Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
2025-ല്‍ കണക്ക് കൂട്ടലുകള്‍ പിഴയ്ക്കുന്നതാര്‍ക്ക്? നാളെ പുലരുമ്പോള്‍ വിധി നിര്‍ണയിക്കപ്പെടും
ജനനത്തീയ്യതി പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നമ്മുടെയെല്ലാം ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. പലതും അനുകൂലമായി മാറുമ്പോള്‍ അതില്‍ പ്രതികൂല ഫലങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. സംഖ്യാശാസ്ത്രപ്രകാരം 2025-ല്‍ വാഴുന്നവരും വീഴുന്നവരും ആരൊക്കെയെന്നത് നമുക്ക് നോക്കാം. സംഖ്യാശാസ്ത്രം അഥവാ ന്യൂമറോളജി പ്രകാരം നിങ്ങളുടെ ജീവിതത്തില്‍ 2025- എന്തൊക്കെയാണ് കാത്തുവെച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
നിങ്ങളുടെ ജനനത്തീയ്യതിയുടെ ഓരോ അക്കവും പരസ്പരം കൂട്ടുമ്പോള്‍ കിട്ടുന്ന 1-9 നും ഇടയിലുള്ള സംഖ്യയാണ് നിങ്ങളുടെ ജന്മസംഖ്യ അഥവാ മൂലസംഖ്യ എന്ന് പറയുന്നത്. 2025-നെ ഭരിക്കുന്നത് ചൊവ്വയാണ്. അതുകൊണ്ട് തന്നെ ഈ വര്‍ഷം എന്തൊക്കെയാണ് ഓരോരുത്തര്‍ക്കും കാത്തു വെച്ചിരിക്കുന്നതെന്ന് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

നമ്പര്‍ 1
നിങ്ങളുടെ നമ്പര്‍ 1 ആണെങ്കില്‍ ഗ്രഹം സൂര്യനാണ്. നമ്പര്‍ 1-ല്‍ ജനിച്ച ആളുകള്‍ക്ക് 2025-ല്‍ വളരെയധികം നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ സാധിക്കും. മാത്രമല്ല പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും സാധിക്കുന്ന സമയമാണ്. അനുകൂല ഫലങ്ങള്‍ മുന്നിട്ട് നില്ക്കുന്നു.
നമ്പര്‍ 2
നിങ്ങളുടെ നമ്പര്‍ 2 ആണെങ്കില്‍ അവരുടെ ഗ്രഹം ചന്ദ്രനാണ്. നമ്പര്‍ 2-ല്‍ ജനിച്ച ആളുകള്‍ക്ക് അവരുടെ പുതുവര്‍ഷത്തില്‍ സമ്മിശ്ര ഫലങ്ങളാണ് കാത്തിരിക്കുന്നത്. ഇത് നിങ്ങളുടെ പുതുവര്‍ഷത്തെ സന്തോഷവും സമൃദ്ധിയും കൊണ്ട് നിറയ്ക്കും. മാത്രമല്ല വെല്ലുവിളികളെ ധൈര്യത്തോടെ നേരിടുന്നതിനും സഹായിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു.
നമ്പര്‍ 3
നിങ്ങളുടെ നമ്പര്‍ 3 ആണെങ്കില്‍ വ്യാഴമാണ് ഇവരെ ഭരിക്കുന്നത്. അതുകൊണ്ട് തന്നെ ഇവരുടെ ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ ഫലങ്ങള്‍ ഒരുപോലെ ഉണ്ടാവുന്നു. കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ പുതിയ വഴിത്തിരിവുകള്‍ ഉണ്ടാവുന്നു. ബഹുമാനവും സ്ഥാനമാനങ്ങളും നിങ്ങളെ തേടി എത്തും.
നമ്പര്‍ 4
ജന്മസംഖ്യ 4 ആണെങ്കില്‍ അവരെ ഭരിക്കുന്നത് രാഹുവാണ്. അതുകൊണ്ട് തന്നെ ഈ സമയം ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. എങ്കിലും പരീക്ഷണങ്ങള്‍ നിറഞ്ഞ ഒരു വര്‍ഷമായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. ചെയ്യുന്ന കാര്യങ്ങളെല്ലാം വിജയിക്കുമെങ്കിലും ശ്രദ്ധ വേണം.
നമ്പര്‍ 5
നിങ്ങളുടെ ജന്മസംഖ്യ 5 ആണെങ്കില്‍ അവരെ ഭരിക്കുന്നത് ബുധനാണ്. സാമ്പത്തിക സ്ഥിതി ഇവരില്‍ ശക്തമായി നിലനില്ക്കുന്നു. കൂടാതെ പുതുവര്‍ഷത്തില്‍ നിങ്ങള്‍ക്ക് ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. വിജയം കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കുന്നു.
നമ്പര്‍ 6
നിങ്ങളുടെ ജന്മസംഖ്യ 6 ആണെങ്കില്‍ ഇവരെ ഭരിക്കുന്നത് ശുക്രനാണ്. എന്നാല്‍ ശുക്രന്റെ ഗുണഫലങ്ങള്‍ പലപ്പോഴും നഷ്ടപ്പെടുന്ന ഒരു വര്‍ഷമായിരിക്കും 2025 ഇവര്‍ക്ക്. വളരെയധികം ജാഗ്രതയോടെ വേണം മുന്നോട്ട് പോവുന്നതിന്. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങളുണ്ടാക്കും.
നമ്പര്‍ 7
നിങ്ങളുടെ ജന്മസംഖ്യ 7 ആണെങ്കില്‍ കേതുവാണ് ഇവരെ ഭരിക്കുന്നത്. വാഹനയോഗം ഇവര്‍ക്ക് 2025-ന്റെ തുടക്കത്തില്‍ തന്നെ ഉണ്ടാവുന്നു. കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പുരോഗതിയിലേക്ക് കുതിക്കുന്ന ഒരു വര്‍ഷമായിരിക്കും ഇവര്‍ക്ക് 2025.
നമ്പര്‍ 8
നിങ്ങളുടെ ജന്മസംഖ്യ 8 ആണെങ്കില്‍ അവരെ ഭരിക്കുന്നത് ശനിയാണ്. അതുകൊണ്ട് തന്നെ ശനിയ്ക്ക് വലിയ മാറ്റം സംഭവിക്കുന്ന ഒരു വര്‍ഷമാണ്. അതിന്റെ ഉയര്‍ച്ച താഴ്ചകള്‍ നിങ്ങളേയും ബാധിക്കുന്നു. ഇത്തരം കാര്യങ്ങള്‍ അല്പം ജാഗ്രത എല്ലാ കാര്യത്തിലും പുലര്‍ത്താന്‍ മുന്നറിയിപ്പ് നല്കുന്നു.
നമ്പര്‍ 9
നിങ്ങളുടെ ജന്മസംഖ്യ 9 ആണെങ്കില്‍ അവരെ ഭരിക്കുന്നത് ചൊവ്വയാണ്. എന്നാല്‍ ചൊവ്വ ഇവരില്‍ ശുഭദൃഷ്ടിയോടെയാണ് സ്ഥിതി ചെയ്യുന്നത്. മികച്ച വിജയത്തിലേക്കാണ് നിങ്ങള്‍ എത്തുന്നത്. മാത്രമല്ല എല്ലാ തരത്തിലുള്ള ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
