Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
Soar Eclipse 2024: ഒക്ടോബര്‍ നിസ്സാരമല്ല: ഗ്രഹമാറ്റവും സൂര്യഗ്രഹണവും ഭയപ്പെടേണ്ട രാശിക്കാര്‍
Soar Eclipse 2024: ഒക്ടോബര്‍ മാസത്തില്‍ ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ക്ക് ഒക്ടോബര്‍ സാക്ഷ്യം വഹിക്കേണ്ടി വരുന്നു. ഒക്ടോബര്‍ മാസത്തിന് തുടക്കമായി. ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും സംഭവിക്കുന്നതോടൊപ്പം തന്നെ ഇന്നത്തെ സൂര്യ ഗ്രഹണവും ചില രാശിക്കാരെ പെടാപാടിലാക്കുന്നു.
നിരവധി ഗ്രഹമാറ്റങ്ങള്‍ സംഭവിക്കുന്ന സമയമായത് കൊണ്ട് തന്നെ അതെല്ലാം എപ്രകാരമാണ് നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നത് എന്നത് ഒരു ചോദ്യമാണ്. എന്നാല്‍ നിലവില്‍ ഗ്രഹമാറ്റങ്ങള്‍ എപ്രകാരം നമ്മുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്ന എന്നത് അറിഞ്ഞിരിക്കണം. തുലാം രാശിയിലേക്ക് സൂര്യന് മാറുകയും കര്‍ക്കടകം രാശിയിലേക്ക് ചൊവ്വ മാറുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ശുക്രന് വൃശ്ചിക രാശിയിലേക്കും മാറുന്നു. ഈ സമയം ഗ്രഹണം എപ്രകാരമാണ് ഫലങ്ങള്‍ നല്‍കുന്നത് എന്നതിനെക്കുറിച്ചും ആരെല്ലാം കരുതിയിരിക്കണം എന്നതിനെക്കുറിച്ചും നമുക്ക് നോക്കാം.

കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. മാത്രമല്ല മാസത്തിന്റെ ആദ്യം തന്നെ ഇവര്‍ക്ക് ദോഷങ്ങള്‍ കൂടുതലായിരിക്കും. സാമ്പത്തികമായി അങ്ങേയറ്റം തകര്‍ന്നിരിക്കുന്ന അവസ്ഥയിലായിരിക്കും. മാത്രമല്ല അനാവശ്യമായ തര്‍ക്കങ്ങളില്‍ നിന്ന് പരമാവധി വിട്ടു നില്‍ക്കുന്നതിന് ശ്രദ്ധിക്കണം. ഗ്രഹണദോഷം നിങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നു. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാരില്‍ ഗ്രഹങ്ങളുടെ സ്ഥാനവും ഗ്രഹണവും ദോഷങ്ങള്‍ വര്‍ദ്ധിപ്പിക്കും. ജീവിതത്തില്‍ എല്ലാ പ്രതീക്ഷകളും പ്രത്യാശകളും നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തും. എന്നാല്‍ ഇതിലൊന്നും തളരാതെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ആരോഗ്യപ്രതിസന്ധികളും ഇവരെ വിടാതെ പിന്തുടരുന്നു. ഇത്തരം അവസ്ഥയില്‍ മുന്നോട്ടുള്ള വെളിച്ചം കെടാതെ ധൈര്യത്തോടെ മുന്നോട്ട് നടക്കുന്നതിന് ശ്രദ്ധിക്കണം. വിജയം നിങ്ങള്‍ക്ക് കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കും എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക കാര്യങ്ങളില്‍ പലതും നിങ്ങള്‍ ദാരിദ്ര്യത്തിലെക്കെന്ന പോലത്തെ ഒരു അവസ്ഥയിലേക്കെത്തും. എങ്കിലും അല്പം ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ പല പ്രതിസന്ധികളേയും തരണം ചെയ്യാന്‍ സാധിക്കും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവര്‍ പിടിച്ചിടത്ത് കാര്യങ്ങള്‍ നില്ക്കുകയില്ല. പലപ്പോഴും അപ്രതീക്ഷിതമായ പല സംഭവ വികാസങ്ങളും ജീവിതത്തിന്റെ താളം തെറ്റിക്കുന്നു. ഇത് നിങ്ങളില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. ജീവിതം മാറി മറിയുന്നത് കണ്മുന്നില് കാണും. സാമ്പത്തിക പരാജയം നിങ്ങളെ അങ്ങേയറ്റം ബാധിക്കുന്നു. എന്നാല്‍ ഒരു ഇറക്കത്തിന് ഒരു കയറ്റം എന്ന് പറയുന്നത് പോലെ നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ഉടന്‍ തന്നെ ലഭിക്കും. ഗ്രഹണം കഴിയുന്നതോടെ ഇവരുടെ കഷ്ടകാലങ്ങള്‍ക്ക് അറുതിയാവും. എന്നാല്‍ തീരുമാനങ്ങള്‍ എടുക്കുന്നത് കൃത്യസമയത്തായിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
ഇന്ത്യന്‍ സമയം അനുസരിച്ച്
ഒക്ടോബര്‍ 2-നാണ് സൂര്യ ഗ്രഹണം സംഭവിക്കുന്നത്. എന്നാല്‍ ഇത് ഇന്ത്യന്‍ സമയം അനുസരിച്ച് നോക്കുകയാണെങ്കില്‍ ഒക്ടോബര്‍ 2-ന് രരാത്രി 9.12 നാണ് ആരംഭിക്കുന്നത്. അവസാനിക്കുന്നതാകട്ടെ ഒക്ടോബര്‍ 3ന് പുലര്‍ച്ചെ 3.17-നും അത് മാത്രമല്ല ഈ വര്‍ഷത്തെ അവസാന ഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാവുകയില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
