Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ദീപാവലിക്ക് സുരക്ഷിതമായ വസ്ത്രങ്ങള് ധരിക്കൂ

ആഘോഷവേളകളില് ഭംഗിക്കും ഫാഷനുമൊപ്പം അപകടസാധ്യത കൂടുതലുളള സാരി, ദുപ്പട്ടയുളള ചുരിദാര് എന്നിവ ധരിക്കുന്നത് സ്ത്രീകളാണ്. പരമ്പരാഗതമായ ഇത്തരം വേഷങ്ങള് മിക്കപ്പോഴും ഒഴിവാക്കുവാനും സാധിക്കില്ല. എന്നാല് ഇവ തെരഞ്ഞെടുക്കുമ്പോഴും ധരിക്കുമ്പോഴും ശ്രദ്ധിച്ചാല് നമുക്ക് അപകടങ്ങള് ഒഴിവാക്കാം.
ദീപാവലിക്ക് സാല്വാര്-കമ്മീസാണ് ധരിക്കുന്നതെങ്കില് ദുപ്പട്ട ഒഴിവാക്കുന്നതായിരിക്കും നല്ലത്. പടക്കങ്ങള് കൈകാര്യം ചെയ്യുന്നതിനിടയില് ഇവ തീപിടിക്കാനുള്ള സാധ്യത കൂടുതലാണ്. ചിലര് ദുപ്പട്ട പുറകിലേക്കായോ മുന്പിലേക്കായോ കെട്ടിവയ്ക്കാറുണ്ട്. ഇതും നല്ല രീതിയല്ല. തീ പിടിക്കാനുളള സാധ്യത കുറയുകയാണെങ്കിലും തീപിടിച്ചാല് ഇവ അഴിച്ചുകളയുവാന് ഏറെ ബുദ്ധിമുട്ടുണ്ടാകും. ദുപ്പട്ട ധരിച്ചിട്ടുണ്ടെങ്കില് തന്നെ ചിരാതു കത്തിക്കുന്നതിനും പടക്കം പൊട്ടിക്കുന്നതിനും മുന്പ് ഇവ മാററി വയ്ക്കുകയായിരിക്കും നല്ലത്.
അയഞ്ഞു കിടക്കുന്ന പട്യാല പോലുളള ചുരിദാറുകള് ഒഴിവാക്കുക. ഇപ്പോഴത്തെ ഫാഷനായ ഇറുകിയ ലെഗിങ്സ് ഉപയോഗിക്കാം. ഇവയുടെ കൂടെ വര്ണഭംഗിയുളള ടോപ്പുകളും ഉപയോഗിക്കാമെന്നതാണ് ഗുണം. അയഞ്ഞ വസ്ത്രങ്ങള് കഴിവതും ഒഴിവാക്കുക. നെററിന്റെ നീണ്ട കൈകളോടും കൂടിയ ടോപ്പുകള് ഇപ്പോള് സര്വസാധാരണമാണ്. ഇത്തരം കൈകളുള്ള വസ്ത്രങ്ങള് തീ പിടിക്കാനുളള സാധ്യത കൂടുതലാണ്.
സാരി ഇത്തരം ആഘോഷവേളകളില് സുരക്ഷിതമായ വസ്ത്രമല്ല. എന്നാല് പരമ്പരാഗത വേഷമെന്ന നിലയ്ക്ക് ഇവ ഒഴിവാക്കാനാവുകയുമില്ല. സാരികള് തെരഞ്ഞെടുക്കുമ്പോള് സില്ക്, ഷിഫോണ് തുടങ്ങി എളുപ്പം തീപിടിക്കാവുന്ന തരം ഒഴിവാക്കുക. ഇപ്പോള് അലങ്കാരപ്പണികളുള്ള കോട്ടന് സാരികളും ജ്യൂട്ട്, സില്ക്-കോട്ടന് മിക്സ് സാരികളും വിപണിയില് ലഭ്യമാണ്. ഇവ തെരഞ്ഞെടുത്താല് അപകടസാധ്യത ഒഴിവാക്കാം.
സാരി ധരിക്കുമ്പോള് സാധാരണയില് നിന്നും അല്പം കയററി ധരിക്കുക. നിലത്തു നിന്നും തീ പിടിക്കാനുള്ള സാധ്യത കുറയ്ക്കാനാവും.



Click it and Unblock the Notifications
