Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
സാധാരണമായ മഴക്കാലരോഗങ്ങള്‍
മഴക്കാലമെന്നത് പലര്‍ക്കും സുഖകരമായ ഓര്‍മ്മയാണ്. കയ്യിലൊരു കപ്പ് കാപ്പിയും, ചെറിയ ശബ്ദത്തില്‍ സംഗീതവും, അല്പം സ്നാക്സുമൊക്കെയായി ജനാലക്കപ്പുറത്തെ മഴ കണ്ടിരിക്കുക എന്നത് കാല്പനിക സൗന്ദര്യം നിറഞ്ഞ വളരെ മനോഹരമായ കാര്യം തന്നെ.
എന്നാല്‍ ജാനലക്ക് പുറത്തേക്കിറങ്ങുമ്പോള്‍ ആ സങ്കല്പങ്ങളൊക്കെ തെറ്റും. പല മഴക്കാല വ്യാധികളും അതോടെ നിങ്ങളെ പിടികൂടും. മഴക്കാലത്ത് വരാവുന്ന അത്തരം പത്ത് രോഗങ്ങളെയാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഇവിയില്‍ ചിലത് എളുപ്പം ഭേദമാവുന്നവയാണെങ്കില് ചിലത് ജീവന് തന്നെ ഭീഷണി ഉയര്‍ത്തുന്നതാണ്.

മലേറിയ
മഴക്കാല രോഗങ്ങളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതാണ് മലേറിയ. പെണ് അനോഫെലിസ് കൊതുകുകളാണ് മലേറിയ പരത്തുന്നത്. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളില്‍ മുട്ടയിട്ട് പെരുകുന്ന ഇവയെ തടയാന്‍, വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങള്‍ വൃത്തിയാക്കുകയും, വെള്ളടാങ്കുകള്‍ ഇടക്കിടക്ക് കഴുകുകയുമാണ് മാര്‍ഗ്ഗം. പനി, വിറയല്‍, ശരീരവേദന, ക്ഷീണം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍..

അതിസാരം
മഴക്കാലത്ത് സാധാരണമായി കാണുന്ന ഒരു രോഗമാണ് അതിസാരം. ഭക്ഷണവും വെള്ളവും ശുചിത്വമില്ലാത്ത സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നത് മൂലമാണ് ഈ രോഗം വരുന്നത്. തീവ്രമായതും, പഴക്കം ചെന്നതും എന്നീ രണ്ട് തരം അതിസാരമാണുള്ളത്. ഇവ രണ്ടിനും ചികിത്സയും പരിഹാരവുമുള്ളതാണ്. ശുചിത്വം പാലിക്കുകയും, ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈ കഴുകുകയും, തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുകയുമാണ് രോഗപ്രതിരോധ മാര്‍ഗ്ഗങ്ങള്‍..

ഡെങ്കി
കൊതുക് പരത്തുന്ന ഒരു രോഗമാണ് ഡെങ്കി. പനി, ശരീര വേദന, സന്ധി വേദന, ചൊറിച്ചില്‍ എന്നിവ ഡെങ്കി ബാധ മൂലം വരാം. കടുവാ കൊതുകാണ് ഈ രോഗത്തിന് കാരണമാകുന്നത്. വസ്ത്രങ്ങള്‍ കൊണ്ട് ശരീരം മറച്ച് കൊതുകുകടി ഏല്‍ക്കാതെയും, കൊതുകിനെ അകറ്റാനുള്ള മറ്റ് മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചും ഡെങ്കിയെ പ്രതിരോധിക്കാം.

ചിക്കന്‍ഗുനിയ
ഈഡിസ് അല്‍ബോപിക്റ്റസ് കൊതുകുകളാണ് ചിക്കന്‍ ഗുനിയ പരത്തുന്നത്. കെട്ടിക്കിടക്കുന്ന ജലത്തില്‍ മുട്ടയിട്ട് പെരുകുന്ന ഇവ പകല്‍സമയത്താണ് ശരീരത്തില്‍ നിന്ന് ചോരകുടിക്കുക. പെട്ടന്നുള്ള പനിയും സന്ധി വേദനയുമാണ് ഇതിന്റെ ലക്ഷണം. സമീപപ്രദേശങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് തടയുകയും, കൊതുക്പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുകയും ചെയ്ത് ചിക്കന്‍ ഗുനിയ തടയാം.

ടൈഫോയ്ഡ്
ജലത്തിലൂടെ വരുന്ന രോഗമാണ് ടൈഫോയ്ഡ്. മഴക്കാലത്ത് വ്യാപകമായി കാണുന്ന ടൈഫോയ്ഡിന് കാരണമാകുന്നത് ടൈഫി ബാക്ടീരിയയാണ്. മലിനമായ ഭക്ഷണവും വെള്ളവും വഴിയാണ് രോഗം പകരുന്നത്. പനി, ക്ഷീണം, ശരീരവേദന, തൊണ്ടയിലെ അസ്വാസ്ഥ്യം തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍.. രോഗം വരാതിരിക്കാന്‍ കൈകള്‍ ശുചിയായി കഴുകുകയും, തുറന്ന സ്ഥലത്ത് വില്‍ക്കുന്ന ഭക്ഷണ സാധനങ്ങള്‍ വാങ്ങി കഴിക്കാതിരിക്കുകയും, ധാരാളം പാനീയങ്ങള്‍ കുടിക്കുകയുമാണ് രോഗപ്രതിരോധ മാര്‍ഗ്ഗങ്ങള്‍.

വൈറല്‍ പനി
എല്ലാ കാലത്തും വൈറല്‍ പനി ഉണ്ടാകാമെങ്കിലും മഴക്കാലത്ത് ഇത് വ്യാപകമാണ്. കുറഞ്ഞോ കൂടിയോ ഉണ്ടാകുന്ന പനിയാണ് ഇതിന്റെ ലക്ഷണം. പനി മൂന്ന് മുതല്‍ ഏഴ് ദിവസം വരെ നീണ്ടുനില്‍ക്കാം. പനിക്കൊപ്പം ചുയും ജലദോഷവും ഉണ്ടാകും.

കോളറ
മാരകമായ ഒരു മഴക്കാലരോഗമാണ് കോളറ. മലിനമായ ഭക്ഷണത്തിലൂടെയും, വെള്ളത്തിലൂടെയുമാണ് കോളറ ബാധിക്കുന്നത്. ശുചിത്വമില്ലാ്യ്മയാണ് കോളറ വരാനുള്ള പ്രധാന കാരണം. കടുത്ത അതിസാരവും, വയറിളക്കവുമാണ് കോളറയുടെ ലക്ഷണങ്ങള്‍. ശുദ്ധജല ഉപയോഗവും, ജീവിത ശുചിത്വവും വഴി കോളറയെ പ്രതിരോധിക്കാം.

എലിപ്പനി
എലിപ്പനിക്ക് വെയ്ല്‍സ് സിന്‍ഡ്രോം എന്നും പേരുണ്ട്. മലിനജലവും, അഴുക്കുമാണ് രോഗകാരണമാകുന്നത്. തലവേദന, പേശി വേദന, വിറയല്‍, കടുത്ത പനി തുടങ്ങിയവ എലിപ്പനിയുടെ ലക്ഷണങ്ങളാണ്. എലിപ്പനി തടയാന്‍ പ്രധാന മാര്‍ഗ്ഗം മലിന ജലത്തില്‍ ഇറങ്ങേണ്ടി വന്നാല്‍ കാലുകള്‍ മൂടി മുറിവുകളുണ്ടെങ്കില്‍ അവയില്‍ മലിനജലം പുരളാതെ ശ്രദ്ധിക്കുക എന്നതാണ്.

മഞ്ഞപ്പിത്തം
മലിന ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് പ്രധാനമായും മഞ്ഞപ്പിത്തം പകരുന്നത്. ക്ഷീണം, മഞ്ഞ നിറമുള്ള മൂത്രം, ഛര്‍ദ്ദി, കരളിന്റെ പ്രവര്‍ത്തന തകരാറ് എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. തുറന്ന സ്ഥലങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കാതിരിക്കുകയും, തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുകയുമാണ് മഞ്ഞപ്പിത്തം തടയാനുള്ള മാര്‍ഗ്ഗം.

ഉദരരോഗങ്ങള്‍
മഴക്കാലത്ത് ഗുരുതരമായ ഉദര രോഗങ്ങള്‍ ബാധിക്കാം. വയറ് വേദന, അതിസാരം, ഛര്‍ദ്ദി എന്നീ ലക്ഷണങ്ങള്‍ കാണിക്കുന്ന ആന്ത്രവീക്കം ഇതില്‍ പ്രധാനമാണ്. ഉദരരോഗങ്ങള്‍ പിടിപെടാതിരിക്കാന്‍ വഴിയോരങ്ങളില്‍ നിന്നുള്ള ഭക്ഷണം ഒഴിവാക്കുകയും, തിളപ്പിച്ച വെള്ളവും മറ്റ് പാനീയങ്ങളും ധാരാളമായി കുടിക്കുക എന്നതാണ് മാര്‍ഗ്ഗം.



Click it and Unblock the Notifications