Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വെറും ശുക്രനല്ല, മഹാശുക്രദശയില് 8 രാശിക്കാര്‍: ദാമ്പത്യം, കരിയര്‍, ധനം, കുടുംബം: യോഗഫലം അതിഗംഭീരം
വേദജ്യോതിഷ പ്രകാരം ശുക്രന് വളരെയധികം ഗുണഫലങ്ങള്‍ നല്കുന്ന ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ ശുക്രന് ഉദിക്കുമ്പോള്‍ അത് എത്രത്തോളം ആ വ്യക്തിയെ സ്വാധീനിക്കുന്നു എന്നത് അറിഞ്ഞിരിക്കണം. ജാതകത്തില്‍ ശുക്രന്റെ സ്ഥാനം കണക്കാക്കി ജീവിതത്തിലെ എല്ലാ മാറ്റങ്ങളേയും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. സന്തോഷവും സമ്പത്തും നേട്ടങ്ങളും കുടുംബവും എല്ലാം പോസിറ്റീവ് മാറ്റത്തിലേക്ക് കുതിക്കുന്നു ശുക്രദശയുള്ള വ്യക്തികള്‍ക്ക് എന്നതില്‍ സംശയം വേണ്ട.
ശുക്രദശ ഏകദേശം 20 വര്‍ഷത്തോളമാണ് ഒരു വ്യക്തിയില്‍ നീണ്ട് നില്‍ക്കുന്നത്. എന്നാല്‍ ഇത് രാശിപ്രകാരം വ്യത്യസ്തമായിരിക്കും. നിലവില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുക്രദശ ഉണ്ടാവുന്നത്, ആരൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്നത് പ്രധാനമാണ്. ഏതൊക്കെ രാശിക്കാരിലാണ് ഇപ്പോള്‍ ശുക്രദശയുണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. അത് നിങ്ങളുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനവും എത്രത്തോളമുണ്ടെന്ന് അറിയാം, അതിനായി നിങ്ങള്‍ക്ക് ഈ ലേഖനം വായിക്കാം.

എങ്ങനെ ശുക്രദശ കണ്ടെത്താം?
ഒരു വ്യക്തിയുടെ ജീവിതത്തില്‍ എപ്രകാരം ശുക്രദശയുണ്ടാവുന്നു എന്നത് പ്രധാനപ്പെട്ടതാണ്. പലപ്പോഴും ചന്ദ്രന്റെ സ്ഥാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ശുക്രദശ കണക്കാക്കുന്നത്. ശുക്രന് നിങ്ങളുടെ ജീവിതത്തില്‍ 20 വര്‍ഷത്തോളമാണ് നിലനില്‍ക്കുന്നത്. ഇത് എല്ലാ ആളുകളിലും സ്വാധീനം ചെലുത്തുന്നു. എന്നാല്‍ ഒരുപോലെ ആയിരിക്കുകയില്ല ഫലങ്ങള്‍ എന്നതാണ് ശ്രദ്ധേയം. അത് മാത്രമല്ല ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലായാണ് ദശാകാലം നിലനില്ക്കുന്നതും. അതിലുപരി എല്ലാ പോസിറ്റീവ് മാറ്റങ്ങളും ഈ സമയം ഇവരിലുണ്ടാവുകയും ചെയ്യുന്നു.
ശുക്ര സംക്രമണം ഏതൊക്കെ രാശികളെ ബാധിക്കുന്നു?
ശുക്രന്റെ സംക്രമണവും വളരെയധികം പോസിറ്റീവ് മാറ്റങ്ങള്‍ നല്‍കുന്നതാണ്. 23-24 ദിവസത്തിനുള്ളില്‍ ശുക്രന് ഓരോ രാശിയിലും സഞ്ചരിക്കുകയും ഫലങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഇത് ചെറിയൊരു സമയത്തേക്കെങ്കിലും ഓരോ രാശിക്കാരിലും സ്വാധീനം ചെലുത്തുന്നു. എന്നാല്‍ ഇത് നിങ്ങള്‍ക്ക് ജാതകവശാല്‍ ഉണ്ടാവുന്ന മഹാശുക്രദശയില് നിന്ന് വ്യത്യസ്തമായ ഫലങ്ങളാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
നിലവില്‍ മഹാശുക്രദശ ആര്‍ക്ക്?
നിലവില്‍ മഹാശുക്രദശ ഏതൊക്കെ രാശിക്കാര്‍ക്കാണ് ബാധിച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാം. നവംബര്‍ മാസത്തില്‍ ശുക്രന് കന്നി രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് ചില രാശിക്കാരില്‍ ഗുണഫലങ്ങള്‍ ധാരാളം കൊണ്ട് വരുന്നു. കന്നി രാശിയില്‍ നിന്ന് പിന്നീട് തുലാം രാശിയിലേക്കും നവംബര്‍ 27-നുള്ളില്‍ ശുക്രന് മാറുന്നു. ഇത് രണ്ട് രാശിചക്രത്തിലും വരുന്നവര്‍ക്ക് ഗുണഫലങ്ങള്‍ പ്രദാനം ചെയ്യുന്നു. മഹാശുക്രദശ യോഗമുള്ള ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.
ശുക്രദശ ഇപ്പോള്‍
ശുക്രദശ ഇപ്പോള്‍ നിലവില്‍ അനുഭവിക്കുന്ന ചില രാശിക്കാരുണ്ട്. അതില്‍ കന്നി, മീനം, മിഥുനം, ധനു എന്നീ രാശിക്കാരെ ഗുണപ്രദമായി ബാധിക്കുന്നു. അതുകൊണ്ട് തന്നെ ശുക്രന്റെ രാശിമാറ്റത്തില്‍ ഇവര്‍ക്ക് പ്രതീക്ഷിക്കാത്ത പല നേട്ടങ്ങളും ഉണ്ടാവുകയും ചെയ്യുന്നു. കൂടാതെ തുലാം, മേടം, മകരം, കര്‍ക്കടകം എന്നീ രാശിക്കാരിലും നവംബര്‍ 27 വരെ ശുക്രന് മഹാശുക്രദശയെ പ്രദാനം ചെയ്യുന്നു. എന്നാല്‍ ഒരു വ്യക്തിക്ക് ശുക്രദശ ഉണ്ടായിരിക്കണമെങ്കില്‍ ആ വ്യക്തിയുടെ ജാതകത്തില്‍ മഹാദശ ചക്രത്തിന്റെ അധിപന് ശുക്രനായിരിക്കണം എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ മാത്രമേ അതിഗംഭീരമായ ഫലങ്ങള്‍ ലഭിക്കുകയുള്ളൂ.
ഫലങ്ങള്‍
ശുക്രന് ശുക്രമഹാദശയില് അതിന്റെ എല്ലാ ഗുണങ്ങളും പ്രദാനം ചെയ്യുന്നു. പലപ്പോഴും സൗന്ദര്യം, കല, വാഹനം, വീട്,സ്വര്‍ണം, പണം, ധനം എന്നിവയുടെ എല്ലാം അധിപനായാണ് ശുക്രനെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ശുക്രന്റെ മഹാശുക്ര ദശ പ്രദാനം ചെയ്യുന്നു. ഒരു തരത്തിലും ഇവര്‍ക്ക് മാറിചിന്തിക്കേണ്ടി വരുന്നില്ല. ആഗ്രഹിക്കുന്നതെല്ലാ കണ്മുന്നിലെത്തും. രാജാവിനെപ്പോലെ ജീവിക്കാം എന്നാണ് മഹാശുക്രദശ നല്കുന്ന ഫലവും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
