Latest Updates
-
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക!
30 വര്‍ഷങ്ങള്‍ക്ക് ശേഷം ശുക്രനും ശനിയും ഒരേ രാശിയില്‍; കോടീശ്വരന്മാരാകാന് തയ്യാറായിക്കോളൂ!
വളരെ അപൂര്‍വ്വമായി നടക്കുന്ന ഒരു സംഗമത്തിന് ഈ മാസം സാക്ഷ്യം വഹിച്ചിരിക്കുകയാണ്. 30 വര്‍ഷങ്ങള്‍ക്ക് ശേഷം ശുക്രനും ശനിയും ഒരേ രാശിയില്‍ എത്തിയിരിക്കുന്നു. ഇരു ഗ്രഹങ്ങളും കുംഭത്തിലാണ് ഒന്നിച്ചിരിക്കുന്നത്. വളരെ വിശിഷ്ടമായ ഗ്രഹങ്ങളാണ് ശുക്രനും ശനിയും. അതിനാല്‍ തന്നെ, ഈ പ്രധാന ഗ്രഹങ്ങള്‍ ഒന്നിച്ചതോടെ സമ്പത്ത്, ആയുസ്സ്, ആരോഗ്യം, സൗന്ദര്യം എന്നീ കാര്യങ്ങളിലെല്ലാം ചില രാശിക്കാര്‍ക്ക് ഉയര്‍ച്ചയും ഉണ്ടായിരിക്കും. ഈ ഭാഗ്യ രാശികള്‍ ഏതെല്ലാമെന്ന് നോക്കാം.

മിഥുനം
ജോലിയുമായി ബന്ധപ്പെട്ട് വളരെയധികം വളര്‍ച്ചയാണ് ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുക. ആഗ്രഹിച്ചതിനേക്കാള്‍ വലിയ ഉയരങ്ങളില്‍ എത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. മികച്ച തൊഴില്‍ അവസരങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നതായിരിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ ഇല്ലാതാകാന്‍ ഇവര്‍ക്ക് സാധിക്കും. നല്ല ശമ്പളം ലഭിക്കുന്ന ജോലി ലഭിക്കുന്നതിനാല്‍ സമ്പാദിക്കാന്‍ സാധിക്കുന്നതാണ്. മുന്‍പ് നിക്ഷേപിച്ച പണത്തില്‍ നിന്നും ലാഭം പ്രതീക്ഷിക്കാവുന്നതാണ്. ജോലി സ്ഥലത്ത് പലവിധത്തിലുള്ള ഉത്തരവാദിത്വങ്ങളും ഏറ്റെടുത്ത് ചെയ്യേണ്ടതായി വന്നേക്കാം. അതുപോലെ, ചെറിയ രീതിയില്‍ സ്ഥാലം വാങ്ങാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. വാഹനങ്ങള്‍ വാങ്ങാനും യോഗം ലഭിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല ദിനങ്ങളാണ് മുന്നില്‍ ഉള്ളത്. വിദേശത്തേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുവേണ്ട കാര്യങ്ങളെല്ലാം വളരെ വേഗത്തില്‍ നടക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇല്ലാത്ത നല്ല ജീവിതം നയിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും.
കുംഭം
കുടുംബത്തിന് ആഗ്രഹിച്ച രീതിയില്‍ എല്ലാ കാര്യങ്ങളും ചെയ്ത് നല്കാന് കുംഭം രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ആഗ്രഹിച്ച പോലെ ജീവിതത്തില്‍ വിജയിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. പുതിയ ബിസിനസ്സ് ആരംഭിച്ചാല്‍ അത് ലാഭകരമായി നടത്താന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. അതുപോലെ, നിലവില്‍ ബിസിനസ്സ് ചെയ്യുന്നവര്‍ക്കും നല്ല സാമ്പത്തിക ലാഭം പ്രതീക്ഷിക്കാവുന്നതാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കും. സ്വന്തം ഉത്തരവാദിത്വത്തില്‍ ബന്ധുവിന്റെ കല്യാണം നടത്തിയെടുക്കാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കും. സാമ്പത്തികപരമായി നല്ലമെച്ചം ഉണ്ടായിരിക്കും. നല്ല ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കും. പറമ്പില്‍ നിന്നും നല്ല ആദായവും വരുമാനവും ഉണ്ടായിരിക്കുന്നതാണ്. ഇത് സമ്പാദ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്.
മേടം
മേടം രാശിക്കാര്‍ക്ക് പ്രതീക്ഷിക്കാത്ത പലരില്‍ നിന്നും പണം ലഭിക്കുന്നതാണ്. സമ്പാദിക്കാന്‍ സാധിക്കും. പല മേഖലയില്‍ ആരംഭിക്കുന്ന സംരംഭങ്ങളും ലാഭത്തില്‍ പ്രവര്‍ത്തിക്കും. സ്വന്തം കഴിവ് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. സമൂഹത്തില്‍ നിലയും വിലയും വര്‍ദ്ധിക്കുന്നതാണ്. സാമൂഹിക അന്തരീക്ഷം മെച്ചപ്പെടും. സാമ്പത്തിക ലാഭം പലതില്‍ നിന്നും ഉണ്ടാകും. ഇതെല്ലാം സമ്പാദ്യമാക്കി മാറ്റിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. വിലപിടിപ്പുള്ള പല വസ്തുക്കളും സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല ദിനങ്ങളാണ് വരാനിരിക്കുന്നത്. വിദേശത്തേയ്ക്ക് പോകുന്നവർക്കും നല്ല അവസരങ്ങൾ വരുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
