Latest Updates
-
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ
2024-ന്റെ തുടര്‍ച്ച, അനുഭവങ്ങള്‍ ആവര്‍ത്തിക്കും: 3 നാളിന് 2025 നല്‍കുന്നത്, ആരെല്ലാം കരുതിയിരിക്കണം?
പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ പുത്തന്‍ പ്രതീക്ഷകള്‍ തന്നെയാണ് എല്ലാവര്ക്കും ഉണ്ടാവുന്നത്. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും നടക്കണമെന്നില്ല എന്നതും ഓര്‍ക്കണം. ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ ജീവിതത്തിലുണ്ടാവാം. അതില്‍ ജ്യോതിഷത്തിന്റെ പ്രാധാന്യവും ഗ്രഹങ്ങളുടെ സ്ഥാനവും നക്ഷത്രമാറ്റവും എല്ലാം അനുസരിച്ച് മാറ്റങ്ങള്‍ സംഭവിക്കാം. വരുന്ന ഒരു വര്‍ഷം പല വിധത്തിലുള്ള ഗ്രഹ-രാശിമാറ്റങ്ങള്‍ സംഭവിക്കാനുണ്ട്. ഇതെല്ലാം തന്നെ ലോകത്തേയും ജീവജാലങ്ങളേയും എല്ലാം സ്വാധീനിക്കുന്നു.
നിങ്ങളുടെ 2025- എപ്രകാരം എന്നത് എല്ലാവരിലും ആകാംഷയുണര്‍ത്തുന്നതാണ്. പലപ്പോഴും അതിനെ മുന്‍കൂട്ടി അറിയുക എന്നതാണ് ജ്യോതിഷത്തിലൂടെ സംഭവിക്കുന്നത്. കുടുംബം, കരിയര്‍, ജോലി, സമ്പാദ്യം എന്നീ കാര്യങ്ങളെക്കുറിച്ചെല്ലാം നമുക്ക് പൂര്‍ണമായും നക്ഷത്രഫല പ്രകാരം അറിയാന്‍ സാധിക്കും. വിശാഖം, അനിഴം, തൃക്കേട്ട എന്നീ മൂന്ന് നക്ഷത്രക്കാരുടെ ഫലങ്ങളെക്കുറിച്ച് ഈ ലേഖനത്തില്‍ നമുക്ക് വായിക്കാം.

വിശാഖം
വിശാഖം നക്ഷത്രക്കാര്‍ക്ക് 2024-ന്റെ തുടര്‍ച്ച തന്നെയാണ് പുതുവര്‍ഷത്തിലും ഉണ്ടാവുന്നത്. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ട അവസ്ഥയുണ്ടാവുന്നു. പലപ്പോഴും ആഗ്രഹിക്കുന്ന മാറ്റം ജോലിയില്‍ കൊണ്ട് വരാന്‍ സാധിക്കാത്തത് നിങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. കൂടാതെ ശനിയുടെ ആറാം ഭാവത്തിലേക്കുള്ള മാറ്റം ഗുണദോഷ സമ്മിശ്രമായ ഫലങ്ങളും നല്കുന്നു. അനാവശ്യമായ പല തര്‍ക്കങ്ങളും കുടുംബത്തില്‍ നിലനില്ക്കാം. അതിനെയെല്ലാം കൃത്യമായി കൈകാര്യം ചെയ്യേണ്ടതാണ്. അതില്‍ പരാജയപ്പെട്ടാല്‍ അത് വര്‍ഷം മുഴുവന്‍ നിങ്ങളെ പ്രതിസന്ധിയിലാക്കും.
വിശാഖം
എന്നാല്‍ മേയ് മാസം പകുതിയോടെ വ്യാഴത്തിന്റെ രാശിമാറ്റം വളരെയധികം വിശാഖം നക്ഷത്രക്കാരെ സഹായിക്കുന്നു. പലപ്പോഴും ജീവിതത്തില്‍ ഉയര്‍ച്ചയിലേക്ക് എത്തുന്നതിനും അതിനുള്ള അനുകൂല സാഹചര്യത്തിലേക്കും നിങ്ങളെത്തുന്നു. അനാരോഗ്യകരമായ പല മാറ്റങ്ങളും നിങ്ങളെ പ്രതിസന്ധിയില്‍ ആക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ അതില്‍ കൂടുതല്‍ ശ്രദ്ധ നല്കിയാല് ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. വിദ്യാഭ്യാസത്തിന് ഇതിലും മികച്ച ഒരു വര്‍ഷമില്ലെന്ന് തന്നെ പറയാം. അത്രയധികം ഗുണഫലങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു.
അനിഴം
അനിഴം നക്ഷത്രക്കാര്‍ക്ക് മുന്നേറുന്നതിന് യോഗം കാണുന്ന ഒരു വര്‍ഷമാണ് 2025. തൊഴിലില്ലാത്തവര്‍ക്ക് ജോലി ലഭിക്കുന്നതിന് സാധിക്കും. ബിസിനസ് ചെയ്യുന്നവരില്‍ അനുകൂലമല്ലാത്ത മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. എന്നാല്‍ അല്പം കൂടുതല്‍ ശ്രദ്ധ ബിസിനസില്‍ നല്കിയാല് ഇരട്ടി സ്വന്തമാക്കാം. വിദേശ യാത്രകള്‍ക്ക് യോഗം കാണുന്നു. കൂടാതെ ദാമ്പത്യ ബന്ധം കൂടുതല്‍ ദൃഢമാകാം. പലപ്പോഴും കണ്ടകശനിക്ക് അവസാനം കുറിക്കുന്ന വര്‍ഷം കൂടിയാണ് 2025.
അനിഴം
അമ്മയുടെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. കൂടാതെ വ്യാഴത്തിന്റെ രാശിമാറ്റം അത്ര നല്ല ഗുണങ്ങളല്ല നിങ്ങള്‍ക്ക് നല്‍കുന്നത്. അതോടൊപ്പം തന്നെ അനാവശ്യ കാര്യങ്ങളില്‍ കൂടുതലായി ഇടപെടുന്നതിനുള്ള ഒരു സാധ്യതയും ഉണ്ട്. ശത്രുക്കളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. പലപ്പോളം സാമ്പത്തിക സ്ഥിതിയില്‍ പ്രതികൂലാവസ്ഥകള്‍ക്ക് സാധ്യത കാണുന്നു. അതുകൊണ്ട് വരുമാനമനുസരിച്ച് ചിലവാക്കാന്‍ പഠിക്കണം. അങ്ങനെയെങ്കില്‍ ഇരട്ടി ലാഭം നേടിയെടുക്കാം.
തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് ജീവിതത്തിലെ മാറ്റം നിസ്സാരമല്ല എന്നതാണ് സത്യം. പലപ്പോഴും സ്വന്തം സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഏറ്റവും അനുകൂലമായ ഒരു വര്‍ഷമാണ് 2025. അതിനായി ചെയ്യുന്ന കഠിനാധ്വാനത്തിന് ഫലം ലഭിക്കുന്നു. നിങ്ങളുടെ കഴിവുപയോഗിച്ച് ലാഭകരമായ ഒരു മാറ്റത്തിലേക്ക് ജീവിതം എത്തുന്നു. കൂടാതെ വിദേശത്ത് ജോലിക്കായ് പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള യോഗം കാണുന്നു. അത് മാത്രമല്ല സര്‍ക്കാര്‍ ജോലിക്കുള്ള യോഗവും ഈ വര്‍ഷം തൃക്കേട്ട നക്ഷത്രക്കാര്‍ക്കുണ്ട്.
തൃക്കേട്ട
കുടുംബത്തിലെ സന്തോഷവും സമാധാനവും എന്നന്നേക്കുമായി നിലനില്ക്കുന്നു. ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലേക്ക് എത്തും. മെയ് മാസത്തില്‍ സംഭവിക്കുന്ന വ്യാഴമാറ്റമാണ് ഏറ്റവും കരുതലോടെ കാത്തിരിക്കേണ്ട സമയം. കാരണം ഇത് നിങ്ങളില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ ഉണ്ടാക്കിയേക്കാം. സംവാദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ വിജയം അത് നിങ്ങളുടെ ഭാഗത്തായിരിക്കും. ഒരു തരത്തിലും നിങ്ങള്‍ക്ക് ആരുടെ മുന്നിലും മുട്ടുമടക്കേണ്ടതായി വരുന്നില്ല. സന്തോഷകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ഒരു വര്‍ഷം തന്നെയാണ് എന്നതില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications