Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വശ്യസുന്ദരമായ പാദങ്ങള്‍ വേണ്ടേ?
വരണ്ട് വിണ്ടുകീറിയ പാദങ്ങള്‍ ആകര്‍ഷകങ്ങളാവില്ല എന്ന് മാത്രമല്ല നിങ്ങളുടെ സൗന്ദര്യത്തിന് ഭംഗം വരുത്തുകയും ചെയ്യും. പ്രത്യേകിച്ച് നിങ്ങള്‍ സ്ട്രാപ്പുകളുള്ള ചെരിപ്പുകള്‍ ഉപയോഗിക്കുന്ന ആളാണെങ്കില്‍ വിണ്ടു കീറിയ പാദങ്ങള്‍ കാണുന്നവര്‍ക്ക് അത് അരോചകമായി തോന്നാം. ഇന്ന് പലര്‍ക്കും ഈ പ്രശ്നം അനുഭവപ്പെടുന്നുണ്ട്. ചിലര്‍ക്ക് ഇത് ചില കാലങ്ങളില്‍ മാത്രമാണ് അനുഭവപ്പെടുക.
വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഇത് അവഗണിക്കാനാവില്ല. മുന്‍ഭാഗം തുറന്ന ഷൂ ധരിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് നിങ്ങളെങ്കില്‍ വരണ്ടുണങ്ങിയ പാദവും, വിരലുകളും, നഖങ്ങളും നിങ്ങളെ അതില്‍ നിന്ന് തടയും. ഇത്തരം പ്രശ്നം നേരിടുന്നുവെങ്കില്‍ സ്ത്രീപുരുഷ ഭേദമെന്യേ ഉപകരിക്കുന്ന പത്ത് പരിഹാരമാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.

വശ്യസുന്ദരമായ പാദങ്ങള്‍ വേണ്ടേ?
നിങ്ങള്‍ കുളിക്കുന്ന സമയത്ത് പാദത്തിന്റെ കാര്യം പ്രത്യേകം ശ്രദ്ധിക്കുക. കുളിക്കുമ്പോള്‍ പാദം നല്ലതുപോലെ വൃത്തിയാക്കുക. സോപ്പോ, ബോഡി വാഷോ കഴുകാനായി ഉപയോഗിക്കാം. രാത്രി കിടക്കാന്‍ പോകുന്നതിന് മുമ്പ് അഴുക്കും ദുര്‍ഗന്ധവും അകറ്റാന്‍ കാല് നല്ലതുപോലെ കഴുകണം. വൃത്തി രഹിതമായ കാല് വിണ്ടു കീറിയ പാദങ്ങള്‍ പോലെ തന്നെ അനാകര്‍ഷകങ്ങളാണ്.

വശ്യസുന്ദരമായ പാദങ്ങള്‍ വേണ്ടേ?
കാലുകഴുകല്‍ കൊണ്ട് മാത്രം പാദം മൃദുവാകില്ല. അതിന് ഇളം ചൂടുള്ള വെള്ളത്തില്‍ പാദം 5-10 മിനുട്ട് നനയ്ക്കണം. ഇതു വഴി വരണ്ടതും, വിണ്ടുകീറിയതുമായ പാദങ്ങളിലെ നിര്‍ജ്ജീവ കോശങ്ങളെ നീക്കം ചെയ്യാം. എന്നാല്‍ ഏറെ നേരത്തേക്ക് പാദങ്ങള്‍ നനയ്ക്കരുത്.

വശ്യസുന്ദരമായ പാദങ്ങള്‍ വേണ്ടേ?
250 മില്ലി ലിറ്റര്‍ പാല് എടുത്ത് പാദം അതില്‍ മുക്കി വെയ്ക്കുക. ഇത് മാസത്തില്‍ ഒരിക്കലെങ്കിലും ചെയ്യുക. ഉപയോഗിക്കുന്ന പാല് ഇളം ചൂടുള്ളതാവണം. ഇതുവഴി പാലിലെ ലാക്ടിക് ആസിഡ് പാദങ്ങളിലേക്ക് ആഗിരണം ചെയ്ത് പാടുകള്‍ മായുകയും, ചര്‍മ്മം മൃദുവാകുകയും ചെയ്യും.

വശ്യസുന്ദരമായ പാദങ്ങള്‍ വേണ്ടേ?
മിനുക്ക് കല്ല് ഉപയോഗിച്ച് ഉപ്പൂറ്റിയും, വിരലിന്റെ അഗ്രവും, കാലടിയും ഉരയ്ക്കുക. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഇത് ചെയ്യണം. ഇത് വഴി നിര്‍ജ്ജീവമായ സെല്ലുകള്‍ നീക്കം ചെയ്യപ്പെടുകയും, പാദങ്ങള്‍ മൃദുവും, മിനുസവും ഉള്ളതാവുകയും ചെയ്യും. പാദത്തിലെ വരണ്ടതും, കടുപ്പമേറിയതുമായ ഭാഗത്ത് രണ്ട് മിനുട്ട് കല്ലുകൊണ്ട് ഉരയ്ക്കുക. ഏറെ ശക്തിയില്‍ കാലില്‍ ഉരക്കരുത്.

വശ്യസുന്ദരമായ പാദങ്ങള്‍ വേണ്ടേ?
കാലിലെ നഖങ്ങള്‍ വൃത്തിയായി വെട്ടി നിര്‍ത്തുക. കാലുകഴുകുന്നതിനൊപ്പം ഇത് ചെയ്യാവുന്നതാണ്. കാലിലെ നഖം ഏറെ നീണ്ടിരുന്നാല്‍ അതില്‍ അഴുക്ക് നിറഞ്ഞ് ബാക്ടീരിയ വളരാനിടയാവുകയും ഇന്ഫെക്ഷന് കാരണമാവുകയും ചെയ്യും.

വശ്യസുന്ദരമായ പാദങ്ങള്‍ വേണ്ടേ?
ഷൂ ധരിക്കുന്നതിന് മുമ്പ് ഒരു ദിവസമെങ്കിലും അത് കാറ്റുകൊള്ളിക്കണം. പ്രത്യേകിച്ച് സ്നീക്കറുകളും, ബൂട്ടുകളും. സ്നീക്കറില്‍ നിന്ന് ദുര്‍ഗന്ധം വരുന്നുവെങ്കില്‍ അവ ക്ലീന്‍ ചെയ്യുക. നാറ്റമുള്ള ഷൂ ധരിക്കുന്നത് പാദങ്ങള്‍ക്ക് ദോഷം ചെയ്യും.

വശ്യസുന്ദരമായ പാദങ്ങള്‍ വേണ്ടേ?
പാദങ്ങളില്‍ മോയ്സ്ച്വറൈസര്‍ ഉപയോഗിക്കുകയും തുടര്‍ന്ന് കോട്ടണ്‍ സോക്സ് ധരിക്കുകയും ചെയ്യുക. ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് ഇത്തരത്തില്‍ ചെയ്യുന്നത് നല്ല മോയ്സ്ച്വറൈസിങ്ങ് ഫലം നല്‍കും. ക്രീമുകള്‍ക്ക് പകരം വെജിറ്റബിള്‍ ഓയിലും ഉപയോഗിക്കാം.

വശ്യസുന്ദരമായ പാദങ്ങള്‍ വേണ്ടേ?
കാലിന് യോജിക്കുന്ന ചെരുപ്പ് ധരിക്കുക. കാലിന് അനുയോജ്യമായ ചെരുപ്പ് ധരിക്കുന്നത് വഴി പാദം വിണ്ടുകീറുന്നതിനുള്ള സാധ്യത ഉയര്‍ന്നതോതില്‍ കുറയ്ക്കാം. സൗകര്യപ്രദമായ ഹീലുള്ള പാദരക്ഷകള്‍ ഉപയോഗിക്കാം. നടക്കുമ്പോള്‍ ചെരുപ്പ് പാദങ്ങളില്‍ വേദന ഉണ്ടാക്കരുത്.

വശ്യസുന്ദരമായ പാദങ്ങള്‍ വേണ്ടേ?
മണിക്കൂറുകള്‍ ഏറെ നേരം തുടര്‍ച്ചയായി നില്‍ക്കുകയോ, നടക്കുകയോ ചെയ്യുന്നത് പാദം വിണ്ടുകീറാന്‍ കാരണമാകും. ഇത് തടയാന്‍ ആവശ്യത്തിന് വിശ്രമം എടുക്കണം.

വശ്യസുന്ദരമായ പാദങ്ങള്‍ വേണ്ടേ?
പാദങ്ങള്‍ മസാജ് ചെയ്യുന്നത് രക്തയോട്ടം കൂട്ടുകയും ആയാസം കുറയ്ക്കുകയും ചെയ്യും. മസാജ് വേളയിലെ ചര്‍മ്മം ഉരിഞ്ഞ് പോകലും, എണ്ണയുപയോഗവും ചര്‍മ്മത്തിന് മൃദുത്വവും പുതുമയും നല്‍കും.



Click it and Unblock the Notifications
