Latest Updates
-
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം
മാനിക്യുര് വീട്ടില് ചെയ്യാം

മാനിക്യുര് ചെയ്യുന്നതിന് ആദ്യപടി നഖങ്ങള് വൃത്തിയാക്കുകയെന്നതാണ്. സോപ്പുവെള്ളത്തിലോ ഷാംപൂ കലര്ത്തിയ വെള്ളത്തിലോ കൈകള് കുറച്ചുസമയം ഇറക്കിവയ്ക്കുക. ഇളം ചൂടുള്ള വെള്ളമാണ് ഉപയോഗിക്കേണ്ടത്. പിന്നീട് ബ്രഷ് ഉപയോഗിച്ച് നഖങ്ങളിലെ അഴുക്കു കളയാം. നഖത്തില് കറകളുണ്ടെങ്കില് വെളളത്തില് അല്പം ഉപ്പും നാരങ്ങാനീരും ചേര്ക്കുന്നത് നല്ലതാണ്.
നഖത്തില് നെയില് പോൡഷ് ഉണ്ടെങ്കില് പഞ്ഞിയിലോ കോട്ടന് തുണിയിലോ നെയില് റിമൂവര് പുരട്ടി പോളിഷ് നീക്കം ചെയ്യാം. ഫിംഗര് ട്രിമ്മര് ഉപയോഗിച്ച് നഖങ്ങള്ക്ക് ഇഷ്ടമുള്ള ആകൃതി നല്കാം. സ്വാഭാവികമായുള്ള ആകൃതിയില് നഖങ്ങള് മുറിക്കുന്നതാണ് നല്ലത്.
ക്യൂട്ടിക്കിള് റിമൂവര് കൊണ്ട് ആവശ്യമില്ലാത്ത നഖചര്മം മാറ്റാം. ഏതെങ്കിലും ലോഷന് ഉപയോഗിച്ച് നഖം മസാജ് ചെയ്യാം. നഖചര്മം വൃത്തിയാക്കാനായി ക്യൂട്ടിക്കിള് ഓയില് ലഭിക്കും. ഇത് നഖത്തിന് ചുറ്റുമുള്ള ചര്മത്തില് പുരട്ടാം. ക്യൂട്ടിക്കിള് നിപ്പര് ഉപയോഗിച്ച് നഖങ്ങള്ക്ക് ചുറ്റുമുള്ള ചര്മം വൃത്തിയായി മുറിക്കാം.
ഇതിന് ശേഷം നെയില് പോളിഷ് ഇടാം. നെയില് പോളിഷ് ഇടുന്നതിന് മുന്പ് നഖത്തിന്റെ അടിഭാഗത്തു നിന്നും മുകളിലേക്കാണ് നെയില്പോളിഷ് ഇടേണ്ടത്. നഖത്തിന് ചുറ്റുമുളള ചര്മത്തില് നെയില്പോളിഷ് ആയാല് ഉടനെതന്നെ തുടച്ചുകളയുക. ഒരു തവണ നെയില്പോളിഷ് ഇട്ട് ഉണങ്ങിയാല് രണ്ടാമത് ഒരു തവണ കൂടി ഇടുക. ഒരോ തവണ ഇടുമ്പോഴും കനം കുറച്ച് ഇടാന് ശ്രമിക്കുക. അല്ലെങ്കില് നെയില്പോളിഷ് പെട്ടെന്ന് പൊളിഞ്ഞുപോകും.
സ്വാഭാവികമായ നിറം നഖത്തിനു ലഭിക്കണമെങ്കില് മയിലാഞ്ചി നഖത്തില് പുരട്ടി ഉണങ്ങുമ്പോള് കഴുകിക്കളഞ്ഞാന് മതി. ഈ നിറം ഏറെക്കാലം നിലനിര്ക്കുകയും ചെയ്യും.
പൊട്ടിയ നഖങ്ങള്ക്ക് ഒലീവെണ്ണ നല്ലതാണ്. നഖത്തില് ഒലീവെണ്ണ പുരട്ടി മസാജ് ചെയ്യുന്നത് നഖത്തെ മൃദുലമാക്കും.



Click it and Unblock the Notifications
