Latest Updates
-
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ!
വര്‍ഷഫലം 2025: തൊട്ടതെല്ലാം പൊന്നാക്കും, ഇതിലും മികച്ച ഫലവും നാളുകാരും ഈ വര്‍ഷം വേറെയില്ല
പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ പല കാര്യങ്ങളും ഉണ്ട്. അതില്‍ പലരും നോക്കുന്നത് അടുത്ത വര്‍ഷം 2025 എപ്രകാരമാണ് എന്നതാണ്. അതിനായി പലരും ജ്യോതിഷത്തെ ആശ്രയിക്കുന്നു. നിങ്ങളുടെ വരുന്ന ഒരു വര്‍ഷത്തെ ഫലങ്ങള്‍ അറിയുന്നതിനും അത് ജീവിതത്തെ സ്വാധീനിക്കുന്നത് എപ്രകാരമാണ് എന്ന് മനസ്സിലാക്കുന്നതിനും വേണ്ടി ഈ ലേഖനം വായിക്കാം. ഈ ലേഖനത്തില്‍ അത്തം, ചിത്തിര, ചോതി എന്നീ മൂന്ന് നക്ഷത്രക്കാരുടെ ഫലങ്ങളാണ് പറയുന്നത്.
വരുന്ന വര്‍ഷം ഈ മൂന്ന് നക്ഷത്രക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത്, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെ മുന്‍കരുതല്‍ എടുക്കണം എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും കൃത്യമായ ഫലത്തിലൂടെ കാര്യങ്ങള്‍ കരുതിയിരിക്കുന്നതിനും അനുകൂലമായ മാറ്റങ്ങളെങ്കില്‍ സന്തോഷിക്കുന്നതിനും സാധിക്കുന്നു. ഈ മൂന്ന് നക്ഷത്രക്കാര്‍ക്കും പുതുവര്‍ഷം എപ്രകാരം എന്ന് നോക്കാം.

അത്തം
അത്തം നക്ഷത്രക്കാര്‍ക്ക് വരുന്ന വര്‍ഷം 2024-ന്റെ തുടര്‍ച്ചയായുള്ള ഫലങ്ങള്‍ തന്നെയാണ് ഉണ്ടാവുന്നത്. ഇവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ഏത് കാര്യവും വിജയകരമായി പൂര്‍ത്തിയാക്കുന്നതിനും സാധിക്കും. സന്തോഷത്തോടെ എല്ലാ മാറ്റങ്ങളും ഉള്‍ക്കൊള്ളുകയും അതനുസരിച്ച് മുന്നോട്ട് പോവാന്‍ സാധിക്കുകയും ചെയ്യുന്നു. സാമ്പത്തികമായി മികച്ച നേട്ടങ്ങള്‍ തേടി എത്തും. ഭാഗ്യം വര്‍ദ്ധിക്കുകയും സന്തോഷം കുടുംബത്തില്‍ അലയടിക്കുകയും ചെയ്യുന്നു.
അത്തം
ദാമ്പത്യ ജീവിതത്തില്‍ വിട്ടുവീഴ്ച നടത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ജീവിതം കൂടുതല്‍ സന്തോഷകരവും അനുകൂലമാറ്റങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. വിദേശത്ത് ജോലി സാധ്യതയുണ്ട്. കൂടാതെ സ്ഥിരതാമസാനുമതിയും ലഭിക്കുന്നതിനുള്ള യോഗം കാണുന്നു. നിയമങ്ങള്‍ക്ക് വിപരീതമായി പ്രവര്‍ത്തിക്കുന്നതിന് യോഗം കാണുന്നു. പലപ്പോഴും കരാര്‍ ജോലികള്‍ ആയതിനാല്‍ കരാര്‍ പുതുക്കുന്നതിനുള്ള സാധ്യതയുണ്ട്. മാര്‍ച്ച് മാസത്തോടെ ഇവരുടെ സാമ്പത്തിക വളര്‍ച്ചയും ഭാഗ്യവും തെളിയുന്നു. സന്തോഷകരമായ പല മാറ്റങ്ങളും കുടുംബത്തിലും വ്യക്തിപരമായും അനുഭവിക്കാന്‍ യോഗമുണ്ട്.
ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. പലപ്പോഴും അഷ്ടമത്തിലെ വ്യാഴമാണ് ദൗര്‍ഭാഗ്യത്തിലേക്ക് ഇവരെ എത്തിക്കുന്നത്. എന്നാല്‍ ജൂണ്‍ മുതല്‍ കാര്യങ്ങള്‍ സര്വ്വസൗഭാഗ്യത്തിലേക്ക് എത്തുന്നു. കടബാധ്യതകള്‍ക്ക് അവസാനം കാണുന്നതിനുള്ള യോഗം കാണുന്നു. വസ്തുവകകളില്‍ നിന്ന് ആദായം ലഭിക്കുന്നു. മാര്‍ച്ചിലെ ശനിമാറ്റം ഗുണഫലങ്ങളാണ് ചിത്തിര നക്ഷത്രക്കാര്‍ക്ക് നല്‍കുന്നത്. ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു.
ചിത്തിര
ചിത്തിര നക്ഷത്രക്കാരുടെ ജീവിതം എപ്പോഴും പ്രകാശപൂരിതമായിരിക്കും 2025-ല്‍ ഒരിക്കലും നിരാശപ്പെടേണ്ടി വരുന്ന അവസ്ഥ ഇവര്‍ക്കുണ്ടാവുന്നില്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണപ്രദമായ പല നേട്ടങ്ങളും ഉണ്ടാവും. മാര്‍ച്ച് മാസത്തില്‍ ശനിമാറ്റം തുലാക്കൂറില്‍ വരുന്ന ചിത്തിര നക്ഷത്രക്കാരെ ചെറുതായി ബാധിക്കുന്നു. കര്‍മ്മരംഗത്ത് അഭിവൃദ്ധി പ്രാപിക്കും. എന്നാല്‍ ശുഭഫലങ്ങളുടെ കാര്യത്തിലും ഇവര്‍ ഒട്ടും മോശമല്ല എന്നതും ഓര്‍ക്കണം.
ചോതി
ചോതി നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഈ വര്‍ഷത്തെ ഫലങ്ങള്‍. ആദ്യ മൂന്ന് മാസങ്ങള്‍ ഇവര്‍ക്ക് ഗുണഫലങ്ങള്‍ ധാരാളം നല്കുന്നു. ശനി ആറാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. പ്രയത്നത്തിന്റെ ഫലമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. മീനത്തില്‍ ശനി പ്രവേശിക്കുന്നതിന്റെ ഫലമായി പലപ്പോഴും അത് നേട്ടങ്ങള്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നല്‍കും. വ്യാഴം അഷ്ടമത്തിലേക്ക് മെയ് മാസത്തോടെ മാറുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും നേട്ടങ്ങളിലേക്ക് എത്തുകയും ചെയ്യുന്നു.
ചോതി
ധനപരമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്ന സമയമാണ് വരുന്ന വര്‍ഷം. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ആത്മീയതയിലേക്ക് കൂടുതല്‍ ചായ്വുണ്ടാവും. ജീവിത പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. വലിയ പദവികള്‍ അലങ്കരിക്കുന്നതിന് നിങ്ങള്‍ക്ക് യോഗം കാണുന്നു. സ്ഥിരമായ സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളിലേക്ക് എത്തും. ഇതിനെല്ലാം 2025-ല്‍ ചോതി നക്ഷത്രക്കാര്‍ക്ക് യോഗം കാണുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
