Latest Updates
-
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന്
വിചാരിക്കുന്നതെന്തും നടക്കും, ചെയ്യുന്നതെല്ലാം വിജയം; ഈ ആഴ്ചയിലെ നിങ്ങളുടെ ഭാഗ്യദിനം ഏതെന്നറിയാം
Discover Your Lucky Day in This Week:ചില ദിവസങ്ങളില്‍ വല്ലാത്തൊരു ഭാഗ്യം കൂടെയുള്ളത് പോലെ തോന്നാറില്ലേ. വിചാരിച്ചത് പോലെ എല്ലാ കാര്യങ്ങളും നടക്കുക, പ്രതീക്ഷിക്കാത്ത ചില ഭാഗ്യങ്ങള്‍ ലഭിക്കുക, എന്തെന്നില്ലാത്ത സന്തോഷം തോന്നുക, പ്രശ്‌നമാകുമെന്ന് കരുതിയ കാര്യങ്ങളെല്ലാം പ്രശ്‌നങ്ങളില്ലാതെ അവസാനിക്കുക, ചില പ്രശ്‌നങ്ങളും പിണക്കങ്ങളുമെല്ലാം പരിഹരിക്കപ്പെടുക, അങ്ങനെ മൊത്തത്തില്‍ ഒരു ശുഭദിനം.

ജ്യോതിഷം അനുസരിച്ച് എല്ലാ രാശികള്‍ക്കും ആഴ്ചയില്‍ ഏറ്റവും ഭാഗ്യകരമായ ഒരു ദിവസം ഉണ്ടാകും. അന്നത്തെ ഗ്രഹസ്ഥിതി അവര്‍ക്ക് അസുലഭകരമായ അവസങ്ങള്‍ നല്‍കും. അത് വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തിയാല്‍ വലിയ നേട്ടങ്ങളുടെ ദിവസമാകും അത്. സാമ്പത്തികമായ നേട്ടങ്ങള്‍ തുടങ്ങി അപ്രതീക്ഷിത നേട്ടങ്ങളും വ്യക്തിജീവിതത്തില്‍ സന്തോഷമുഹൂര്‍ത്തങ്ങളും വൈകാരികമായ സ്ഥിരതയുമെല്ലാം അന്ന് വന്നുചേരും. ഉചിതമായ, പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാനും ചില മാറ്റങ്ങള്‍ നടപ്പിലാക്കാനും അനുയോജ്യമായിരിക്കും ആ ദിവസം.
വേദ ജ്യോതിഷപ്രകാരം ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 1 വരെയുള്ള ഈ ആഴ്ചയില്‍ ഓരോ രാശികള്‍ക്കും അനുകൂലമായ, ഭാഗ്യമുള്ള ദിവസം ഏതാണെന്ന് നോക്കാം.
മേടം - ഫെബ്രുവരി 27, 2025
അശ്വതി, ഭരണി, കാര്‍ത്തിക 1/4 നാളുകള്‍ ഉള്‍പ്പെട്ട മേടം രാശിക്കാര്‍ക്ക് ഫെബ്രുവരി 27 ആണ് ആഴ്ചയിലെ ശുഭദിനം. ഈ ദിവസം പ്രപഞ്ചം നിങ്ങള്‍ക്കായി അതുല്യമായ അവസരങ്ങള്‍ നല്‍കും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കുകയും ലക്ഷ്യങ്ങള്‍ ചിലത് നേടിയെടുക്കാന്‍ സാധിക്കുകയും ചെയ്യും. ധീരമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സാധിക്കും. ജോലിസ്ഥലത്ത് അംഗീകാരവും സാമ്പത്തിക വിജയവും ഉണ്ടാകും. അപ്രതീക്ഷിത വിജയങ്ങള്‍ ജീവിതത്തിലുണ്ടാകും. തുകൊണ്ട് ഈ ദിവസത്തിലെ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുക.
ഇടവം - ഫെബ്രുവരി 24, 2025
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2 നാളുകള്‍ ഉള്‍പ്പെടുന്ന ഇടവം രാശിക്കാര്‍ക്ക് ശുക്രന്റെ അനുഗ്രഹത്തിലൂടെ ഐശ്വര്യവും സമൃദ്ധിയും വന്നുചേരുന്ന ദിവസമാണ് ഫെബ്രുവരി 24. ബന്ധങ്ങള്‍ ദൃഢമാക്കാനും ബിസിനസ് ഉടമ്പടികള്‍ പൂര്‍ത്തിയാക്കാനും കലാപരമായ താല്‍പ്പര്യങ്ങള്‍ നടപ്പിലാക്കാനുമെല്ലാം ഈ ദിവസം അനുകൂലമാണ്. സാമ്പത്തികമായ ഒരു അപൂര്‍വ്വ അവസരമോ വ്യക്തിജീവിതത്തില്‍ നിങ്ങളുടെ മൂഡ് മെച്ചപ്പെടുത്തുന്ന ഒരു കാര്യമോ ഇന്ന് സംഭവിക്കും. ഈ ദിവസത്തില്‍ പ്രപഞ്ചം നിങ്ങള്‍ക്കൊരുക്കുന്ന ഒരു അവസരവും പാഴാക്കാതിരിക്കുക.
മിഥുനം - ഫെബ്രുവരി 23, 2025
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4 നാളുകള്‍ ഉള്‍പ്പെടുന്ന മിഥുനം രാശിക്കാര്‍ക്ക് ഈ ദിവസം ബുധന്റെ പ്രത്യേക അനുഗ്രഹം ലഭിക്കും. ആശയവിനിമയത്തില്‍ വ്യക്തതയുണ്ടാകും. കരാറുകളില്‍ ഒപ്പുവെക്കാനും പുതിയ സൗഹൃദങ്ങളും ബന്ധങ്ങളും തുടങ്ങാനും നല്ല ദിവസമാണിത്. ബുദ്ധിസാമര്‍ത്ഥ്യത്തിലൂടെ ആളുകളെ ആകര്‍ഷിക്കാനും ആശയങ്ങള്‍ക്ക് അംഗീകാരം നേടിയെടുക്കാനും സാധിക്കും. അപ്രതീക്ഷിത അവസരങ്ങള്‍ക്കായി കാത്തിരിക്കുക, വ്യക്തിജീവിതത്തിലും തൊഴില്‍ ജീവിതത്തിലും നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു.
കര്‍ക്കിടകം - ഫെബ്രുവരി 27, 2025
പുണര്‍തം 1/4, പൂയ്യം, ആയില്യം നാളുകള്‍ ഉള്‍പ്പെടുന്ന കര്‍ക്കിടകം രാശിക്കാര്‍ക്ക് ഫെബ്രുവരി 27 ഭാഗ്യദിനമാണ്. അന്ന് ചന്ദ്രന്റെ അനുഗ്രഹത്തിലൂടെ വൈകാരികമായ വ്യക്തത കൈവരും. ബന്ധങ്ങള്‍ ദൃഢപ്പെടുത്താനും സ്വയം കരുതലും സ്‌നേഹവും പരിശീലിക്കാനും നല്ല ദിവസമാണിത്. കലാപരമായ കാര്യങ്ങള്‍ക്ക് അനുയോജ്യമാണ്. കുടുംബം, കരിയര്‍, വ്യക്തിജീവിതം എന്നിവ സംബന്ധിച്ച പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍ അനുകൂലമായ ദിവസമാണ്.
ചിങ്ങം - മാര്‍ച്ച് 1
മകം, പൂരം, ഉത്രം 1/4 നാളുകള്‍ ഉള്‍പ്പെട്ട ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ മാര്‍ച്ച് 1 ആണ് ഏറ്റവും നല്ല ദിവസം. സൂര്യന് ഈ ദിവസം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ആത്മവിശ്വാസവും ആവേശവും കൂടുതല്‍ തോന്നും. പൊതുമധ്യത്തില്‍ അറിയപ്പെടാനും നേതൃപദവികള്‍ ഏറ്റെടുക്കാനും ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാനും നല്ല ദിവസമാണ്. കരിയറില്‍ അപ്രതീക്ഷിത നേട്ടങ്ങള്‍ , വ്യക്തിപരമായ ഒരു നേട്ടം എന്നിവയ്ക്കുള്ള സാധ്യതകള്‍ ഉണ്ട്. അവസരങ്ങള്‍ വിനിയോഗിക്കുക.
കന്നി - ഫെബ്രുവരി 25, 2025
ഉത്രം 3/4, അത്തം, ചിത്ര 1/2 നാളുകള്‍ ഉള്‍പ്പെട്ട കന്നി രാശിക്കാര്‍ക്ക് ഫെബ്രുവരി 25ന് തങ്ങളുടെ യുക്തിപരമായ കഴിവുകളും കാര്യങ്ങള്‍ അപഗ്രഥനം ചെയ്യാനുള്ള കഴിവും മെച്ചപ്പെടും. ദീര്‍ഘകാലത്തേക്കുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാനും സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും സാമ്പത്തിക അച്ചടക്കം നേടാനും നല്ല ദിവസമാണിത്. കാര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്നതിലൂടെ മികച്ച വിജയം കൈവരിക്കാം. ഈ ദിവസം എടുക്കുന്ന മികച്ചൊരു തീരുമാനം ഐശ്വര്യവും സ്ഥിരതും ഉള്ള ഭാവി ഉറപ്പാക്കും.
തുലാം - ഫെബ്രുവരി 24, 2025
ചിത്ര 1/2 ചോതി, വിശാഖം 3/4 നാളുകള്‍ ഉള്‍പ്പെട്ട തുലാം രാശിക്ക് ശുക്രന്റെ അനുഗ്രഹത്തിലൂടെ ജീവിതത്തില്‍ സന്തുലിതാവസ്ഥ വരുന്ന ദിവസനമാണിത്. സാമൂഹിക ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും പ്രണയകാര്യങ്ങള്‍ക്കും കലാപരമായ കഴിവുകള്‍ മെച്ചപ്പെടുത്താനും ദിവസം വളരെ അനുകൂലമായിരിക്കും. സാമ്പത്തികമായി അഭിവൃദ്ധിപ്പെടുന്നതിനുള്ള ഒരു അവസരം മുന്നില്‍ തെളിയും. ഇത് ജീവിതത്തിന് സുഖസൗകര്യങ്ങളും സുരക്ഷിതത്വവും നല്‍കും.
വൃശ്ചികം - ഫെബ്രുവരി 23, 2025
വിശാഖം 1/4, അനിഴം, തൃക്കേട്ട നാളുകള്‍ ഉള്‍പ്പെട്ട വൃശ്ചികം രാശിക്കാര്‍ക്ക് ചൊവ്വയുടെയും പ്ലൂട്ടോയും അസാധാരണ ഊര്‍ജ്ജം ലഭിക്കുന്ന ദിവസമാണ് ഫെബ്രുവരി 23. ചില സത്യങ്ങള്‍ തിരിച്ചറിയാനും കണ്ടെത്തലുകള്‍ നടത്താനും ശക്തിയുള്ള ദിവസമാണത്. സാമ്പത്തിക ആസൂത്രണം, കരിയര്‍ മാറ്റങ്ങള്‍, വ്യക്തിപരമായ വളര്‍ച്ച എന്നിവയ്ക്ക് അനുകൂലമായ സാഹചര്യമാണ് ഈ ദിവസം. മറച്ചുവെക്കപ്പെട്ട സത്യം പുറത്തുവരും, ഇത് ചില പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കും.
ധനു - മാര്‍ച്ച് 1, 2025
മൂലം, പൂരാടം, ഉത്രാടം 1/4 നാളുകള്‍ ഉള്‍പ്പെടുന്ന ധനു രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ അനുഗ്രഹം ലഭിക്കുകയും യാത്ര, വിദ്യാഭ്യാസം, തൊഴില്‍പരമായ വളര്‍ച്ച എന്നിവയ്ക്കുള്ള അസുലഭമായ അവസരം ലഭിക്കുന്ന ദിവസമാണ് മാര്‍ച്ച് 1. ആവേശകരമായ ഒരു വാര്‍ത്ത കേള്‍ക്കാന്‍ സാധിക്കും. അതുകൊണ്ട് അപ്രതീക്ഷിത നേട്ടങ്ങളെ കാത്തിരിക്കുക. ശുഭാപ്തി വിശ്വാസവും ധൈര്യവും കൈവിടാതിരിക്കുക.
മകരം - ഫെബ്രുവരി 26, 2025
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2 നാളുകള്‍ ഉള്‍പ്പെട്ട മകരം രാശിക്കാര്‍ക്ക് ഫെബ്രുവരി 26ന് ശനിയുടെ അനുഗഹം ലഭിക്കും. അവരുടെ കഠിനാധ്വാനത്തിന് ഉചിതമായ പ്രതിഫലം ലഭിക്കും. സാമ്പത്തിക പദ്ധതികള്‍ ഏകീകരിക്കാനും ആശയങ്ങള്‍ പുനരാവിഷ്‌കരിക്കാനും തന്ത്രപ്രധാന തീരുമാനങ്ങള്‍ എടുക്കാനും ഏറ്റവും നല്ല അവസരമാണിത്. പുരോഗതി മന്ദഗതിയില്‍ ആയിരിക്കുമെങ്കിലും അര്‍ത്ഥവത്തായ, എക്കാലവും നിലനില്‍ക്കുന്ന ഒരു തീരുമാനമായിരിക്കും നിങ്ങള്‍ എടുക്കുന്നത്.
കുംഭം - ഫെബ്രുവരി 23, 2025
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4 നാളുകള്‍ ഉള്‍പ്പെട്ട കുംഭം രാശിക്ക് ശനിയും യുറാനസും അപ്രതീക്ഷിത നേട്ടങ്ങള്‍ ജീവിതത്തിന് നല്‍കും. കണ്ടുപിടിത്തങ്ങള്‍ക്കും സൗഹൃദങ്ങള്‍ക്കും കംഫര്‍ട്ട് സോണ്‍ വിട്ടിറങ്ങുന്നതിനും അനുകൂലമായ ദിവസമാണിത്. പുതിയ ജോലി അവസരമോ, പുതിയ ബന്ധമോ, പുതിയ ആശയമോ ജീവിതത്തിന് വെളിച്ചമേകും. അസാധാരണ അവസരങ്ങള്‍ മുന്നില്‍ തെളിയും.
മീനം- ഫെബ്രുവരി 23
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി നാളുകള്‍ ഉള്‍പ്പെട്ട മീനം രാശിക്കാര്‍ക്ക് ഫെബ്രുവരി 23 ന് നെപ്റ്റിയൂണിന്റെ കൃപയാല്‍ സര്‍ഗാത്മകമായ ലക്ഷ്യങ്ങള്‍ നേടാനാകും. ആത്മീയ കാര്യങ്ങള്‍ക്കും കലാപരമായ കാര്യങ്ങള്‍ക്കും ദിവസം അനുകൂലമാണ്. ആഴത്തിലുള്ള വൈകാരിക അടുപ്പം ചിലരോടുണ്ടാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











