Latest Updates
-
ആഴ്ചഫലം: മാര്‍ച്ച് 15 - 21 വരെയുള്ള 7 ദിനങ്ങള്‍ 12 രാശിക്കാര്‍ക്കും ഭാഗ്യനിര്‍ഭാഗ്യങ്ങളും കൃത്യഫലവും -
Rashiphalam: ധനം, ജോലി, കുടുംബം, കരിയര്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം -
Rashiphalam: ഇന്നത്തെ രാശിഫലം ആര്‍ക്കെല്ലാം അനുകൂലം, അറിയാം സമ്പൂര്‍ണഫലം -
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍
പുറമേ കാണുന്നതല്ല ഉള്ളില്‍, മറ്റാരും അറിയാതെ ഒരോ രാശിക്കാരും കൊണ്ടുനടക്കുന്ന നിഗൂഢതകളും രഹസ്യങ്ങളും
എത്രയൊക്കെ അറിയാമെന്ന് കരുതിയാലും ഒരു വ്യക്തിയില്‍ നമുക്ക് അറിയാത്ത പല കാര്യങ്ങളും ഒൡഞ്ഞുകിടക്കുന്നുണ്ടാകും. ചില രാശികളില്‍ ജനിച്ച ആളുകള്‍ക്ക് പൊതുവായ ചില സ്വഭാവങ്ങളുണ്ടാകും. ആരുമറിയാത്ത ചില രഹസ്യങ്ങളുണ്ടാകും. നിഗൂഢതകള്‍ ഉണ്ടാകും അത്തരത്തില്‍ ചില രാശിക്കാര്‍ക്ക് മാത്രമുള്ള ചില സ്വഭാവങ്ങളും രഹസ്യങ്ങളും അറിയാം.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ പുറമേ ചിരിച്ചുകളിച്ച് നടക്കുമെങ്കിലും ഉള്ളിന്റെയുള്ളില്‍ തങ്ങള്‍ അത്ര പോരെന്ന അഭിപ്രായമുള്ളവരാണ്. സ്വന്തം പരിമിതികളിലും കുറവുകളിലും ഉള്ളാലെ പരിതപിക്കുന്നവരാണ് അവര്‍. മാത്രമല്ല അവര്‍ സ്വന്തം കഴിവുകളില്‍ സംശയിക്കുന്നു. പൊള്ളയായ വാഗ്ദാനങ്ങളെയും കള്ളം പറയുന്നവരെയും ചിങ്ങം രാശിക്കാര്‍ വെറുക്കുന്നു. പക്ഷേ മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുന്നതില്‍ മുമ്പിലാണ് ഇവര്‍. എന്നാല്‍ അവര്‍ അത് തിരിച്ചറിയുകയുമില്ല. നിരന്തരം തന്നോടുതന്നെ സംസാരിക്കുന്ന പ്രകൃതക്കാരാണ് ചിങ്ങം രാശിക്കാര്‍ എങ്കിലും ആള്‍ക്കൂട്ടത്തില്‍ പോലും ഇവര്‍ക്ക് ഒറ്റപ്പെടല്‍ അനുഭവപ്പെടും.
കുംഭം
കുംഭം രാശിക്കാര്‍ പുറത്തുകാണിക്കുന്നതല്ല അകത്തുള്ളത്. ഉള്ളിലുള്ള വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കുന്നതില്‍ ഈ രാശിക്കാര്‍ പിന്നിലാണ്. വളരെ പെട്ടെന്ന് ക്ഷുഭിതരാകുന്ന പ്രകൃതമാണ് ഇവരുടേത്. ഏതാണ് നല്ലത്, ഏതാണ് മോശം എന്നത് മനസ്സിലാക്കുന്നതില്‍ ഇവര്‍ പിന്നിലാണ്. പെട്ടെന്ന് അപ്രത്യക്ഷരാകുന്ന ഇവര്‍ പലപ്പോഴും ഒന്നും പറയാതെ സ്ഥലത്ത് നിന്നും മുങ്ങിക്കളയും.
മിഥുനം
മറ്റുള്ളവരെ ആരാധിക്കുമെങ്കിലും അത് തുറന്ന് സമ്മതിക്കാന്‍ മടിക്കുന്നവരാണ് മിഥുനം രാശിക്കാര്‍. ചിരിയാണ് ഇവരുടെ ആയുധം. ചിരിയിലൂടെ എല്ലാം ഒതുക്കാനുള്ള കഴിവ് ഇവര്‍ക്കുണ്ട്. എല്ലാ കാര്യങ്ങളെ കുറിച്ചും അനാവശ്യമായി ആകുലപ്പെടുന്ന സ്വഭാവവും ഇവര്‍ക്കുണ്ട്. മറ്റുള്ളവര്‍ തങ്ങളുടെ സാധനങ്ങള്‍ എടുക്കുന്നതും തൊടുന്നത് പോലും ഇവര്‍ക്ക് ഇഷ്ടമല്ല. സ്വന്തം ഭാവനയില്‍ മെനഞ്ഞെടുക്കുന്ന കഥകള്‍ ആസ്വദിക്കുന്ന ഒരു വിചിത്ര സ്വഭാവം ഇവര്‍ക്കുണ്ട്. സന്തോഷവും സങ്കടവും പെട്ടെന്ന് വന്നുപോകുന്നതും ഇവരുടെ പ്രത്യേകതയാണ്.
മീനം
മീനം രാശിയില്‍ ജനിച്ച ആളുകള്‍ നിര്‍വികാരതയുടെ വക്താക്കളാണ്. നിമിഷനേരം കൊണ്ട് നിര്‍വികാരരാകാന്‍ ഇവര്‍ക്ക് സാധിക്കും. സ്വന്തം ജീവിതം നിയന്ത്രിക്കാന്‍ പാടുപെടുന്നവര്‍ ആണിവര്‍. മറ്റൊരാളുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ ഇവരെ കിട്ടില്ല. എവിടെ ചെന്നാലും താന്‍ പുറത്തുള്ളയാളാണ് എന്ന തോന്നല്‍ ഇവര്‍ക്കുണ്ടാകും. സംഗീതം ഏറെ ഇഷ്ടപ്പെടുന്നവര്‍ കൂടിയാണ് ഇവര്‍. മറ്റുള്ളവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ ഇവര്‍ക്ക് വളരെ ഇഷ്ടമാണ്. മണിക്കൂറുകളോളം ഒരു മടിയുമില്ലാതെ മറ്റുള്ളവരുടെ സംസാരത്തിന് ചെവി കൊടുക്കാന്‍ മീനം രാശിക്കാരെ കഴിഞ്ഞേയുള്ളൂ.
കന്നി
പെട്ടെന്ന് ടെന്‍ഷനടിക്കുകയും പരിഭ്രമിക്കുകയും ചെയ്യുന്നവരാണ് കന്നി രാശിക്കാര്‍. അവര്‍ വിചാരിച്ചത് പോലെ കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ ഇവര്‍ അസ്വസ്ഥരാകും. എപ്പോഴും ആരെയെങ്കിലും കൊല്ലണമെന്ന് ആഗ്രഹിച്ച് നടക്കുന്നവരെ പോലെയാണ് ഇവരുടെ പെരുമാറ്റം. അതേസമയം മറ്റുള്ളവരെ കളിയാക്കാനും അപമാനിക്കാനും ഇവര്‍ക്ക് പ്രത്യേക കഴിവുണ്ട്. ഭൂതകാലത്ത് നടന്ന സംഭവങ്ങള്‍ മറ്റൊരു രീതിയിലാണ് നടക്കുന്നത് ഭാവനയില്‍ ചിന്തിക്കാന്‍ ഇവര്‍ക്ക് ഇഷ്ടമാണ്. മറ്റൊരാള്‍ തന്നോട് കയര്‍ക്കുന്നതോ കളിയാക്കുന്നതോ ഇവര്‍ക്ക് സഹിക്കാന്‍ കഴിയില്ല.
മേടം
മറ്റുള്ളവരെ വിശ്വാസത്തിലെടുക്കാന്‍ പാടുപെടുന്നവരാണ് മേടം രാശിക്കാര്‍. താന്‍ പുറത്താകുമോ, ഒറ്റപ്പെടുമോ എന്ന പേടി ഇവര്‍ക്ക് എപ്പോഴും ഉണ്ടാകും. ആത്മസംഘര്‍ഷങ്ങളെ തരണം ചെയ്യാന്‍ പാടുപെടുന്നവര്‍ ആണ് മേടം രാശിക്കാര്‍. തന്നേക്കാള്‍ കൂടുതലായി സുഹൃത്തുക്കളെ സ്‌നേഹിക്കുന്നവരാണ് ഇവര്‍. അശ്രദ്ധമായി കാര്യങ്ങള്‍ ചെയ്യുന്നുവെന്ന് മറ്റുള്ളവരെ കൊണ്ട് ചിന്തിപ്പിക്കുമെങ്കിലും ബുദ്ധിപൂര്‍വ്വം കാര്യങ്ങള്‍ ചെയ്യുന്ന കൂട്ടരാണിവര്‍. മറ്റുള്ളവരെ കൊണ്ട് മണ്ടത്തരങ്ങള്‍ ചെയ്യിക്കാനുള്ള പ്രത്യേക കഴിവ് ഇവര്‍ക്കുണ്ട്.
തുലാം
തുലാം രാശിക്കാര്‍ എപ്പോഴും ആരെയെങ്കിലും പ്രണയിക്കുന്നവര്‍ ആണ്. ഉള്ളിന്റെയുള്ളില്‍ മത്സരസ്വഭാവമുള്ളവരാണ് ഇവര്‍. വിമതരില്‍ ആകൃഷ്ടരാകുന്നത് ഇവരുടെ സ്വഭാവമാണ്. മറ്റുള്ളവരെ നിരാശപ്പെടുത്താതിരിക്കാന്‍ ചില കാര്യങ്ങള്‍ മറച്ചുപിടിക്കുന്ന ഇവര്‍ എപ്പോഴും ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കും. അതിനായി കഷ്ടപ്പാടുകളും സഹിക്കും.
ഇടവം
മുന്‍വിധിയോടെ കാര്യങ്ങളെ സമീപിക്കുന്നവരും പെട്ടെന്ന് നിഗമനങ്ങളിലേക്ക് എത്തുകയും ചെയ്യുന്നവരാണ് ഇടവം രാശിക്കാര്‍. ആത്മവിശ്വാസം പ്രകടമാക്കുമെങ്കിലും ഉള്ളല്‍ പരാജയത്തെ ഭയക്കുന്നവരാണ് ഇവര്‍. മൃഗസ്‌നേഹികളായ ഇവര്‍ അവയെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകും. മറ്റുള്ളവരുടെ വികാരങ്ങളെ വിശ്വസിക്കാന്‍ ഇവര്‍ക്ക് സാധിക്കാറില്ല. പുറമേ ശാന്തസ്വഭാവികളായി തോന്നുമെങ്കിലും ഉള്ളില്‍ നീറിക്കൊണ്ടിരിക്കുന്നതാണ് ഇവരുടെ പ്രകൃതം. വലിയ ഉപദേശങ്ങള്‍ നല്‍കാന്‍ മിടുക്കരാണെങ്കില്‍ സ്വന്തം ജീവിതത്തില്‍ അത് പാലിക്കാന്‍ ബുദ്ധിമുട്ടും.
ധനു
പുറമേ കാണുന്നത് പോലെ ആത്മവിശ്വാസം ഉള്ളവരല്ല ധനു രാശിക്കാര്‍. വളരെ മത്സരബുദ്ധി ഉള്ളവരാണെങ്കിലും ഒരിക്കലും സംതൃപ്തരാകുകയില്ല. എല്ലാകാര്യങ്ങളും സ്വന്തം ചെയ്യാന്‍ കഴിയുമെന്ന വിശ്വാസത്തില്‍ മറ്റുള്ളവരുടെ സഹായം ചോദിക്കാന്‍ മടി കാണിക്കും.
മകരം
മറ്റുള്ളവരോട് അടുക്കാന്‍ ഭയമുള്ള രാശിയാണ് മകരം. വലിയ പ്രതിസന്ധികളില്‍ പോലും ആശങ്കയില്ലാതെ ഇരിക്കാനുള്ള കഴിവ് ഇവര്‍ക്കുണ്ട്. ഒരു നിമിഷം സ്വയം മതിപ്പ് തോന്നുമെങ്കിലും അടുത്ത നിമിഷം സ്വയം വിലയില്ലാതെ കാണുന്നതും ഇവരുടെ പ്രത്യേകതയാണ്. ചിലയാളുകളെ അംഗീകരിക്കാന്‍ ഇവര്‍ക്ക് വലിയ പാടാണ്. മറ്റുള്ളവരുടെ സ്‌നേഹം വേണമെന്ന് ഒരുപാട ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് പുറമേ കാണിക്കില്ല. സങ്കടം വരുമ്പോള്‍ അത് കൂടുന്ന തരത്തിലുള്ള പാട്ടുകള്‍ കേള്‍ക്കുന്ന സ്വഭാവവും ഇവര്‍ക്കുണ്ട്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ സെക്കന്‍ഡുകള്‍ കൊണ്ട് മൂഡ് മാറുന്നവര്‍ ആണ്. രണ്ട് തരത്തിലുള്ള ജീവിതം ഒന്നിച്ച് ജീവിക്കുന്നത് പോലെയാണ് ചിലപ്പോള്‍ ഇവര്‍ ജീവിക്കുക. വളരെ സങ്കടപ്പെട്ടിരിക്കുന്ന ആളുകളെ പോലും ചിരിപ്പിക്കാനും ആശ്വസിപ്പിക്കാനും കഴിവുള്ളവരാണ് ഇവര്‍. നിഗൂഢതകളെയും അസ്വാഭാവിക കാര്യങ്ങളെയും രഹസ്യമായി ഇഷ്ടപ്പെടുന്ന സ്വഭാവക്കാരാണ്. കഠിനഹൃദയരായി പെരുമാറുമെങ്കിലും ഉള്ളാലെ വളരെ പാവമാണ് ഇവര്‍. മറ്റുള്ളവര്‍ക്ക് പ്രചോദനങ്ങള്‍ നല്‍കാന്‍ മിടുക്കരാണ് ഇവര്‍.
കര്‍ക്കടകം
അക്രമങ്ങളോട് താല്‍പ്പര്യം കാണിക്കുന്നരാണ്. ഒറ്റയ്ക്കിരിക്കാനും അതേസമയം മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനും ആഗ്രഹിക്കും. സ്വയം കരുതല്‍ നല്‍കുന്നവരാണ്. മിക്കപ്പോഴും ഒറ്റപ്പെടല്‍ അനുഭവപ്പെടും. അവരുടെ ഏറ്റവും വലിയ ശത്രു അവര്‍ തന്നെയാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications











