Latest Updates
-
Rashiphalam: ഇന്ന് ആറ്റുകാല്‍ പൊങ്കാല, ദേവിയുടെ അനുഗ്രഹം കൂടെയുള്ളവര്‍: അറിയാം ഇന്നത്തെ രാശിഫലം -
കൃത്യം 48 മണിക്കൂറിനുള്ളില്‍ നവപഞ്ചമരാജയോഗം: മാര്‍ച്ച് 5 അതിഗംഭീരഭാഗ്യം കാത്തിരിക്കുന്ന രാശിക്കാര്‍ -
മുട്ടയുടെ മുഴുവന്‍ ഗുണങ്ങളും വേണോ? എന്നാല്‍ കഴിക്കാം ഇവയോടൊപ്പം -
ദിവസവും ഒരു പേരക്കയെങ്കിലും ശീലമാക്കൂ: കരുതുന്നതിനേക്കാള്‍ ഇരട്ടിയാണ് ഗുണങ്ങള്‍ -
ചന്ദ്രഗ്രഹണ ദിനത്തില്‍ ഈ 5 വസ്തുക്കള്‍ ദാനം ചെയ്യൂ: ഫലങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും -
ശരീരത്തിലെ രക്തത്തിലെ അളവ് കൂട്ടണോ? ഹിമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കുന്നത് ഈ ഭക്ഷണങ്ങള്‍ -
മീനത്തിലെ കേന്ദ്രത്രികോണ രാജയോഗം: ധനമഴ പെയ്യും രാശിക്കാര്‍, ലോട്ടറി വെറുതെയെടുത്താലും അടിക്കും -
മാര്‍ച്ച് 2, ഇന്ന് ശുക്രന് മീനത്തിലേക്ക്: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം, ധനം, കരിയര്‍ എപ്രകാരം -
Rashiphalam: മാര്‍ച്ച് 2-ന് നിങ്ങളെ കാത്തിരിക്കുന്നത് എന്തെല്ലാം? അറിയാം സമ്പൂര്‍ണ രാശിഫലം -
ഗരുഡ പുരാണം പറയും ജീവിതവിജയത്തിന് ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍
ദിവസവും ഒരു ഗോസിപ്പ് നിര്‍ബന്ധം, കിംവദന്തികളുടെ തലവന്‍മാര്‍: 6 രാശിക്കാര്‍ ഇക്കാര്യത്തില്‍ മുന്നില്‍
ജ്യോതിഷപ്രകാരം ഓരോ രാശിക്കാര്‍ക്കും ഓരോ പ്രത്യേകതയുണ്ട്. അതിനേക്കാള്‍ ഉപരി ഓരോ സ്വഭാവമുണ്ട് എന്ന് പറയുന്നതാണ് ശരി. കാരണം ചിലരുടെ ചില സ്വഭാവം മറ്റുള്ളവര്‍ക്ക് ഒരു തലവേദനയായി മാറുന്നതിനുള്ള സാധ്യത അത്രത്തോളം കൂടുതലാണ് എന്നതാണ് സത്യം. ഗോസിപ് പലര്‍ക്കും പറയാനിഷ്ടമായിരിക്കും, ചിലര്‍ക്ക് അത് കേള്‍ക്കാനും. എന്നാല്‍ ഇത് രണ്ടും ഇഷ്ടപ്പെടുന്ന ചിലര്‍ നമുക്ക് ചുറ്റും തന്നെയുണ്ട്. മറ്റുള്ളവരെക്കുറിച്ച് പറയാനും അവരുടെ ജീവിതത്തെക്കുറിച്ച് ചിക്കിച്ചികയുന്നതിനും ചില രാശിക്കാര്‍ ഇഷ്ടപ്പെടുന്നു. അത് ചില കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതിലേക്കും നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും പല വിധത്തിലുള്ള തെറ്റിദ്ധാരണകള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നു.
എന്നാല്‍ മറ്റുള്ളവരുടെ ജീവിതത്തില്‍ ഇത് തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുകയും അനാവശ്യ ആശങ്കകളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഗോസിപ് പറയുന്നതിനും അതിന് കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നതുമായ ചില രാശിക്കാരുണ്ട്. 12 രാശിക്കാരില്‍ 6 രാശിക്കാര്‍ ഇത്തരം സ്വഭാവമുള്ളവരാണ്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. ഈ കൂട്ടത്തില്‍ നിങ്ങളോ നിങ്ങളുടെ പ്രിയപ്പെട്ടവരോ ഉണ്ടോ എന്നും നമുക്ക് നോക്കാം.

മിഥുനം
മിഥുനം രാശിക്കാര്‍ സംസാരിക്കാന്‍ പൊതുവേ താല്‍പ്പര്യം കുറവുള്ളവരായിരിക്കും. എന്നാല്‍ ഇവര്‍ക്ക് പലപ്പോഴും മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടു പിടിക്കാന്‍ അല്‍പം സാമര്‍ത്ഥ്യം കൂടുതലായിരിക്കും എന്ന് ഉറപ്പിക്കാം. അത് സത്യമായാലും ഇല്ലെങ്കിലും അതിശയോക്തി കലരാതെ കൃത്യമായ രീതിയില്‍ പറയുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. എന്നാല്‍ പിന്നീട് അത് തമാശക്ക് പറഞ്ഞതാണെന്ന് പറഞ്ഞ് ഉറപ്പിക്കുന്നതിനും ഇവര്‍ സമര്‍ത്ഥരാണ് അതുകൊണ്ട് തന്നെ ഇവരോട് ഇടപെടുമ്പോള്‍ അത് അല്‍പം സൂക്ഷിച്ച് വേണം. തരം കിട്ടിയാല്‍ നിങ്ങളോടും ഇതേ ഇടപെടല്‍ തന്നെയാണ് ഇവരും നടത്തുക,
ചിങ്ങം
ചിങ്ങം രാശിക്കാരും ഇത്തരം കാര്യത്തില്‍ ഒട്ടും മോശമല്ല. പലപ്പോഴും ഇവര്‍ പലരുടേയും ശ്രദ്ധാകേന്ദ്രമാവുന്നതിന് വേണ്ടി പലപ്പോഴും ഗോസിപ്പുകള്‍ പറയുന്നു. ഇവര്‍ കഥകള്‍ പറയുന്ന കാര്യത്തില്‍ വളരെ മുന്നിലാണ്. മാത്രമല്ല വളരെ തമാശരീതിയിലാണ് പല കാര്യങ്ങളും ഇവര്‍ അവതരിപ്പിക്കുക എന്നതും ശ്രദ്ധേയമാണ്. ഒരിക്കലും മറ്റുള്ളവരെ വേദനിപ്പിക്കണം എന്ന ഉദ്ദേശത്തോടെ ഒരിക്കലും ഇവര്‍ ഗോസിപ്പുകളും കിംവദന്തികളും പ്രചരിപ്പിക്കുകയില്ല. എങ്കിലും എല്ലാവരുടേയും ശ്രദ്ധ തന്നിലേക്കായിരിക്കണം എന്ന ആഗ്രഹം ഇവര്‍ക്കുണ്ടാവുന്നു. അതിന് വേണ്ടി ചില കാര്യങ്ങള്‍ പറയുന്നു.
ധനു
ധനു രാശിക്കാര്‍ എല്ലാ കാര്യങ്ങളും തുറന്ന് പറയുന്ന സ്വഭാവക്കാരായിരിക്കും. പലപ്പോഴും ഇവര്‍ അറിയാതെ ഗോസിപ് പ്രചരിപ്പിക്കുന്നതില്‍ മുന്നിലാണ്. എങ്കിലും അതെല്ലാം തമാശക്കാണ് എന്ന ചിന്തയാണ് ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നത്. മറ്റുള്ളവരെ ശ്രദ്ധിക്കാതെ കാര്യങ്ങള്‍ പറയുന്ന സ്വഭാവക്കാരാണ്. എന്നാല്‍ പിന്നീടാണ് മറ്റുള്ളവരുടെ വിഷമത്തെക്കുറിച്ച് ഇവര്‍ ചിന്തിക്കുന്നത്. അശ്രദ്ധയും കരുതലില്ലായ്മയുമാണ് ഇവരുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നത്. ഇത് ഒരു വിനോദമായി മാത്രമാണ് ഇവര്‍ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ നിന്ന് ഇവരെ പിന്തിരിപ്പിക്കാന്‍ സാധിക്കുകയില്ല.
തുലാം
തുലാം രാശിക്കാരും ഗോസിപ്പ് പറയുന്നതില്‍ മുന്നിലാണ്. ഇവര്‍ പലപ്പോഴും വളരെ ഉത്സാഹത്തോടെ ചെയ്യുന്ന കാര്യങ്ങളില്‍ ഒന്നായിരിക്കും ഇത്. മാത്രമല്ല കിംവദന്തികള്‍ പ്രചരിപ്പിക്കുന്ന കാര്യത്തിലും മുന്നില്‍ തന്നെയായിരിക്കും ഇവര്‍. പല വിധത്തിലുള്ള കിംവദന്തികള്‍ പ്രചരിപ്പിക്കുമ്പോള്‍ അത് മറ്റുള്ളവരില്‍ സങ്കടമുണ്ടാക്കുമോ പ്രശ്‌നങ്ങളുണ്ടാക്കുമോ എന്ന് ഇവര്‍ ചിന്തിക്കുന്നില്ല. ഇത് അധിഷേപകരമായി കാണുന്നില്ലെങ്കിലും പലപ്പോഴും പിന്നീട് ഒരു പ്രശ്‌നമായി മാറുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.
മേടം
മേടം രാശിക്കാര്‍ സ്വയം ധൈര്യശാലികളാണ് എന്ന് കരുതുന്നവരായിരിക്കും. പലപ്പോഴും ഇവര്‍ നല്ലതുപോലെ സംസാരിക്കുന്നത് തന്നെയാണ് ഇവരുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നത്. എന്നാല്‍ പലപ്പോഴും മത്സരബുദ്ധിയോടെ ഗോസിപ് പറയുന്നതില്‍ ഇവര്‍ മുന്നിലായിരിക്കും. അത് തന്നെയാണ് ഇവരുെട സ്വഭാവത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഇവരുടെ സ്വഭാവം മൂലം ഉണ്ടാവുന്നു.
മീനം
മീനം രാശിക്കാര്‍ വൈകാരികമായാണ് പല കാര്യങ്ങളിലും ഇടപെടുന്നത്. പലപ്പോഴും ഇവര്‍ ഗോസിപ് പറയുകയാണെങ്കില്‍ പോലും മറ്റുള്ളവരുടെ മാനസികാവസ്ഥയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നു. വൈകാരിക സമ്മര്‍ദ്ദം കൂുതലുള്ളവരായിരിക്കുമ്പോളാണ് ഇത്തരം കാര്യങ്ങള്‍ ഇവര്‍ ചെയ്യുന്നത്. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലായിരിക്കും ഇവര്‍ പല കാര്യങ്ങളും പറയുന്നതും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











