Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
2025- വെറുതെ പോവില്ല, കരുതിയിരിക്കണം ഈ 3 നാളുകാര്‍: പക്ഷേ മെയ് മാസത്തിന് ശേഷം തലവര തെളിയും
പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നിരവധി ആശങ്കകളും സംശയങ്ങളും പലരിലും ഉണ്ടാവാം. ചിലര്‍ ജീവിതത്തെ മൊത്തത്തില്‍ മാറ്റി മറിക്കുന്ന തീരുമാനങ്ങള്‍ എടുക്കുന്ന സമയം കൂടിയായിരിക്കും. എന്നാല്‍ ജ്യോതിഷ പ്രകാരം നോക്കുകയാണെങ്കില്‍ ഗുണദോഷ സമ്മിശ്രമായ പല മാറ്റങ്ങളും സംഭവിക്കുന്ന ഒരു വര്‍ഷം കൂടിയാണ് വരാന്‍ പോവുന്നത്. 2025 എന്നത് പലപ്പോഴും പല രാശിക്കാര്‍ക്കും നക്ഷത്രക്കാര്‍ക്കും 2024-ന്റെ തുടര്‍ച്ച തന്നെയായിരിക്കും. എന്നാല്‍ അതില്‍ ചിലര്‍ക്ക് ഫലങ്ങള്‍ അതിഗംഭീരമായിരിക്കും, ചിലരാകട്ടെ വര്‍ഷാരംഭത്തില്‍ തന്നെ വീണു പോവുന്നു.
വേദജ്യോതിഷ പ്രകാരം നിരവധി ഗ്രഹ-രാശിമാറ്റങ്ങളാണ് ഈ വര്‍ഷം കാത്തിരിക്കുന്നത്. അതില്‍ തന്നെ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. പ്രത്യേകിച്ച് ചില നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം അല്പം ബുദ്ധിമുട്ടേണ്ടതായി വരുന്നു. പുണര്‍തം, പൂയ്യം, ആയില്യം എന്നീ നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം എപ്രകാരമാണ് ഫലങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം.

പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഒരു വര്‍ഷമാണ് കാത്തിരിക്കുന്നത്. പലപ്പോഴും എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാവാന്‍ അല്പം കഷ്ടപ്പെടേണ്ടി വരുന്നു. അതിന് വേണ്ടി കൂടുതല്‍ ആലോചിക്കുകയും പലരുടേയും തീരുമാനത്തിന് കാത്തുനില്‍ക്കേണ്ടിയും വരുന്ന അവസ്ഥയുണ്ടാവുന്നു. എങ്കിലും തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഇവര്‍ വിട്ടുവീഴ്ച കാണിക്കുകയില്ല. എല്ലാ തടസ്സങ്ങളേയും എതിര്‍പ്പുകളേയും ഇവര്‍ അവഗണിക്കുന്നു. മിഥുനക്കൂറില്‍ വരുന്ന നക്ഷത്രമായതിനാല്‍ ഇവര്‍ക്ക് കണ്ടകശനി കാലം കൂടിയാണ്. അതുകൊണ്ട് തന്നെ കര്‍മ്മരംഗത്ത് എടുക്കുന്ന ഓരോ തീരുമാനവും വളരെയധികം ശ്രദ്ധയോടെയാവണം.
പുണര്‍തം
വ്യാഴം ജന്മരാശിയിലേക്ക് പ്രവേശിക്കുന്നതിനാല്‍ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അല്പം ശ്രദ്ധ വേണം. മെയ് മാസത്തിന് ശേഷം കാര്യങ്ങള്‍ക്ക് മാറ്റങ്ങള്‍ സംഭവിക്കാം. കടബാധ്യതകള്‍ പൂര്‍ണമായും പരിഹരിക്കപ്പെടുന്നതിനും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും പൂര്‍ണ പിന്തുണ ലഭിക്കുന്നതിനും ഉള്ള യോഗമുണ്ട്. രോഗാവസ്ഥയില്‍ തുടരുന്നവര്‍ക്ക് അതില്‍ നിന്ന് ആശ്വാസം ലഭിക്കാം. പലപ്പോവും വിദേശത്ത് പഠനാവശ്യത്തിനായി പോവുന്നവര്‍ക്ക് അനുകൂലമായ സമയമാണ്.
പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ക്ക് 2024-ന്റെ ആവര്‍ത്തനം തന്നെയായിരിക്കും 2025-ലും സംഭവിക്കുന്നത്. വലിയ മാറ്റങ്ങള്‍ ഒന്നും തന്നെ ജീവിതത്തില്‍ ഉണ്ടാവുന്നില്ല. മാത്രമല്ല വ്യാഴത്തിന്റെ മാറ്റം നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നു. പലപ്പോഴും ജോലിയില്‍ ആഗ്രഹിക്കുന്നത് പോലെയൊരു സ്ഥാനത്തെത്തുന്നതിന് സാധിക്കുന്നു. വരുംവരായ്കകള്‍ മുന്‍കൂട്ടി മനസ്സിലാക്കി മുന്നോട്ട് പോവാന്‍ സാധിക്കും. എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ പ്രാവര്‍ത്തികമാക്കുന്നതിന് സാധിക്കുന്നു. പലപ്പോഴും വീട് വെയ്ക്കുന്നതിന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള അനുകൂല സമയമാണ് പുതുവര്‍ഷത്തില്‍ ഉണ്ടാവുന്നത്.
പൂയ്യം
ജുണ് മുതലാണ് ഇവരുടെ ജീവിതത്തില്‍ അല്പം പ്രതിസന്ധികള്‍ ഉണ്ടാവുന്നത്. പലപ്പോഴും വിദേശത്ത് പഠനാവശ്യത്തിന് വേണ്ടി പോവുന്നതിനുള്ള സാധ്യതയുണ്ട്. മാര്‍ച്ച് മാസത്തില്‍ നടക്കുന്ന ശനിയുടെ മീനം രാശിയിലേക്കുള്ള മാറ്റം ആരോഗ്യകാര്യങ്ങളില്‍ ആശ്വാസം നല്കുന്നു. കാലങ്ങളായി അലട്ടിക്കൊണ്ടിരിക്കുന്ന പല രോഗാവസ്ഥകളില്‍ നിന്നും മോചനത്തിലേക്കുള്ള വഴി ശനി തെളിയിക്കുന്നു. മെയ് മാസം മുതല്‍ ചിലവുകള്‍ നിയന്ത്രിക്കണം. വീട്ടില്‍ മംഗള കാര്യങ്ങള്‍ നടക്കുന്നു. പലപ്പോഴും സന്തോഷകരമായ ഒരു വര്‍ഷത്തിലേക്കുള്ള ചുവട് വെപ്പാണ് ഇവര്‍ നടത്തുന്നത്.
ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് വളരെയധികം സമാധാനം ലഭിക്കുന്ന ഒരു വര്‍ഷമാണ് 2025. പലപ്പോഴും ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്ന വര്‍ഷം തന്നെയാണ് എന്ന് പറയുന്നതില്‍ തെറ്റില്ല. സമൂഹത്തില്‍ നിങ്ങളുടെ സ്വാധീനം രരേഖപ്പെടുത്താന് ഇടയുള്ള ഒരു വര്‍ഷത്തിലൂടെയാണ് കടന്ന് പോവുന്നത്. കലാസാംസ്കാരിക രംഗത്ത് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. കൂടുതല്‍ ഉയരത്തിലേക്ക് എത്തുന്നതിനും ജീവിതം മനോഹരമാക്കുന്നതിനും ഓരോ നിമിഷവും ആയില്യം നക്ഷത്രക്കാര്‍ ശ്രമിച്ചുകൊണ്ടേ ഇരിക്കും. വീട് പണി പൂര്‍ത്തിയാക്കുന്നതിനും വാഹനയോഗത്തിനും സാധ്യതയുണ്ട്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ യാതൊരു തടസ്സവും ഉണ്ടാവുകയില്ല.
ആയില്യം
എന്നാല്‍ ഈ വര്‍ഷത്തില്‍ നടക്കുന്ന രാഹുവിന്റെ മാറ്റമാണ് ഇവരില്‍ അല്പം വെല്ലുവിളി ഉയര്‍ത്തുന്നത്. ഇത് ആരോഗ്യത്തെ പ്രതിസന്ധിയിലാക്കും. വ്യാഴത്തിന്റെ സഞ്ചാരവും പലപ്പോഴും അല്പം കഠിനമായ യാത്രകള്‍ നടത്തേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കും. കുടുംബത്തെ വിട്ട് നില്‍ക്കേണ്ട അവസ്ഥയുണ്ടാവുന്നു. എങ്കിലും മെയ് മാസത്തിന് ശേഷം ജീവിതത്തില്‍ പല പ്രധാന മാറ്റങ്ങളും സംഭവിക്കും. പൊതുവേ അനുകൂല ഫലങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ മാറ്റങ്ങള്‍ അധികവും പോസിറ്റീവ് ആയി തന്നെ മാറുന്നു. ജീവിതത്തില്‍ സന്തോഷകരമായ പല അവസരങ്ങളും ഈ വര്‍ഷം നിങ്ങളെ കാത്തിരിക്കുന്നു.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications