Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ജീവിതത്തില്‍ ഒരിക്കലും പരാജയം അംഗീകരിക്കാത്തവര്‍: മരണം വരെ വിജയത്തിനായി പോരാടുന്ന രാശിക്കാര്‍
ചില വ്യക്തികള്‍ക്ക് വിജയം എന്നത് ഒരു ലഹരിയായിരിക്കും. അതുകൊണ്ട് തന്നെ ചെറിയ പരാജയം പോലും അവര്‍ അംഗീകരിക്കുകയില്ല. അത് അംഗീകരിക്കാന്‍ അവര്‍ക്ക് സാധിക്കുകയില്ല എന്നതാണ് സത്യം. ദൃഢനിശ്ചയത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യാനും ഇവര്‍ തയ്യാറാവുകയില്ല. പരാജയം അംഗീകരിക്കുന്നതിനുള്ള മനസ്സും ഇവര്‍ക്കുണ്ടാവില്ല. വിജയത്തിലേക്കുള്ള ചുവടുകള്‍ നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റം വരുത്തുന്നു. വിജയം മാത്രം ആഗ്രഹിച്ച് മുന്നോട്ട് പോവുന്നവര്‍ നിങ്ങള്‍ക്കിടയിലും ഉണ്ട്.
എന്നാല്‍ വെല്ലുവിളികളെ വളരുന്നതിനുള്ള അവസരങ്ങളായാണ് ഇവര്‍ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ പരാജയത്തില്‍ നിന്ന് വിജയത്തിലേക്കുള്ള അവരുടെ ചുവട് വെപ്പ് വളരെ വലുതായിരിക്കും. പലപ്പോഴും ശക്തമായ തിരിച്ച് വരവുകള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ഒരിക്കലും പരാജയത്തെ അംഗീകരിക്കാതെ ജീവിതത്തില്‍ വിജയത്തിലേക്ക് മാത്രം ലക്ഷ്യമിട്ട് മുന്നോട്ട് പോവുന്നവര്‍ ആരൊക്കെയെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ എപ്പോഴും വിജയത്തിലേക്ക് കുതിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. മാത്രമല്ല എത്ര ചെറിയ പരാജയമാണെങ്കിലും അവര്‍ പെട്ടെന്ന് അതില്‍ പ്രകോപിതരാവുന്നു. എന്നാല്‍ പരാജയത്തെ തളര്‍ച്ചയോടെ നേരിടാതെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു എന്നതാണ് സത്യം. മേടം രാശിക്കാര്‍ നേരിടുന്ന ഓരോ പരാജയവും പലപ്പോഴും ഇവരുടെ വിജയിക്കുന്നതിനുള്ള ആഗ്രഹത്തെ തീവ്രമാക്കുന്നു. കഴിവിന്റെ പരമാവധി വിജയത്തിന് വേണ്ടി അവര്‍ പരിശ്രമിക്കും.
ഇടവം രാശി
ഇടവം രാശിക്കാര്‍ വളരെയധികം സ്ഥിരോത്സാഹത്തോടെ പെരുമാറുന്നവരായിരിക്കും. മാത്രമല്ല ഇവര്‍ ഏത് കാര്യത്തേയും ദൃഢനിശ്ചയത്തോടെ കൈകാര്യം ചെയ്യുന്നവരുമായിരിക്കും. ഒരിക്കലും ഇവരുടെ ജീവിതത്തില്‍ പരാജയം എന്നത് ഒരു ഓപ്ഷനേ അല്ല. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും അതിന് വേണ്ടി മികച്ച രീതിയില്‍ പെരുമാറുന്നതിനും നിങ്ങള്‍ ശ്രമിക്കുന്നു. എത്ര വലിയ പരാജയമാണെങ്കില്‍ പോലും ജീവിതത്തില്‍ അതിന്റെ മാറ്റങ്ങള്‍ നിസ്സാരമല്ലെന്ന് തിരിച്ചറിഞ്ഞ് അതില്‍ നിന്ന് ഉയര്‍ന്ന് വരാന്‍ ഇവര്‍ക്ക് സാധിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് വിജയത്തിലേക്കുള്ള സ്വാഭാവിക മാറ്റമാണ് ഓരോ പരാജയവും. ഒരു തരത്തിലും ഇവര്‍ പരാജയത്തെ അംഗീകരിക്കില്ല എന്ന് മാത്രമല്ല ശക്തമായ അഭിമാനബോധത്തോടെ മുന്നോട്ട് പോവുന്നവരും ആയിരിക്കും. എത്ര വലിയ വെല്ലുവിളിയാണെങ്കിലും അതിനെ പോരാടി നേടുന്നതിനും മുന്നോട്ട് കുതിയ്ക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. ഏത് വെല്ലുവിളികളേയും നിഷ്കരുണം ജയിക്കുന്നതിന് വേണ്ടി ഇവര്‍ ശക്തമായി ശ്രമിക്കും. അത്രയ്ക്ക് ഇവര്‍ ഓരോ പരാജയത്തേയും ഭയപ്പെടുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പലപ്പോഴും പരാജയം എന്നത് അവരുടെ നിഖണ്ഡുവില്‍ പോലും ഇല്ലാത്ത വാക്കായിരിക്കും. അതുകൊണ്ട് തന്നെ പ്രതിരോധ ശേഷിയും ദൃഢനിശ്ചയവും ചെയ്യുന്ന ഓരോ കാര്യത്തിലും ഇവര്‍ക്കുണ്ടാവും. എന്നിട്ടും പരാജയത്തിന്റെ കയ്പ്പ് നീര് കുടിച്ചാല്‍ ഇവര്‍ അതില്‍നിന്ന് മുക്തരാവാന്‍ അല്പ സമയം എടുക്കും. എങ്കിലും തളര്‍ച്ചയില്‍ നിന്ന് ഒരു ഫിനിക്സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേറ്റ് വിജയത്തിലേക്ക് പറക്കാന്‍ അധികം സമയം വേണ്ട. ലക്ഷ്യമെന്താണോ അതിനെ നേടിയെടുക്കുന്നതിന് ഇവര്‍ക്ക് സാധിക്കും.
മകരം രാശി
മകരം രാശിക്കാര്‍ എപ്പോഴും സ്ഥിരോത്സാഹത്തിന്റെ കാര്യത്തില്‍ മുന്നിലാണ്. ഏറെ അച്ചടക്കത്തോടെ മുന്നോട്ട് പോവുന്നത് കൊണ്ട് തന്നെ പരാജയത്തെക്കുറിച്ച് ഇവര്‍ ചിന്തിക്കുകയേ ഇല്ല. തടസ്സങ്ങള്‍ നേരിട്ടാലോ അല്ലെങ്കില്‍ പരാജയത്തിലേക്ക് എത്തിയാലോ ഉടന്‍ തന്നെ അതിനെ മറികടന്ന് അവനവന്റെ ലക്ഷ്യത്തിലേക്ക് ഇവര്‍ എത്തുന്നു. എപ്പോഴും വിജയത്തിന് വേണ്ടി ശ്രമിച്ച് കൊണ്ടേ ഇരിക്കുന്നു എന്നതാണ് മകരം രാശിക്കാരുടെ പ്രത്യേകതയും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
