വര്‍ഷഫലം 2025: വരാനിരിക്കുന്ന വമ്പന്‍മാറ്റത്തില്‍ വാഴുന്നവരും വീഴുന്നവരും, 3 നാളിന്റെ തലവര മാറും

പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവും. അതില്‍ തന്നെ ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും നക്ഷത്രമാറ്റങ്ങളും എല്ലാം നിങ്ങളുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം നിസ്സാരമല്ല. പല വിധത്തിലുള്ള ഗ്രഹ-രാശി മാറ്റങ്ങള്‍ നടക്കുന്നതിനാല്‍ പലപ്പോഴും പുതുവര്‍ഷം അല്‍പം കൂടുതല്‍ നേട്ടങ്ങളിലേക്ക് ചില നക്ഷത്രക്കാരെ എത്തിക്കുന്നു. ശനിയുടെ മീനം രാശി സംക്രമണമാണ് ഈ വര്‍ഷത്തെ ഏറ്റവും പ്രധാന രാശിമാറ്റം.

2025-ലെ ആദ്യത്തെ നാലരമാസം വ്യാഴം ഇടവം രാശിയിലേക്കാണ് മാറുന്നത്. ഇത് കൂടാതെ രാഹുകേതുക്കളുടെ മാറ്റങ്ങള്‍ വളരെയധികം സ്വാധീനം 2025-ല്‍ ചെലുത്തുന്നു. ഇത് കൂടാതെ മറ്റ് ഗ്രഹങ്ങളുടെ രാശിമാറ്റവും നക്ഷത്രമാറ്റവും എല്ലാം ഈ വര്‍ഷത്തെ ഓരോ രാശിക്കാരേയും നക്ഷത്രക്കാരേയും സ്വാധീനിക്കുന്നു. എന്നാല്‍ ഇനി പറയുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരും വര്‍ഷം എത്രത്തോളം മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു എന്ന് നോക്കാം.

Yearly Horoscope Predictions

മകം
മകം നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലമാണ് ഈ വര്‍ഷം ഉണ്ടാവുന്നത്. നിശ്ചയദാര്‍ഢ്യത്തിലൂടെ എല്ലാം കൈപ്പിടിയില്‍ ഒതുക്കുന്നതിന് സാധിക്കുന്നു. സഹനശക്തിയുള്ളതിനാല്‍ പലപ്പോഴും ഏത് കാര്യവും എപ്പോവും വിജയത്തിലേക്ക് എത്തുന്നു. ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് പലപ്പോഴും സമ്പാദ്യശീലം വര്‍ദ്ധിക്കുന്നതിനാല്‍ ഇത് നിങ്ങളുടെ ജീവിതത്തില്‍ ഭാവിയിലേക്കുള്ള മുതല്‍ക്കുട്ടായിരിക്കും. തൊഴില്‍ രംഗത്തുണ്ടാവുന്ന എല്ലാ പ്രതിസന്ധികളും ഇല്ലാതാവുന്നു. പ്രണയിക്കുന്നവര്‍ക്ക് വിവാഹത്തിന് ഏറ്റവും അനുകൂലമായ വര്‍ഷമാണ്.

മകം
ജന്മരാശിയില്‍ കേതു സഞ്ചരിക്കുന്നതിനാല്‍ പലപ്പോഴും ആരോഗ്യനിലയില്‍ ചെറിയ പ്രശ്‌നങ്ങളുണ്ടാവുന്നു. അത് മാത്രമല്ല മാര്‍ച്ച് 29 മുതല്‍ ശനി മാറുന്നതിനാല്‍ ഇവര്‍ക്ക് കണ്ടകശനി അവസാനിക്കുകയും ജന്മശനി ആരംഭിക്കുകയും ചെയ്യുന്നു. സമ്പാദ്യം മികച്ചതാക്കുന്നതിനുള്ള സാധ്യതയുണ്ട്. പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ അല്‍പം ശ്രദ്ധ മകം നക്ഷത്രക്കാര്‍ക്ക് വേണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം വലിയ മാറ്റങ്ങളാണ് സംഭവിക്കാനിരിക്കുന്നത്. ഒരിക്കലും സംസാരിക്കേണ്ട സ്ഥലത്ത് സംസാരിക്കാതിരിക്കരുത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. വസ്തുക്കച്ചവടം നടത്തുന്നവര്‍ക്ക് ലാഭം ഉണ്ടാവുന്നു. എട്ടിലെ ശനി നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിറയ്ക്കുന്നതിനും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു.

പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് വസ്തുക്കച്ചവടം ലാഭകരമായി മാറുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതബിരുദം നേടുന്നതിനുള്ള സാഹചര്യം ഈ വര്‍ഷം ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം. ശനിയുടെ മാറ്റങ്ങള്‍ വളരെയധികം മോശം ഫലങ്ങള്‍ സൃഷ്ടിക്കുന്നു. ആത്മീയമായി മനസ്സിനെ നിയന്ത്രിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ആരോഗ്യ കാര്യങ്ങളെ ഒരിക്കലും നിസ്സാരമാക്കി വെയ്ക്കരുത്. യോഗ, മെഡിറ്റേഷന്‍ പോലുള്ളവ പുതുവര്‍ഷത്തില്‍ ഊര്‍ജ്ജവും സന്തോഷവും നല്‍കുന്നു.

ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം പലപ്പോഴും ഏത് കാര്യത്തിനും മത്സരബുദ്ധിയായിരിക്കും ഉണ്ടാവുന്നത്. പലപ്പോഴും അതില്‍ നിന്ന് വിജയത്തിലേക്ക് എത്തുന്നതിന് സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ സംഘര്‍ഷമുണ്ടായിരിക്കാം. ഇത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കുന്നു. വിവാഹമോചനത്തിലേക്ക് നിങ്ങളെത്താം. പലപ്പോഴും അധികാരമാറ്റത്തിനുള്ള സമയം കൂടിയാണ് ഈ വര്‍ഷം. ജോലിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ മുന്നോട്ട് പോവുന്നു. ലോണ്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നു. മന:സമാധാനം ജീവിതത്തിലുണ്ടാവുന്ന സമയമാണ്.

ഉത്രം
ശനിയു രാഹുവും മാറി മാറി ഏഴാം ഭാവത്തില്‍ തുടരുന്നതാണ് പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. എങ്കിലും അവസാനം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഈ വര്‍ഷം നല്‍കുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് അത് ലഭിക്കുകയും സന്തോഷവും സമാധാനവും നിലനില്‍ക്കുകയും ചെയ്യുന്നു. സാമ്പത്തിക സ്ഥിരത ഉണ്ടാവുന്ന ഒരു വര്‍ഷമാണ് വരാന്‍ പോവുന്നത്. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് ബിസിനസ് ആരംഭിക്കുന്നതിനും അനുകൂലമായ വര്‍ഷം തന്നെയാണ്.

Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്‌സ്‌കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.

Story first published: Saturday, December 7, 2024, 15:53 [IST]
X
Desktop Bottom Promotion