Latest Updates
-
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല!
പണത്തിന്റെ കാര്യത്തില്‍ ധാരാളികള്‍ ഇവരാണ്: 10 ചിലവാക്കേണ്ടിടത്ത് 100 ചിലവാക്കും
പണം എന്നത് വളരെയധികം പ്രധാനപ്പെട്ട ഒന്നാണ്. നമ്മുടെ ജീവിതത്തില്‍ അത്രയധികം വെല്ലുവിളികള്‍ പണമില്ലാതെ ഉണ്ടാവുമ്പോള്‍ സംഭവിക്കുന്നു. എന്നാല്‍ പണം സൂക്ഷിച്ച് ചിലവാക്കുന്നത് പോലെ തന്നെയാണ് പണം കൊണ്ട് ധാരാളിത്തം കാണിക്കുന്നത്. ഇത് പലപ്പോഴും നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ വളരെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. പണം വളരെയധികം അത്യാവശ്യമുള്ളതിനാല്‍ അത് ചിലവാക്കുന്ന കാര്യത്തിലും നിയന്ത്രണം ആവശ്യമാണ്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തെ പ്രശ്നത്തിലാക്കുന്നു.
എന്നാല്‍ 12 രാശിക്കാരില്‍ പണം ധാരാളം ചിലവാക്കുന്ന ചില രാശിക്കാരുണ്ട്. ഇവരുടെ ജന്മ മാസത്തിന്റെ പ്രത്യേകതയാണ് ഇത്തരത്തില്‍ പണം ചിലവാക്കുന്നത്. എത്രയൊക്കെ പിശുക്കി ചിലവാക്കണം എന്ന് മനസ്സ് കൊണ്ട് ആഗ്രഹിച്ചാലും ചില രാശിക്കാര്‍ക്ക് പണം ചിലവാക്കാന്‍ തുടങ്ങിയാല്‍ അതിന് ഒരു തരത്തിലുള്ള നിയന്ത്രണവും ഉണ്ടാവുന്നില്ല. ഏതൊക്കെ രാശിക്കാരാണ് ഇത്തരത്തില്‍ പണം ചിലവാക്കുന്നതില്‍ ഒരു പിശുക്കും നിയന്ത്രണവും ഇല്ലാതെ ചിലവാക്കുന്നതെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ പണത്തിന്റെ കാര്യത്തില്‍ ധാരാളിത്തം കാണിക്കുന്നവരാണ്. ഇവര്‍ അവരുടെ ചിലവുകള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ചിലവുകള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. വസ്ത്രധാരണത്തിന് വേണ്ടിയും ആഢംബരത്തിന് വേണ്ടിയും പണം ഇവര്‍ ധാരാളം ചിലവാക്കുന്നു. ബജറ്റ് പ്ലാന്‍ ചെയ്യുമെങ്കിലും അതനുസരിച്ച് ചിലവാക്കാന്‍ ഇവര്‍ക്ക് സാധിക്കുകയില്ല. സാമ്പത്തികമായി പ്രലോഭനങ്ങള്‍ ഇവരില്‍ കൂടുതലായിരിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാരാണ് പണത്തിന്റെ കാര്യത്തില്‍ ധാരാളിത്തം കാണിക്കുന്ന മറ്റൊരു കൂട്ടര്. ഇവര്‍ മറ്റെന്തിനേക്കാള്‍ ഷോപ്പിംഗ് ആണ് ഇഷ്ടപ്പെടുന്നത്. വസ്ത്രങ്ങള്‍ക്കും ഷോപ്പിംഗിനും വേണ്ടി ധാരാളം പണം ചിലവാക്കുന്നതിന് നിങ്ങള്‍ ശ്രമിക്കുന്നു. ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ മാത്രമാണ് ഇവര്‍ തിരഞ്ഞെടുക്കുന്നത്. പണം അനാവശ്യമായി ചിലവാക്കുന്ന കാര്യത്തില്‍ ഇവര്‍ എപ്പോഴും മുന്നില്‍ തന്നെയാണ്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ടതാണ്.
ധനു രാശി
ധനുരാശികള് അവരുടെ ചെലവുകളുടെ കണക്ക് സൂക്ഷിക്കുന്നില്ല. മതിയായ പണം ഓരോ കാര്യത്തിനും വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട രാശിക്കാരാണ് ഇവര്‍. വസ്ത്രങ്ങള്‍ക്ക് വേണ്ടി പണം ചിലവാക്കുന്നവരായിരിക്കും. ആഭരണങ്ങള്‍ക്കും വളരെയധികം പണം ചിലവാക്കുന്നവരായിരിക്കും എന്നുള്ളതാണ് ഇവരുടെ അവസ്ഥ. വിലയേറിയ വസ്ത്രങ്ങള്‍ വാങ്ങുകയും വിലയേറിയ ഹോട്ടലുകളും ഫ്ലൈറ്റുകളും ബുക്ക് ചെയ്യുകയും ചെയ്യും. പണത്തെക്കുറിച്ച് ആശങ്കയില്ലാത്തവരായിരിക്കും ഇവര്‍.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് വിനോദങ്ങള്‍ക്ക് വേണ്ടി ധാരാളം പണം ചിലവാക്കുന്നതിന് സാധിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ വളരെയധികം അശ്രദ്ധയാണ് ഇവര്‍ക്കുള്ളത്. മേടം രാശിക്കാരുടെ പോലെ, അവരും ഓരോ കാര്യത്തിനും വളരെയധികം പണം ചിലവാക്കേണ്ടി വരുന്നു. എന്നാല്‍ വളരെ പ്രധാനപ്പെട്ട ഒരു കാരണത്തിന് വേണ്ടി അവര്‍ പലപ്പോഴും പണം ചിലവാക്കണം എന്നില്ല. സ്വന്തം ഇഷ്ടത്തിനനുസരിച്ച് പണം ചിലവാക്കുമെങ്കിലും അല്പം ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ മാത്രമേ അത് ഭാവിയിലേക്ക് ഉപകാരപ്പെടുകയുള്ളൂ.
മകരം രാശി
മകരം രാശിക്കാര്‍ പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ അശ്രദ്ധയുള്ളവരായിരിക്കും. അതുകൊണ്ട് തന്നെ ഇവരുടെ കൈയ്യില്‍ ഒരിക്കലും പണം നില്ക്കുന്നില്ല. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനും ഗാഡ്ജറ്റുകളും മറ്റും വാങ്ങിച്ച് കൂട്ടുന്നതിനും ഇവര്‍ എപ്പോഴും ശ്രമിക്കുന്നു. അതിന് വേണ്ടി എത്ര പണം ചിലവഴിക്കുന്നതിനും ഇവര്‍ക്ക് മടിയില്ല. പുതിയ കാര്യങ്ങള്‍ പഠിക്കാനും അതിന് വേണ്ടി പണം ചിലവാക്കുന്നതിനും ഇവര്‍ ധാരാളം പണം ചിലവാക്കുന്നു.
മീനം രാശി
മീനം രാശിക്കാര്‍ ധാരാളം പണം ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും. പക്ഷേ, അവര്‍ അത് സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരിക്കില്ല എന്നതാണ്. ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ വേണ്ടി ധാരാളം പണം ഇവര്‍ ചിലവാക്കുന്നു. ഇവര്‍ എപ്പോഴും ഒരു സഹായഹസ്തമായി ജീവിക്കുന്നവരായിരിക്കും. പ്രതീക്ഷിക്കാതെ അവര്‍ അവരുടെ പണം സുഹൃത്തുക്കള്‍ക്കായി ചെലവഴിക്കുന്നു. ഇത്തരം കാര്യങ്ങള്‍ വളരെ നല്ലതാണെങ്കില്‍ പോലും അല്പം ശ്രദ്ധിച്ച് ചിലവഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications