Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
വര്‍ഷഫലം 2025: ഇത്രയും ശുഭയോഗമുള്ള നക്ഷത്രക്കാര്‍ വേറെയില്ല, 2025-ല്‍ സംഭവിക്കാനിരിക്കുന്നത് നിസ്സാരമല്ല
പുതുവര്‍ഷത്തിലേക്ക് കാലെടുത്ത് വെയ്ക്കുമ്പോള്‍ പലരും ഉറ്റുനോക്കുന്നത് 2025 എപ്രകാരമായിരിക്കും എന്നത് തന്നെയാണ്. പലപ്പോഴും പ്രതീക്ഷയ്ക്കനുരിച്ച് മാറ്റങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ അത് പലരേയും നിരാശരാക്കുകയും ചെയ്യും. ജ്യോതിഷ പ്രകാരം ഓരോ നക്ഷത്രക്കാര്‍ക്കും എപ്രകാരമാണ് പുതുവര്‍ഷ ഫലം എന്ന് അറിയാം. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രക്കാരിലും പുതുവര്‍ഷം കാത്തു വെച്ചിരിക്കുന്നത് എന്തൊക്കെയെന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.
വേദജ്യോതിഷ പ്രകാരം നിരവധി ഗ്രഹ-രാശി-നക്ഷത്ര മാറ്റങ്ങള്‍ നടക്കുന്നുണ്ട്. ഇത് 2025-ലും അനുകൂല പ്രതികൂല ഫലങ്ങള്‍ പ്രദാനം ചെയ്യുകയും ചെയ്യുന്നു. രോഹിണി, മകയിരം, തിരുവാതിര എന്നീ മൂന്ന് നക്ഷത്രക്കാരില്‍ എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നോക്കാം. അനുകൂല പ്രതികൂല മാറ്റങ്ങളും ഏറ്റക്കുറച്ചിലുകളും എല്ലാ നക്ഷത്രത്തേയും സ്വാധീനിക്കും. കൂടുതല്‍ അറിയാന്‍ വായിക്കൂ.

രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് 2024-ലെ ഫലങ്ങള്‍ അത്ഭുതപ്പെടുത്തുന്ന മാറ്റമാണ് നല്‍കുന്നത്. കര്‍മ്മരംഗത്ത് ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ തേടി എത്തും. സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും ജോലിയില്‍ പോസിറ്റീവ് ആനുകൂല്യങ്ങളും എല്ലാം നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. മാര്‍ച്ച് മാസത്തിലാണ് ശനിയുടെ രാശിമാറ്റം സംഭവിക്കുന്നത്. കുംഭത്തില്‍ നിന്ന് മീനത്തിലേക്ക ശനി മാറുന്നതോടെ ഇവരുടെ കണ്ടകശനി അവസാനിക്കുകയും നല്ല കാലം ആരംഭിക്കുകയും ചെയ്യുന്നു. കുടുംബത്തില്‍ സമാധാനക്കേടുകള്‍ പക്ഷേ വിടാതെ പിന്തുടരും.
രോഹിണി
ജൂണ്‍ മാസത്തില്‍ വ്യാഴത്തിന്റെ രാശിമാറ്റം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരും. ധനനേട്ടങ്ങള്‍ അത്ഭുതപ്പെടുത്തും. ബിസിനസ് ചെയ്യുന്നവര്‍ക്ക് അതില്‍ ലാഭം സ്വന്തമാക്കാന്‍ സാധിക്കുന്നു. ഇത് വഴി ജീവിതം തന്നെ മാറി മറിയുന്നു. സാഹത്യത്തില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പലപ്പോഴും അതില്‍ അംഗീകാരം തേടി എത്തുന്നു. ധനവിനിയോഗത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. വേണമെങ്കില്‍ ഉപദേശം തേടുന്നതും നല്ലതാണ്. ദാമ്പത്യ ജീവിതത്തില്‍ ചെറിയ ഏറ്റക്കുറച്ചിലുകള്‍ക്ക് സാധ്യതയുണ്ട്.
മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ പല അനുകൂലമായ മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. എന്നാല്‍ അതുപോലെ തന്നെ ദോഷഫലങ്ങളും ഇവര്‍ക്കുണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടതുണ്ട്. കാരണം ഒരു വലിയ നഷ്ടം 2025-ല്‍ നിങ്ങളെ കാത്തിരിക്കുന്നു എന്നതാണ് സത്യം. പലപ്പോഴും കടബാധ്യതയുടെ കാര്യത്തിലും അല്പം ശ്രദ്ധ വേണം. വലിയ മുതല്‍മുടക്കില്‍ കാര്യങ്ങള്‍ ചെയ്യാതിരിക്കുക എന്നതാണ് ആദ്യത്തെ കാര്യം.
മകയിരം
വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല ഫലങ്ങള്‍ പ്രതീക്ഷിക്കാം. ജോലി അന്വേഷിക്കുന്നവര്‍ക്ക് 2025 അതിനുള്ള ഏറ്റവും മികച്ച ഒരു വര്‍ഷം തന്നെയാണ്. കണ്ടകശനി ഇവരില്‍ അവസാനിക്കുമെങ്കിലും ചെറിയ ദോഷഫലങ്ങള്‍ പിന്തുടര്ന്ന് കൊണ്ടേ ഇരിക്കും. എന്നാല്‍ അതിന് കാരണമാകുന്നത് പലപ്പോഴും നമ്മുടെ അശ്രദ്ധയാണ് എന്നതാണ് സത്യം. പക്ഷേ ജൂണ്‍ മാസം മുതല്‍ ഇവര്‍ക്ക് ഗുണാനുഭവങ്ങള്‍ ഫലത്തില്‍ വരും. അത് കൂടുതല്‍ അപകടകരമായ അവസ്ഥകളിലേക്ക് പോവാതെ കാര്യങ്ങളെ നിയന്ത്രിച്ച് നിര്‍ത്തുന്നു.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് 2024-ന്റെ തുടര്‍ച്ചയാണ് 2025-ലും ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ആഗ്രഹിക്കുന്നതെല്ലാം അനായാസേന നേടിയെടുക്കാന്‍ സാധിക്കും. ശത്രുക്കളെ തോല്‍പ്പിക്കുന്നു, ജോലിയുടെ കാര്യത്തിലും അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ച വെയ്ക്കാന്‍ സാധിക്കും. ബിസിനസിന് അനുകൂല സമയമാണ്. അനാവശ്യം ആശങ്കകള്‍ ഈ സമയം നിങ്ങളെ വേട്ടയാടും. എന്നാല്‍ അതിനെ തരണം ചെയ്ത് മുന്നോട്ട് പോവാന്‍ ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിരത കൈവരിക്കുന്ന വര്‍ഷമാണ് എന്നതും ശ്രദ്ധേയമാണ്.
തിരുവാതിര
കണ്ടകശനിക്കാലമായതിനാല് ഇവര്‍ ചെയ്യുന്ന കാര്യത്തിലെല്ലാം അല്പം ശ്രദ്ധ കൂടുതല്‍ വേണം. പ്രത്യേകിച്ച് സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ അശ്രദ്ധ പാടില്ല. ജൂണ്‍ മുതല്‍ വ്യാഴത്തിന്റെ സഞ്ചാരംജന്മരാശിയില് ആയതിനാല്‍ വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. കൂടാതെ വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ സംബന്ധമായ പ്രശ്നങ്ങളുണ്ടെങ്കില്‍ അതിനെല്ലാം തന്നെ പരിഹാരം കാണാന്‍ സാധിക്കും. ആരോഗ്യത്തിന്റെ കാര്യം നിസ്സാരമാക്കരുത്. ഏപ്രില്‍ മുതല്‍ അല്പം കൂടുതല്‍ ശ്രദ്ധ വേണം.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
