Latest Updates
-
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
അശ്വതി മുതല്‍ രേവതി വരെ 27 നാളിനും 2025 ഇപ്രകാരം: ഭാഗ്യമോ നിര്‍ഭാഗ്യമോ കാത്തിരിക്കുന്നത്?
പുതുവര്‍ഷത്തിലേക്ക് ചുവട് വെക്കുമ്പോള്‍ ജ്യോതിഷ പ്രകാരം വളരെയധികം ഭാഗ്യഫലങ്ങള്‍ ആണ് കാത്തിരിക്കുന്നത്. പലപ്പോഴും അനുകൂലവും പ്രതികൂലവുമായ ഫലങ്ങള്‍ ഓരോരുത്തരിലും ഉണ്ടാവുന്നു. ഇത്തരം സാഹചര്യത്തില്‍ എല്ലാവരും ജീവിതത്തില്‍ നക്ഷത്രഫലത്തെക്കുറിച്ച് ചിന്തിക്കുന്നു. വരുന്ന വര്‍ഷം ഭാഗ്യമാണോ നിര്‍ഭാഗ്യമാണോ കാത്തിരിക്കുന്നത് എന്നതാണ് പലരും ചിന്തിക്കുന്ന പ്രധാന കാര്യം. ബിസിനസിലുണ്ടാവുന്ന ലാഭവും നഷ്ടവും കരിയറിലെ മാറ്റങ്ങള്‍, സന്താനസൗഭാഗ്യം, ജീവിത വിജയം എന്നിങ്ങനെ ഒാരോ നക്ഷത്രക്കാര്‍ക്കും എപ്രകാരമാണ് 2025 ഫലങ്ങള്‍ കാത്തു വെച്ചിരിക്കുന്നത് എന്ന് നോക്കാം.
അതിലുപരി ജീവിതത്തില്‍ ജ്യോതിഷത്തിനുള്ള പ്രാധാന്യത്തേയും ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു വര്‍ഷം തന്നെയാണ്. എന്നാല്‍ അതിലുപരി ദോഷഫലങ്ങളും കാത്തിരിക്കുന്നു എന്നതാണ് സത്യം. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രക്കാരിലും എന്താണ് കാത്തിരിക്കുന്നത് എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്ന് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)
മേടക്കൂറുകാര്‍ക്ക് പുതുവര്‍ഷത്തില്‍ അനുകൂല പ്രതികൂല ഫലങ്ങള്‍ ഒരുപോലെ ഉണ്ടാവുന്ന ഒരു വര്‍ഷമാണ്. പലപ്പോഴും പല രോഗാവസ്ഥകളും വിടാതെ പിന്തുടരുന്നു. എങ്കിലും ആരോഗ്യത്തിനെ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ രോഗാവസ്ഥക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. ഈ വര്‍ഷം സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാവുന്നു. വസ്തുവാങ്ങുന്നതിനും പുതിയവാഹനം സ്വന്തമാക്കുന്നതിനും യോഗം കാണുന്നു. ജോലിയില്‍ നേട്ടങ്ങള്‍ക്ക് സാധ്യത
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങളാണ് ഈ വര്‍ഷം ഉണ്ടാവുന്നത്. ദൈനംദിന ജീവിതത്തില്‍ നേട്ടങ്ങളുണ്ടാവുന്നു. ജോലി ചെയ്യുന്നവര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. വിജയം എല്ലാ മേഖലകളിലും തേടി എത്തുന്നു. പ്രണയിക്കുന്നവര്‍ക്ക് സന്തോഷവും സമാധാനവും ഉണ്ടാവുന്നു.
മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറുകാര്‍ക്ക് 2025 പലപ്പോഴും അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജോലികളെല്ലാം തന്നെ തീര്‍പ്പാക്കാന്‍ വളരെയധികം കഷ്ടപ്പെടേണ്ടി വരുന്നു. എങ്കിലും അതില്‍ നേട്ടങ്ങളുണ്ടാവുന്നു. വയറ് സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. ഏത് തീരുമാനത്തേയും ആലോചിച്ച് വേണം കൈകാര്യം ചെയ്യുന്നതിന്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.
കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കടകക്കൂറുകാര്‍ക്ക് 2025 എന്ന വര്‍ഷം അനുകൂല ഫലങ്ങള്‍ നല്‍കുന്നു. എപ്പോഴും കഠിനാധ്വാനത്തിന് അനുസരിച്ച് ഫലം ലഭിക്കുന്നു. കുടുംബത്തില്‍ അഭിപ്രായ ഭിന്നതയുണ്ടെങ്കിലും അതിലെല്ലാം തന്നെ അനുകൂല മാറ്റങ്ങളും ഉണ്ടാക്കുന്നു. ജോലിയില്‍ തടസ്സങ്ങള്‍ വര്‍ദ്ധിക്കുമെങ്കിലും അതിനെ കൃത്യമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)
ചിങ്ങക്കൂറുകാര്‍ക്ക് ഈ വര്‍ഷം പ്രതികൂല ഫലങ്ങളുണ്ടായിരിക്കും. എന്നാല്‍ കുടുംബത്തില്‍ മംഗളകരമായ കാര്യങ്ങള്‍ നടക്കുന്നതിനുള്ള സാധ്യതയുണ്ട്. എല്ലാ ജോലികളും കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. ബിസിനസില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ഏത് ജോലിയിലും മികവ് പ്രകടിപ്പിക്കുന്നു. ജോലിയില്‍ സ്ഥാനമാനങ്ങള്‍ നേടിയെടുക്കുന്നു. കാര്‍ഷിക കാര്യങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി ശക്തമാകും.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറുകാര്‍ക്ക് പുതുവര്‍ഷം സാധാരണ പോലെയൊരു വര്‍ഷമായിരിക്കും. പലപ്പോഴും കുടുംബത്തിലെ മംഗളകരമായ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. കോടതി സംബന്ധമായ കാര്യങ്ങളില്‍ അനുകൂല ഫലം ഉണ്ടാവുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. കടം കൊടുത്ത പണം തിരിച്ച് കിട്ടും.
തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറുകാര്‍ക്ക് വരുന്ന വര്‍ഷത്തില്‍ അവര്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം തന്നെ നടക്കുന്നു. കൂടാതെ ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. അമിത ടെന്‍ഷന്‍ ഒഴിവാക്കണം. സാധാരണമായ ഒരു വര്‍ഷമായിരിക്കും എന്നതാണ് പ്രത്യേകതയും. ദാമ്പത്യജീവിതത്തില്‍ ചില തടസ്സങ്ങള്‍ക്കും അഭിപ്രായവ്യത്യാസങ്ങള്‍ക്കും സാധ്യതയുണ്ട്.
വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
ഈ വര്‍ഷം വൃശ്ചിക്കൂറുകാര്‍ക്ക് ശനിദോഷം അലട്ടുന്നു. അതിന്റെ ലമായി പലപ്പോഴും മനസ്സില്‍ ആശങ്കകളും പ്രശ്‌നങ്ങളും ഉണ്ടാവാം. ഇതെല്ലാം തന്നെ ജീവിതത്തില്‍ പ്രതിസന്ധികളിലേക്ക് നിങ്ങളെ നയിക്കും. ശത്രുക്കള്‍ ശക്തരാവുന്നു. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കാതെ വരും. ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ നിങ്ങളെ അലട്ടും. സാമ്പത്തിക സ്ഥിതി നിസ്സാരമായി കണക്കാക്കരുത്. ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ വിടാതെ പിന്തുടരുന്നു.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
ധനുക്കൂറുകാര്‍ക്ക് ഈ വര്‍ഷം അനുകൂല ഫലങ്ങള്‍ നിലനില്‍ക്കുന്ന ഒരു സമയമാണ്. പലപ്പോഴും സന്താനങ്ങളില്‍ നിന്നുള്ള ഫലം നിങ്ങള്‍ക്ക് അത്ഭുതവും അതോടൊപ്പം തന്നെ സന്തോഷവും നിറക്കുന്നു. പലപ്പോഴം വിദേശ യാത്രക്കുള്ള സാധ്യത കാണുന്നു. ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍ നേട്ടങ്ങളുണ്ടാവാം. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലുള്ള നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും. ജോലിയില്‍ നിരവധി അവസരങ്ങളുണ്ടാവാം.
മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറുകാര്‍ക്ക് ഈ വര്‍ഷം അവരുടെ സ്വകാര്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. എങ്കിലും അതിനെ തരണം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഈ വര്‍ഷം ഉണ്ടാവും. എങ്കിലും അതിലെല്ലാം ആദ്യശ്രമം പലപ്പോഴും വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. ഇതിനെ തരണം ചെയ്ത് വേണം വിജയത്തിലേക്ക് എത്തുന്നതിന്.
കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
കുംഭക്കൂറുകാര്‍ക്ക് വരുന്ന വര്‍ഷം തുടക്കത്തില്‍ പ്രശ്‌നങ്ങളുണ്ടാവുന്നു. എന്നാല്‍ പതിയെ ഇതിനെ പരിഹരിക്കുന്നതിനും തടസ്സങ്ങളെ പ്രതിരോധിക്കുന്നതിനും സാധിക്കുന്നു. അനാവശ്യ കാര്യങ്ങള്‍ക്കായി സമയം കളയാതിരിക്കുക എന്നതാണ് പ്രധാന കാര്യം. നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. പലപ്പോഴും ഭൂമി വില്‍പ്പനക്കും വാങ്ങുന്നതിനും അനുകൂല സമയമാണ്. പല പദ്ധതികളും പാതി വഴിയില്‍ മുടങ്ങിയേക്കാം.
മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറുകാര്‍ക്ക് 2025 അവര്‍ പ്രതീക്ഷിക്കുന്നത് പോലെ ഒരു വര്‍ഷമായിരിക്കും. പലപ്പോഴും ബിസിനസില്‍ ആഗ്രഹിക്കുന്ന മാറ്റം കൊണ്ട് വരാന്‍ സാധിക്കും. വിജയം ഏത് മേഖലയിലും കൈപ്പിടിയില്‍ ഒതുക്കുന്നു. ജോലിയുടെ കാര്യത്തില്‍ ചെറിയ ആശയക്കുഴപ്പം ഉണ്ടാവുമെങ്കിലും അതിനെ പ്രതിരോധിക്കാന്‍ അധികം സമയം വേണ്ടി വരില്ല എന്നതാണ് സത്യം. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. അപ്രതീക്ഷിതമായ ഒരു താഴ്ച വരും വര്‍ഷം ഉണ്ടാവുമെങ്കിലും പിന്നീടുള്ള സമയം മികച്ചതായിരിക്കും. സാമ്പത്തിക ഇടപാടുകള്‍ നേട്ടങ്ങള്‍ കൊണ്ട് വരും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











