Latest Updates
-
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ
വര്‍ഷഫലം 2025 - കരിയര്‍, ധനം, ദാമ്പത്യം, ബിസിനസ് 3 നക്ഷത്രക്കാരുടെ ഗതിമാറ്റും വര്‍ഷം
പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നമ്മള് പലരും പ്രതീക്ഷയോടേയും ആകാംഷയോടേയും കാത്തിരിക്കുന്നതാണ് ജ്യോതിഷഫലം. കാരണം ഈ വര്‍ഷം എപ്രകാരമാണ് ഉയര്‍ച്ച താഴ്ചകള്‍ എന്നും എന്തൊക്കെയാണ് ഓരോ നക്ഷത്രക്കാരേയും കാത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പലപ്പോഴും ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ മാറ്റങ്ങള്‍ക്കും സ്വാധീനം ചെലുത്തുന്നതിന് ഗ്രഹ-രാശിമാറ്റങ്ങള്‍ കാരണമാകുന്നു. അത്തരം ഗ്രഹമാറ്റങ്ങള്‍ പുതുവര്‍ഷത്തിലും സംഭവിക്കുന്നുണ്ട്. പുതുവര്‍ഷം അനുസരിച്ച് അശ്വതി മുതല്‍ കാര്‍ത്തിക വരെയുള്ള മൂന്ന് നക്ഷത്രക്കാരുടെ കരിയര്‍, ധനം, ദാമ്പത്യം, കുടുംബം എന്നിവയില്‍ എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.
രണ്ടര വര്‍ഷത്തിന് ശേഷം സംഭവിക്കുന്ന ശനിമാറ്റമാണ് ഈ വര്‍ഷത്തിലെ ഏറ്റവും വലിയ പ്രത്യേകത. ഇത് കൂടാതെ വ്യാഴം ഇടവം രാശിയില്‍ നിന്ന് മിഥുനത്തിലേക്ക് മാറുന്നു. വ്യാഴത്തിന് വര്‍ഷത്തില്‍ ഒരിക്കലാണ് രാശിമാറ്റം സംഭവിക്കുന്നത്. ഈ ലേഖനത്തില്‍ അശ്വതി നക്ഷത്രം തുടങ്ങി കാര്‍ത്തിക നക്ഷത്രം വരെയുള്ളവര്‍ക്ക് എന്താണ് ഓരോ സമയത്തും കരുതി വെച്ചിരിക്കുന്നതെന്ന് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് കഴിഞ്ഞ വര്‍ഷത്തിന്റെ തുടര്‍ഫലം തന്നെയായിരിക്കും 2025-ലും ഉണ്ടാവുന്നത്. പൊതുവേ പറയുകയാണെങ്കില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. പലപ്പോഴും കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തും. ആദ്യത്തെ അഞ്ച് മാസത്തോളം ഗുണാനുഭവങ്ങളില്‍ ആറാടുന്ന നക്ഷത്രമാണ് അശ്വതി. കുടുംബത്തിന്റെ കാര്യത്തില്‍ അല്പം പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. എങ്കിലും അതിനെല്ലാം അവസാനം കാണാനും അധികം താമസമില്ല എന്നതാണ് സത്യം.
അശ്വതി
ധനപരമായി നേട്ടങ്ങള്‍ തേടി എത്തും. എന്നാല്‍ മാര്‍ച്ച് അവസാനത്തോടെ ഇവരില്‍ ഏഴരശനിക്ക് തുടക്കം കുറിക്കും. ഇത് ചെറിയ രീതിയില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതില്‍ പതറാതെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. അത് ജോലിയേയും അല്പം മോശമായി ബാധിക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ ഏറ്റക്കുറച്ചിലുകള്‍ക്ക് സാധ്യത കാണുന്നു. ദാമ്പത്യ ജീവിതത്തിലും ഇത് പ്രതികൂലാവസ്ഥകള്‍ സൃഷ്ടിക്കാം.
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് ശുക്രന് ഉദിച്ച് നില്ക്കുന്ന വര്‍ഷമാണ് 2025. മാത്രമല്ല ചൊവ്വയും അനുകൂലഭാവത്തിലാണ് ഇവര്‍ക്ക് സ്ഥിതി ചെയ്യുന്നത്. വര്‍ഷത്തിന്റെ ആദ്യത്തെ പകുതിയില്‍ നേട്ടങ്ങളിലേക്ക് കുതിക്കുന്ന നക്ഷത്രക്കാരാണ് ഇവര്‍ എന്നതില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും സ്നേഹവും നിലനില്ക്കുന്നു. പ്രണയം വിവാഹത്തിലെത്തുന്നതിനും അധികം സമയം വേണ്ടതില്ല. കൂടാതെ ജോലിയുടെ കാര്യത്തിലും അനുകൂല സമയം തന്നെയാണ്.
ഭരണി
എന്നാല്‍ മാര്‍ച്ച് മാസത്തോളം ശനി മീനം രാശിയില്‍ പ്രവേശിക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഏഴരശനിക്ക് തുടക്കം കുറിക്കുന്നു, അതുകൊണ്ട് തന്നെ പല കാര്യങ്ങളിലും തടസ്സം നിലനില്ക്കാം. എന്നാല്‍ മേയ്മാസത്തോടെ വ്യാഴത്തിന്റേയും രാഹുവിന്റേയും രാശിമാറ്റം നിങ്ങള്‍ക്ക് ഗുണപ്രദമായ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ജൂണ്‍ മാസം മുതല്‍ സാമ്പത്തിക സ്ഥിതിയില്‍ അത്യപൂര്‍വ്വ നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിന് സാധിക്കും. എന്നാല്‍ അപ്പോഴും ജോലിയിലെ പ്രതിസന്ധികള്‍ വിടാതെ പിന്തുടരുന്നു.
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ 2025 കാത്തുവെച്ചിട്ടുണ്ട്. തൊഴില്‍ മാറ്റങ്ങള്‍ എപ്പോഴും അനുകൂലമായി മാറുന്നു. ജോലിയില്‍ സ്ഥാനക്കയറ്റവും ഒരിക്കലും പ്രതീക്ഷിക്കാത്ത നേട്ടങ്ങളും തേടി എത്തുന്നു. എന്നാല്‍ മീനത്തിലേക്കുള്ള ശനിയുടെ സംക്രമണം നിമിത്തം ഇവരില്‍ മാര്‍ച്ച് മാസം മുതല്‍ ഏഴരശനിക്ക് തുടക്കം കുറിക്കുന്നു. പലപ്പോഴും ജീവിതത്തില്‍ അനുകൂലമല്ലാത്ത ചില പ്രതിസന്ധികള്‍ ഈ സമയം നേരിടേണ്ടി വരും.
കാര്‍ത്തിക
സാമ്പത്തിക കാര്യങ്ങളില്‍ മാര്‍ച്ച് വരെയുള്ള സമയം അത്ഭുതപ്പെടുത്തുന്നതായിരിക്കും. എന്നാല്‍ പിന്നീടങ്ങോട്ട് അല്പം ശ്രദ്ധിക്കണം. കൂടാതെ പ്രണയിക്കുന്നവര്‍ക്ക് ജീവിതം സന്തോഷകരമായിരിക്കും. ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും നിലനില്ക്കും. കടബാധ്യതകള്‍ ഉണ്ടാവുമെങ്കിലും അതിനെല്ലാം തന്നെ പരിഹാരം കാണാന്‍ സാധിക്കും. വര്‍ഷത്തിന്റെ മധ്യത്തോടെ ഗുണഫലങ്ങള്‍ തേടി എത്തും. അതിന് കാരണമാകുന്നത് വ്യാഴത്തിന്റെ രാശിമാറ്റമാണ്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications