Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ജ്യോതിഷ പ്രകാരം ഈ രാശിക്കാര്‍ ലോകത്തില്‍ വെച്ചേറ്റവും ഭാഗ്യവാന്‍മാര്‍: ആഗ്രഹിക്കുന്നതെന്തും കൈയ്യിലെത്തും
ജ്യോതിഷം പല കാര്യങ്ങളേയും നമുക്ക് മുന്‍കൂട്ടി കാണിച്ച് തരുന്നു. ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ നടക്കാന്‍ പോവുന്ന പല കാര്യങ്ങളും ജ്യോതിഷത്തിലൂടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഇതില്‍ തന്നെ നമ്മുടെ ഭാഗ്യനിര്‍ഭാഗ്യത്തെക്കുറിച്ചും മനസ്സിലാക്കാന്‍ സാധിക്കുന്നു. ലോകത്തിലെ തന്നെ ഭാഗ്യവാന്‍മാരായ ചില രാശിക്കാരുണ്ട്. ഇവരുടെ ജീവിതത്തില്‍ അനുകൂലമായ നിരവധി മാറ്റങ്ങളും നടക്കുന്നു.
ചിലര്‍ക്ക് പല കാര്യങ്ങളും അവരുടെ ആഗ്രഹങ്ങളും വളരെ പെട്ടെന്ന് തന്നെ സാധിക്കുന്നു. എന്നാല്‍ ചിലര്‍ക്കാകട്ടെ അതെല്ലാം വളരെ സമയമെടുക്കുന്ന ഒരു കാര്യം തന്നെയാണ്. ഏത് കാര്യത്തിലും വിജയത്തിലെത്തുന്ന ചില രാശിക്കാരുണ്ട് അവര്‍ ആരൊക്കെയെന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്നും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ എല്ലാ സുഖസൗകര്യങ്ങളും ഉണ്ടാവുന്ന ഒരു സമയം തന്നെയാണ്. .ഇത് മാത്രമല്ല സമ്പത്തും സൗന്ദര്യവും എല്ലാം ഇവര്‍ക്ക് ധാരാളമായി ഉണ്ടാവുന്നു. ശുക്രനാണ് ഇവരുടെ അധിപന്‍ എന്നത് കൊണ്ട് തന്നെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഇടവം രാശിക്കാര്‍ക്കുണ്ടാവുന്നു. ഭാഗ്യവാന്‍മാരായിരിക്കും എന്നത് കൊണ്ട് തന്നെ ജീവിതത്തില്‍ സന്തോഷവും സമാധാനവും എക്കാലവും നിലനില്‍ക്കുന്നു. പ്രിയപ്പെട്ടവരായിരിക്കും ഇവര്‍ എല്ലാവര്‍ക്കും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ നിരവധി വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. ഭാഗ്യത്തിന്റെ പിന്തുണ ഏത് കാര്യത്തിനും ഇവര്‍ക്കുണ്ടാവുന്നു. പലപ്പോഴും ഏത് കഷ്ടപ്പാടുകള്‍ക്കും അവസാനം കര്‍ക്കിടകം രാശിക്കാര്‍ക്കുണ്ട്. കാരണം എത്രയൊക്കെ കഷ്ടപ്പെട്ടാലും ഇവര്‍ അതില്‍ നിന്നെല്ലാം വളരെ പെട്ടെന്ന് തന്നെ കരകയറുന്നു. ജീവിതം അത്രയധികം ഇവര്‍ക്ക് അനുകൂല ഫലങ്ങള്‍ നല്‍കുന്നു. കരിയറും സമ്പത്തും എല്ലാം ഇവര്‍ക്ക് നിരവധി മാറ്റങ്ങള്‍ നല്‍കുന്നതാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്കും ഏത് കാര്യത്തിലും വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. പലപ്പോഴും നിങ്ങളെ തേടി ആത്മവിശ്വാസം ഉണ്ടാവും. ഏത് കാര്യത്തിനും മുന്നിട്ടിറങ്ങുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. പ്രതിസന്ധികളില്‍ നിന്നെല്ലാം എന്നന്നേക്കുമായി പരിഹാരം കാണുന്നതിന് സാധിക്കുന്നു. എല്ലാ പ്രശ്‌നങ്ങളേയും നിങ്ങള്‍ക്ക് വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. പ്രശസ്തിയും നേട്ടങ്ങളും നിങ്ങളെ ഇങ്ങോട്ട് തേടി വരുന്നു. പണത്തിന്റെ കാര്യത്തില്‍ രണ്ടാമതൊരാളെ ഒരു കാര്യത്തിലും ഇവര്‍ക്ക് ആശ്രയിക്കേണ്ടി വരുന്നില്ല.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ ശുക്രന്‍ ഉദിച്ച് നില്‍ക്കുന്നു. ചെറിയ പ്രശ്‌നങ്ങളെങ്കില്‍ പോലും അതിനെയെല്ലാം വളരെ എളുപ്പത്തില്‍ ഇല്ലാതാക്കുന്നതിനും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും നിങ്ങള്‍ക്ക് നേരിടേണ്ടി വരുന്നില്ല. 30 വയസ്സിന് ശേഷം ഇവരുടെ ജീവിതം തന്നെ മാറുന്നു. ഒരു തരത്തിലും തിരിഞ്ഞ് നോക്കേണ്ടി വരുന്നില്ല. എന്ന് മാത്രമല്ല സാമ്പത്തികമായി വളരെയധികം മാറ്റങ്ങള്‍ ഇവരുടെ ജീവിതത്തിലുണ്ടാവുകയും ചെയ്യുന്നു.
ധനു രാശി
ജ്യോതിഷ പ്രകാരം ഏറ്റവും കൂടുതല്‍ ഭാഗ്യമുള്ള രാശിക്കാരില്‍ ഒന്നാണ് ധനു രാശിക്കാര്‍. കാരണം ഇവരുടെ ജീവിതം വളരെയധികം മാറ്റങ്ങളിലൂടെ കടന്ന് പോവുന്നു. വ്യാഴത്തിന്റെ അനുഗ്രഹം ഇവരുടെ ജീവിതത്തെ സമ്പത്സമൃദ്ധിയിലേക്ക് എത്തിക്കുന്നു. സമ്പത്തും ഐശ്വര്യവും നിങ്ങള്‍ക്ക് നല്‍കുന്നതിന് വ്യാഴം അനുഗ്രഹിക്കുന്നു. വേഗത്തിലാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇവര്‍ പരിഹാരം കാണുന്നത്. ജീവിതം തന്നെ മാറിപ്പോവുന്ന അവസ്ഥ ഇവരിലുണ്ടാവുന്നു. അത്രയധികം അനുകൂല ഫലങ്ങളും ഭാഗ്യവും ധനു രാശിക്കാര്‍ക്കുണ്ടാവുന്നുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications