Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
കാലാകാലങ്ങളില്‍ ഗ്രഹങ്ങള്‍ സൃഷ്ടിക്കും കുബേരയോഗം: വ്യാഴമാറ്റത്തില്‍ വിധി മാറുന്നവര്‍
ജ്യോതിഷപ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ ഗ്രഹങ്ങളിലും രാശികളിലും സംഭവിക്കുന്നുണ്ട്. പലപ്പോഴും ഇത്തരം ഗ്രഹരാശി മാറ്റങ്ങള്‍ ഐശ്വര്യവും രാജയോഗവും സൃഷ്ടിക്കുന്നു. ഇത് മനുഷ്യ ജീവിതത്തേയും നിങ്ങളുടെ മുന്നോട്ടുള്ള പല ഘട്ടങ്ങളേയും സ്വാധീനിക്കുന്നു. ദേവന്മാരുടെ ഗുരുവായ വ്യാഴം മെയ് 1-ന് ഇടവം രാശിയില്‍ പ്രവേശിച്ചു. ഇത് പലപ്പോഴും അനുകൂലമായ പല മാറ്റങ്ങള്‍ നല്കുന്നു. ഇതില്‍ കുബേര യോഗത്തിനുള്ള സാധ്യതയുള്ള ചില രാശിക്കാരുണ്ട്.
കുബേരയോഗം ജീവിതത്തില്‍ പല അനുഗ്രഹങ്ങളും നിങ്ങള്‍ക്ക് നല്കുന്നു. ഇത് ഐശ്വര്യവും രാജയോഗവും സൃഷ്ടിക്കുകയും മനുഷ്യ ജീവിതത്തെ ഉന്നതിയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ദേവന്മാരുടെ ഗുരുവായ വ്യാഴത്തിന്റെ രാശിമാറ്റത്തില്‍ ഐശ്വര്യം വാരിക്കോരി നിറക്കുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് കുബേരയോഗം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. വ്യാഴം ഇവരില്‍ ഒന്‍പതാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് നിങ്ങളില്‍ കൊണ്ട് വരുന്ന ഭാഗ്യം എന്നത് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. ഭാഗ്യം പല തരത്തിലാണ് നിങ്ങളില്‍ മാറ്റം വരുത്തുന്നത്. മുടങ്ങിക്കിടക്കുന്ന പല ജോലികളും പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. കൂടാതെ ജോലിയില്‍ പുതിയ അവസരങ്ങള്‍ നിങ്ങളെ തേടി വരും. ബിസിനസ് ആരംഭിക്കാന്‍ പോവുന്നവര്‍ക്ക് അതില്‍ നിന്ന് നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ ഉള്ള യോഗമുണ്ട്.
കന്നി രാശി
രാജ്യത്തിനകത്തും പുറത്തും ബിസിനസുമായി ബന്ധപ്പെട്ട് നിരവധി യാത്രകള്‍ നടത്താവുന്നതാണ്. ഇത് കൂടാതെ കുടുംബത്തില്‍ മതപരമായ പല കാര്യങ്ങളും സംഭവിക്കുന്നു. ഇത് മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു. ജീവിതം വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നതാണ് സത്യം. സാമ്പത്തികമായി നിങ്ങള്‍ക്കുണ്ടാവുന്ന പല നേട്ടങ്ങളും വ്യാഴത്തിന്റെ രാശിമാറ്റത്തിന്റെ ഫലമായി സാമ്പത്തിക ഫലങ്ങള്‍ നല്‍കുന്നതാണ്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് കുബേര യോഗം വളരെയധികം അനുകൂലമാറ്റങ്ങള്‍ നല്കുന്നു. കൂടാതെ ഏഴാം ഭാവത്തില്‍ നില്ക്കുന്നതിനാല് ജീവിതം തന്നെ മാറി മറിയുന്നു. വിവാഹിതരില്‍ ദാമ്പത്യ ജീവിതം വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അതിശകരമായ നേട്ടങ്ങള്‍ ദാമ്പത്യത്തില്‍ ഇവര്‍ക്കുണ്ടാവും. പങ്കാളിക്ക് സാമ്പത്തിക നേട്ടം കൊണ്ട് വരുന്നതിന് ഉള്ള യോഗം കാണുന്നു. ബിസിനസില്‍ പണം സമ്പാദിക്കുകയും അത് വഴി സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുകയും ചെയ്യുന്നു. വിവാഹം ആലോചിക്കുന്നവര്‍ക്ക് അതിനുള്ള ഏറ്റവും അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കുബേരയോഗം നിങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. നിങ്ങള്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങളും ബിസിനസ് രംഗത്ത് ഉണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് പുതിയ ബിസിനസ് ആരംഭിക്കുന്നതിനുള്ള സാമ്പത്തിക നേട്ടം ലഭിക്കുന്നു. പല വിധത്തിലും ഭാഗ്യം നിങ്ങളെ അനുകൂലിക്കുന്നു. റിയല്‍ എസ്റ്റേറ്റ്, പ്രോപ്പര്‍ട്ടി എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സ് നടത്തുകയാണെങ്കില്‍ അത് വഴി നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications