന്ധിച്ച് കൂടുതല്‍ വിവരിക്കാനോ, നിങ്ങളെ കൂടെ കൊണ്ടുപോകാനോ അവന് ഇഷ്ടപ്പെടില്ല.
തന്റെ മുന്‍കാലത്തെ പെണ്‍കുട്ടികളുമായുള്ള ബന്ധങ്ങളെ പറ്റ് അവന് പറയാനിഷ്ടപ്പെടില്ല.
വളരെ സ്മാര്‍ട്ടായ ഒരു ആണ്‍സുഹൃത്ത് അവനുണ്ടെങ്കില്‍ അയാളെപ്പറ്റി കൂടുതല്‍ പുകഴ്ത്താനോ, സംസാരിക്കാനോ ഇഷ്ടപ്പെടില്ല. അവരെത്രത്തോളം ആത്മാര്‍ത്ഥ സുഹൃത്തുക്കളാണെങ്കിലും.
തന്റെ ലൈംഗിക താല്പര്യങ്ങളെക്കുറിച്ച് വിവരിക്കാന്‍ അവനിഷ്ടപ്പെടില്ല.
ജീവിതത്തിലെ തകര്‍ച്ചകളെക്കുറിച്ച് പറയാന്‍ അവനിഷ്ടപ്പെടുന്നില്ല.
നിങ്ങള്‍ കപടമായ ഒരു ഭാവം കാണിച്ചാല്‍ അവനത് ഇഷ്ടപ്പെടില്ല. അത് പുറമേ കാണിക്കില്ലെങ്കിലും സൂചനകള്‍ നല്‍കും.
നിങ്ങള്‍ ഇഷ്ടക്കേട് കാണിക്കുന്ന വാക്കുകള്‍ പിന്നീട് അവന് പറയില്ല
മറ്റൊരു പെണ്‍കുട്ടി നിങ്ങളേക്കാള്‍ സുന്ദരിയാണെന്ന് ഒരിക്കലും അവന് പറയില്ല. അത് ഒരു സെലിബ്രിറ്റി ആയിരുന്നാലും അങ്ങനെ തന്നെയാണ്.
മറ്റ് കാര്യങ്ങള്‍ക്കായി ചെലവിടാതെ മുഴുവന്‍ ജീവിതവും നിങ്ങള്‍ക്കായി തരാമെന്ന് അവന് ഒരിക്കലും പറയില്ല. ഇത് പലപ്പോഴും പ്രശ്നവുമാകാം.
താന്‍ ചെയ്ത ഏതെങ്കിലും തെറ്റിന് ന്യായീകരണമോ, വിശദീകരണമോ പ്രതീക്ഷിക്കേണ്ടതില്ല.



Click it and Unblock the Notifications
