Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
വര്‍ഷഫലം 2026: കരിയര്‍, ധനം, ജോലി, ദാമ്പത്യം പുതുവര്‍ഷഫലം ഇപ്രകാരം, നിങ്ങള്‍ക്കെങ്ങനെ?
പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ പലരും ചിന്തിക്കുന്ന കാര്യങ്ങളില്‍ ഒന്നാണ് പുതുവര്‍ഷഫലം. ഇത് നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത്, എന്തൊക്കെയാണ് ഗുണപരമായ മാറ്റങ്ങള്‍, ദോഷങ്ങള്‍ എപ്രകാരമാണ്, എവിടെയൊക്കെ കരുതല്‍ ഉണ്ടായിരിക്കണം എന്ന് നമുക്ക് നോക്കാം. പുതുവര്‍ഷത്തില്‍ ന്യൂമറോളജി പ്രകാരം നിങ്ങള്‍ക്ക് എന്തൊക്കെയാണ് ഫലങ്ങള്‍ എന്ന് നോക്കാം
2026-ല്‍ കടന്നുവരുന്നതോടെ, ന്യൂമറോളജി പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ കാത്തിരിക്കുന്നു. അതില്‍ അനുകൂലവും പ്രതികുലവുമായ മാറ്റങ്ങളുണ്ടാവുന്നുണ്ട്. ഈ വര്‍ഷത്തെ യൂണിവേഴ്സല്‍ നമ്പര്‍ എന്നത് 1 ആണ്. ഇത് പുതിയ തുടക്കങ്ങള്‍, വ്യക്തിപരമായ വളര്‍ച്ച എന്നിവയെയാണ് സൂചിപ്പിക്കുന്നത്. ഈ വര്‍ഷത്തെ സമ്പൂര്‍ണ ന്യൂമറോളജി ഫലം അറിയാന്‍ വായിക്കൂ.

നമ്പര്‍ 1
നിങ്ങളുടെ നമ്പര്‍ 1 എങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ കഴിവുകള്‍ തെളിയിക്കുന്ന വര്‍ഷമാണ് എന്നതാണ്. അത് മാത്രമല്ല ഇത് നിങ്ങളുടെ കരിയറില്‍ പുരോഗതിയും നേതൃപദവികളും തേടി എത്തുന്നു. കൂടാതെ ധൈര്യത്തോടെ തീരുമാനങ്ങള്‍ എടുക്കുന്നതിന് സാധിക്കും.
നമ്പര്‍ 2
നിങ്ങളുടെ നമ്പര്‍ 2 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ബന്ധങ്ങളുടെ കാര്യത്തില്‍ മികച്ച വര്‍ഷമാണ് എന്നതാണ്. അത് മാത്രമല്ല കുടുംബത്തിലും ജോലിയിലും സമത്വം നേടാന്‍ സാധിക്കുകയും ചെയ്യുന്നു. കൂടാതെ സഹനവും സമാധാനവും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ്.
നമ്പര്‍ 3
നിങ്ങളുടെ ജന്മസംഖ്യ 3 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ പല ആശയങ്ങളും വിജയത്തിലേക്ക് നയിക്കും. ആര്‍ട്ട്, മീഡിയ, കമ്യൂണിക്കേഷന്‍ മേഖലകളില്‍ വിജയം തേടി എത്തുന്നു. കൂടാതെ ആത്മവിശ്വാസം വര്‍ദ്ധിക്കും.
നമ്പര്‍ 4
നിങ്ങളുടെ ജന്മസംഖ്യ 4 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് പല കാര്യങ്ങളും നേടി എടുക്കുന്നതിന് സാധിക്കുന്നു. അത് മാത്രമല്ല പണം, ജോലി, ആരോഗ്യം എന്നീ മേഖലകളില്‍ സ്ഥിരത നേടുന്ന വര്‍ഷം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
നമ്പര്‍ 5
നിങ്ങളുടെ ജന്മസംഖ്യ 5 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്നതാണ്. അത് മാത്രമല്ല യാത്രകള്‍, ജോലി മാറ്റങ്ങള്‍, പുതിയ ബന്ധങ്ങള്‍ എന്നിവ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു.
നമ്പര്‍ 6
നമ്പര്‍ 6 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ഈ വര്‍ഷം കുടുംബവും ഉത്തരവാദിത്തങ്ങളും പ്രധാനമായിരിക്കും. വീടുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക സ്ഥിരത ലഭിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.

നമ്പര്‍ 7
നിങ്ങളുടെ നമ്പര്‍ 7 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് ആത്മീയതയില്‍ വളരെയധികം പ്രാധാന്യം നല്കുന്ന ദിവസമാണ് എന്നതാണ്. അത് മാത്രമല്ല പഠനത്തിലും ഗവേഷണത്തിലും നേട്ടങ്ങള്‍ തേടി എത്തുന്നു. കൂടാതെ ജീവിതത്തില്‍ ശാന്തതയും സ്വപരിശോധനയും അനിവാര്യമാണ്.
നമ്പര്‍ 8
നിങ്ങള്‍ക്ക് ഈ വര്‍ഷം ധനസമ്പാദനത്തിനും കരിയറില്‍ ഉയര്‍ച്ചയും സംഭവിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ബിസിനസ് വളര്‍ച്ചയും അത് വഴി സാമ്പത്തിക നിക്ഷേപത്തില്‍ സ്ഥിരതയും ഉണ്ടാവുന്നു. ആരോഗ്യത്തെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും.
നമ്പര്‍ 9
നിങ്ങളുടെ ജന്മസംഖ്യ 9 എങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് പഴയ മാറ്റങ്ങളില്‍ നിന്ന് പുതിയതിലേക്ക് നീങ്ങുന്നതിനുള്ള സമയമായി എന്നാണ്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഈ സമയം തേടി എത്തുന്നു. കരുണയും ദയയും എല്ലാവരോടും തോന്നുന്നു.



Click it and Unblock the Notifications
