Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
2025- നിങ്ങളുടെ ഫലങ്ങള്‍ എങ്ങനെ? ധനം, കരിയര്‍, വിവാഹം, കുടുംബം; സമ്പൂര്‍ണ രാശിഫലം
പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നാമെല്ലാവരും ആദ്യം തിരയുന്നത് പലപ്പോഴും വരാന്‍ പോവുന്ന വര്‍ഷം നമുക്കെങ്ങനെ എന്നുള്ളതായിരിക്കും. ഗുണപ്രദമായ ഫലമാണോ അതോ ദോഷകരമായ ഫലമാണോ നിങ്ങളെ കാത്തിരിക്കുന്നത് എന്നതെല്ലാം പലപ്പോഴും പലരിലും ആശങ്കയുയര്‍ത്തുന്നതാണ്. എന്നാല്‍ ചില അവസരങ്ങളില്‍ അത് ഗുണപരമായ നേട്ടങ്ങള്‍ നല്‍കുന്നതോടൊപ്പം തന്നെ ദോഷഫലങ്ങളും നല്‍കുന്നു.
വരുന്ന വര്‍ഷം നിങ്ങള്‍ക്ക് എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത്, എപ്രകാരമാണ് ദോഷങ്ങളുണ്ടാവുന്നത് എന്നത് മുന്‍കൂട്ടി അറിയാന്‍ പലര്‍ക്കും താല്‍പ്പര്യമുണ്ടായിരിക്കും. 2025-ലേക്ക് കടക്കുമ്പോള്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും എന്തൊക്കെയാണ് സംഭവിക്കുന്നത് അവരുടെ ജീവിതത്തിലെ ഗുണദോഷപരമായ സമ്പൂര്‍ണ ഫലത്തെക്കുറിച്ച് നമുക്ക് വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് പൊതുവേ ഗുണഫലങ്ങള്‍ വര്‍ദ്ധിച്ച് നില്‍ക്കുന്ന ഒരു വര്‍ഷമായിരിക്കും 2025. ഇത് ജോലിയില്‍ സ്ഥാനക്കയറ്റം നല്‍കുകയും ബിസിനസില്‍ നേട്ടങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു. സാമ്പത്തിക സ്ഥിതിയില്‍ നിങ്ങള്‍ പോലും അത്ഭുതപ്പെടുന്ന നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. വിവാഹം പോലും നടക്കുന്നതിന് സാധ്യതയുണ്ട്. ജീവിത പങ്കാളിയുടെ കാര്യത്തില്‍ ആരോഗ്യം ശ്രദ്ധിക്കണം. വാഹനയോഗം കാണുന്നു. വീട് പണിക്ക് സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ മികവ് പുലര്‍ത്താന്‍ സാധിക്കും. ജോലിയില്‍ പുതിയ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ജോലി ലഭിക്കുന്നതിനുള്ള അവസരങ്ങള്‍ ധാരാളം വന്ന് ചേരും. അതെല്ലാം തന്നെ നല്ല രീതിയില്‍ പ്രയോഗിക്കേണ്ടതാണ്. ഉപരിപഠനത്തിനുള്ള അവസരം കാണുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ വിട്ടൊഴിയും. സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിനുള്ള സാധ്യതയുണ്ട്. വിദേശത്ത് നിന്ന് ജോലിക്ക് ഓഫറുകള്‍ ലഭിക്കുന്നു. മത്സരപ്പരീക്ഷകളില്‍ വിജയം കാണാന്‍ സാധിക്കും. തടസ്സങ്ങളെല്ലാം തന്നെ വിട്ടൊഴിയും. കൂടാതെ രോഗദുരിതത്തില്‍ നിന്ന് പരിഹാരം ഉണ്ടാവുന്നു. സാമ്പത്തികാഭിവൃദ്ധി കൈവരിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഗുണദോഷപ്രദായ ഫലമാണ് അനുഭവത്തിലുണ്ടാവുന്നത്. പല വിധത്തിലുള്ള സാമ്പത്തിക വിഷമതകളും നിങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നു. പലപ്പോഴും സ്വന്തം കഴിവ് ഉപയോഗിച്ച് എല്ലാ തടസ്സങ്ങളേയും പ്രതിരോധിക്കാന്‍ സാധിക്കും. കേസുകള്‍, തര്‍ക്കങ്ങള്‍, സാമ്പത്തിക കാര്യങ്ങളില്‍ പ്രതിസന്ധികള്‍ എന്നിവക്ക് സാധ്യതയുണ്ട്. കുടുംബ ജീവിതത്തില്‍ ചെറിയ അസ്വസ്ഥതകള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ മനസ്സിന് സന്തോഷം തരുന്ന തരത്തിലുള്ള കാര്യങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യത വളരെ കുറവാണ്. പാരമ്പര്യമായി ലഭിച്ച സ്വത്ത് കൈകാര്യം ചെയ്യുന്നതിന് യോഗമുണ്ടാവും.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ വേണം. എങ്കിലും വസ്തുവില്‍പ്പന പോലുള്ള കാര്യങ്ങളില്‍ സാമ്പത്തിക നേട്ടം തേടി എത്തുന്നു. രോഗദുരിതങ്ങളില്‍ നിന്ന് മോചനം ലഭിക്കുന്നു. വീട് പണി പുനരാരംഭിക്കുന്നതിനും വാഹനയോഗത്തിനും സാധ്യതയുണ്ട്. നഷ്ടപ്പെട്ട മുതല്‍ തിരിച്ച് കിട്ടുന്നു. അല്‍പം ശ്രദ്ധിച്ച് മുന്നോട്ട് പോവേണ്ട സമയമാണ് എന്നതും ഓര്‍മ്മയില്‍ വെക്കണം. കുടുംബത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നു. മാനസികാരോഗ്യം വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് കര്‍മ്മരംഗത്ത് നേട്ടങ്ങള്‍ തേടി എത്തുന്നു. ജോലിയില്‍ നിങ്ങള്‍ക്ക് മേലധികാരിയുടെ എല്ലാ പിന്തുണയും ഈ വര്‍ഷം ഉണ്ടാവുന്നു. എങ്കിലും മാനസിക സംഘര്‍ഷം വര്‍ദ്ധിക്കുന്ന ഒരു വര്‍ഷമാണ് വരാന്‍ പോവുന്നത്. ബന്ധുക്കളില്‍ നിന്ന് സഹായം ലഭിക്കുന്നു. വരുമാനം വര്‍ദ്ധിക്കുന്നു, ആഗ്രഹിച്ചത് പോലെ കാര്യങ്ങളെല്ലാം തന്നെ നടക്കുന്നു. ജീവിത ശൈലി രോഗങ്ങള്‍ വിടാതെ പിന്തുടരാം. ഊഹക്കച്ചവടത്തില്‍ ധനനഷ്ടത്തിന് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ കരുതലോടെ മുന്നോട്ട് പോവണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കാം. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയം. അത് വിവാഹത്തിലേക്ക് വരെ എത്തുന്നതിന് സാധ്യതയുണ്ട്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ജീവിതത്തില്‍ ഉണ്ടായിരുന്ന അപ്രതീക്ഷിത തടസ്സം ഇല്ലാതാവുന്നു. പലപ്പോഴും പല കോണില്‍ നിന്നും സാമ്പത്തിക നേട്ടം ഈ വര്‍ഷം ഉണ്ടാവാം. കൂടാതെ കടം നല്‍കുന്നത് വഴി അത് നിങ്ങളെ നേട്ടങ്ങളിലേക്ക് എത്തിക്കാം. ശത്രുക്കള്‍ വര്‍ദ്ധിക്കുന്നതിനാല്‍ ഒന്ന് കരുതിയിരിക്കേണ്ടതാണ്. ഗുണപരമായ മാറ്റങ്ങളും കൈവരുന്ന ഒരു വര്‍ഷമാണ് എന്നതില്‍ സംശയം വേണ്ട. മാനസികമായി ആരോഗ്യം എത്രത്തോളം മുന്നോട്ട് പോവുന്നു എന്നതിനെക്കുറിച്ച് നിങ്ങള്‍ ഇടക്കിടെ ഒരു പഠനം നടത്തണം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഗുണപരമായ മാറ്റങ്ങള്‍ പുതുവര്‍ഷത്തില്‍ കൈവരുന്നു. കൂടാതെ മാനസികാരോഗ്യം വര്‍ദ്ധിക്കുന്നു. അതോടൊപ്പം തന്നെ കാലങ്ങളായി ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിനുള്ള ഒരു അവസരം കൂടിയാണ് ഇന്നത്തെ ദിവസം ഉണ്ടാവുന്നത്. വീട് പണി പൂര്‍ത്തീകരിക്കാന്‍ സാധിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. പല ദോഷങ്ങളും ഒഴിയുന്ന സമയമാണ് എന്നതാണ് സത്യം. ആരോഗ്യപരമായി പക്ഷേ വളരെയധികം ശ്രദ്ധിക്കണം. ചില രോഗങ്ങള്‍ നിങ്ങളെ വിടാതെ പിന്തുടരും. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കും. സാമ്പത്തിക അരക്ഷിതാവസ്ഥ ഇല്ലാതാവുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള ഉത്തരവാദിത്വങ്ങളും വര്‍ദ്ധിക്കുന്ന സമയമാണ്. സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കുന്നു. വീട് പണിയില്‍ പക്ഷേ അവിചാരിതമായി പല തടസ്സങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. മനസ്സിനെ എപ്പോഴും ശാന്തമായി കൊണ്ട് നടക്കുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ചിന്തകളെ ദൂരെക്കളയണം. മാനസികമായി ദാമ്പത്യത്തില്‍ കൂടുതല്‍ സന്തോഷവും സമാധാനവും ലഭിക്കുന്നു. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടങ്ങളും ഉണ്ടാവും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് പ്രതികൂലാവസ്ഥകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയും ഈ വര്‍ഷം വര്‍ദ്ധിക്കാം. എങ്കിലും അതെല്ലാം പോകെപ്പോകെ പരിഹരിക്കപ്പെടുന്നു. തുടക്കത്തില്‍ ചെറിയ രീതിയില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവുമെങ്കിലും അതിനെ പരിഹരിക്കാന്‍ സാധിക്കുന്നു. വാഹനത്തിന് അറ്റകുറ്റപണികള്‍ വന്നു കൊണ്ടേ ഇരിക്കും. കടങ്ങള്‍ പൂര്‍ണമായും വീട്ടാന്‍ സാധിക്കും. ജോലിയില്‍ നേട്ടങ്ങളും ഉപരി പഠനത്തിന് വേണ്ടി വിദേശത്ത് പോവുന്നതിനും ധാരാളം അവസരങ്ങള്‍ വന്ന് ചേരും. അവസരങ്ങള്‍ കൃത്യമായി വിനിയോഗിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങളാണ് ഈ വര്‍ഷം കാത്തിരിക്കുന്നത്. പലപ്പോഴും അകന്ന് കഴിഞ്ഞിരുന്നവര്‍ അടുത്ത് വരുന്നു. എല്ലാ വിധത്തിലുള്ള തര്‍ക്കങ്ങളും രമ്യമായി പരിഹരിക്കുകയും അത് വഴി നേട്ടങ്ങളുണ്ടാവുകയും ചെയ്യുന്നു. ധനനഷ്ടം സംഭവിക്കുന്നത് പലപ്പോഴും നിങ്ങളെ മാനസികമായി തളര്‍ത്തും. എന്നാല്‍ വരും മാസങ്ങളില്‍ അതില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം ലഭിക്കും. രോഗദുരിതങ്ങളില്‍ നിന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. ബന്ധുഗുണം വര്‍ദ്ധിക്കുന്നു. തൊഴില്‍ ലാഭവും വിവാഹയോഗവും ഈ വര്‍ഷത്തില്‍ ഉണ്ടാവാം.
കുംഭം രാശി
കുംഭം രാശിക്കാര്ക്ക് കര്‍മ്മരംഗത്ത് അപ്രതീക്ഷിത നേട്ടത്തിന് സാധ്യതയുണ്ട്. കൂടാതെ വീട് വാങ്ങുന്നതിനും സ്ഥലം വാങ്ങുന്നതിനും യോഗം കാണുന്നു. ഗുണവര്‍ദ്ധനവിനായി ക്ഷേത്ര ദര്‍ശനം നടത്തുന്നത് നല്ലതാണ്. വാഹനം മാറ്റി വാങ്ങിക്കും. ജോലിയിലെ അപ്രതീക്ഷിത നേട്ടം നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്‍ക്കുന്നു. വിദേശത്ത് ജോലിക്കായി പോവുന്നതിനുള്ള യോഗം കാണുന്നു. പങ്കാളിക്കൊപ്പും നിരവധി യാത്രകള്‍ക്ക് സാധ്യതയുണ്ട്. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണാന്‍ സാധിക്കുന്നു. വിദേശത്ത് നിന്ന് നാട്ടില്‍ തിരിച്ചെത്തുന്നു.
മീനം രാശി
മീനം രാശിക്കാര്‍ പണമിടപാടുകളില്‍ അല്‍പം ജാഗ്രത പുലര്‍ത്തേണ്ട വര്‍ഷമാണ് 2025. എന്നാല്‍ സാമ്പത്തിക നേട്ടങ്ങള്‍ ഇവരെ തേടി എത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. മാനസികമായി ഉണ്ടായിരുന്ന വിഷമങ്ങള്‍ക്ക് അവസാനമാണ്. അവിചാരിതമായി ധനനേട്ടത്തിന് സാധ്യതയുണ്ട്. ഷെയര്‍ , ഊഹക്കച്ചവടം എന്നിവിടങ്ങളില്‍ പണം നിക്ഷേപിക്കുമ്പോള്‍ അത് ഗുണഫലങ്ങള്‍ നല്‍കുന്നു. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. സന്താനസൗഭാഗ്യത്തിനുള്ള സാധ്യതയും ഈ വര്‍ഷം കാണുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











