Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സാരിയുടുക്കൂ, സുന്ദരിയാകൂ

കാണുന്ന പോലെ അത്ര എളുപ്പമല്ല സാരിയുടുക്കാന്. എളുപ്പം ഉടുക്കാന് സഹായിക്കുന്ന ചില വഴികളിതാ.
സാരിക്കുളള ബ്ലൗസും പാവാടയും ആദ്യം ധരിക്കണം. ആവശ്യത്തിനുള്ള സേഫ്റ്റി പിന്നുകളും അടുത്തുതന്നെ സൂക്ഷിക്കണം.
സാരിയുടുക്കാന് ആദ്യമായി സാരിയുടെ അറ്റം പാവാടക്കു മുകളില് കുത്തുക. പിന്നീട് ഇടതു വശത്തു കൂടി സാരി പാവാടക്കു മുകളിലൂടെ ചുററിയെടുക്കണം. സാരിയുടെ നീളം അവരവരുടെ പൊക്കത്തിനനുസരിച്ച സൗകര്യമുളള രീതിയില് എടുക്കുക. മുന്ഭാഗത്തായി ഞൊറിവുകളെടുക്കുക. ഇത് പൊക്കിളിനു സമീപത്തായി പാവാടയ്ക്കുള്ളിലേക്കു തിരുകി വയ്ക്കണം.
സാരിയുടെ ബാക്കിയുള്ള ഭാഗം അരക്കെട്ടിനു മുകളിലൂടെയെടുത്ത് മുന്താണിയെടുത്ത് ഇടതുതോളിലേക്കിട്ട് സേഫ്ററി പിന് ഉപയോഗിച്ച് ബ്ലൗസോടു ചേര്ത്ത് കുത്തുക.
മുന്താണിയുടെ നീളം അവരവരുടെ സൗകര്യവും ഇഷ്ടവും പോലെ തീരുമാനിക്കാം. വണ്ണം കുറവു തോന്നാന് വീതി കുറഞ്ഞ ഞൊറിവുകളെടുക്കുകയാണ് നല്ലത്. മുന്താണിയില് ഞൊറിവുകളെടുക്കാതെ വെറുതേയിടുന്ന രീതിയും ചില സാരികള്ക്കു ചേരും. സാരിക്കു ചേരുന്ന ബ്ലൗസും പാവാടയും തെരഞ്ഞെടുക്കാന് ശ്രദ്ധിക്കുക.



Click it and Unblock the Notifications
