Latest Updates
-
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ -
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ?
സമ്പൂര്‍ണ വര്‍ഷഫലം: അശ്വതി - രേവതി വരെ 31 ദിവസം ഗുണദോഷഫലങ്ങള്‍
ചിങ്ങമാസത്തിന് തുടക്കം കുറിക്കുമ്പോള്‍ ഒരു വര്‍ഷത്തേക്കുള്ള ഫലങ്ങള്‍ കൂടിയാണ് ഈ ദിവസങ്ങളില്‍ പറയുന്നത്. സൂര്യന് സ്വക്ഷേത്രമായ ചിങ്ങം രാശിയില്‍ സഞ്ചരിക്കുമ്പോള്‍ ഓഗസ്റ്റ് 16-നാണ് ചിങ്ങസംക്രമം ഉണ്ടാവുന്നത്. നവഗ്രഹങ്ങളുടെ മാറ്റങ്ങളിലൂടെ ഓരോ വര്‍ഷത്തിലും സംഭവിക്കുന്ന ഗതിമാറ്റങ്ങള്‍ പല വിധത്തിലാണ് ജീവിതത്തില്‍ മാറി മറിയുന്നത്.
അശ്വതി മുതല്‍ രേവതി വരെ 27 നക്ഷത്രക്കാരിലും എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ നമുക്ക് വായിക്കാം. കൊല്ലവര്‍ഷം 1200 ചിങ്ങമാസത്തിലെ ഒരു വര്‍ഷത്തിലെ സമ്പൂര്‍ണ നക്ഷത്രഫലത്തെക്കുറിച്ചാണ് ഈ ലേഖനം പറയുന്നത്.

മേടക്കൂറ്
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഏത് കാര്യത്തെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ തീരുമാനങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതിന് സാധിക്കുന്നു. സന്തോഷത്തിന് അതിരുകളില്ലാത്ത സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പലപ്പോഴും പാഴ്ച്ചിലവുകള്ക്കുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കുകയില്ല. അത് മാത്രമല്ല ബിസിനസ് ആരംഭിക്കുന്നതിന് എന്തുകൊണ്ടും അനുകൂല സമയമാണ്.
ഇടവക്കൂറ്
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും മന;ക്ലേശം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഠിനാധ്വാനം പാഴായിപ്പോവാം. പലപ്പോഴും പ്രതീക്ഷിച്ച വിജയം പരീക്ഷകളില്‍ ഉണ്ടാവണം എന്നില്ല. കണ്ടകശനി തുടരുന്നതിനാല്‍ ഇവര്‍ അല്പം കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ബിസിനസില്‍ വിപുലീകരണത്തിന് ഇപ്പോള്‍ ശ്രമിക്കേണ്ടതില്ല. കലാപ്രവര്‍ത്തകര്‍ക്ക് അവരുടെ ജീവിതത്തില്‍ അര്‍ഹിക്കുന്ന അംഗീകാരം തേടി എത്തുന്നു.
മിഥുനക്കൂറ്
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പുതിയ പ്രതീക്ഷകള്‍ ഉണ്ടാവുന്ന ഒരു വര്‍ഷമാണ്. കടബാധ്യതകള്‍ വര്‍ദ്ധിക്കുകയും എങ്കിലും അതെല്ലാം തന്നെ വീട്ടുന്നതിന് സാധിക്കുകയും ചെയ്യുന്നു. പൊതുപ്രവര്‍ത്തകര്‍ക്ക് സ്വീകാര്യത വര്‍ദ്ധിക്കുന്നു. മക്കളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം. വിനോദ യാത്രകള്‍ നടത്തുന്നതിന് ഉള്ള യോഗം കാണുന്നു. തൊഴില്‍രംഗത്ത് നിന്ന് വരുമാനം വര്‍ദ്ധിക്കുന്നു. ബന്ധുമിത്രാദികള്‍ക്ക് തമ്മില്‍ കാണുന്നതിനും ആഘോഷങ്ങളില്‍ പങ്ക് ചേരുന്നതിനും യോഗം കാണുന്നു.
കര്‍ക്കിടകക്കൂറ്
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഏത് തടസ്സങ്ങളേയും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. ഏറ്റെടുക്കുന്ന എല്ലാ ഉത്തരവാദിത്വങ്ങളും കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിനും സാമ്പത്തിക ഉപദേശം കൃത്യമായി സ്വീകരിക്കുന്നതിനും സാധിക്കുന്നു. അതിവിനയം കാണിക്കുന്നവരെ അകറ്റി നിര്‍ത്തേണ്ടതാണ്. ദാമ്പത്യ ജീവിതത്തിലെ അസ്വസ്ഥതകള്‍ക്ക് അവസാനമാവുന്ന വര്‍ഷമാണ് എന്നതാണ് സത്യം. ആരോഗ്യ പരിപാലനത്തിന്റെ കാര്യത്തില്‍ അലംഭാവം കാണിക്കരുത്.
ചിങ്ങക്കൂറ്
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ഒരു മാസം പലപ്പോഴും ആശ്വാസകരമായ മാറ്റങ്ങളാണ് നല്‍കുന്നത്. പലപ്പോഴും അലച്ചിലും പ്രശ്നങ്ങളും ഒഴിവാക്കുകയും അതില്‍ നിന്ന് പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ബിസിനസില്‍ കൂടുതല്‍ പണം മുടക്കേണ്ട അവസ്ഥയുണ്ടാവുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പലപ്പോഴും കൂടുതല്‍ സമയം പഠന കാര്യങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കേണ്ടതായി വരുന്നു. വാഹനം ഉപയോഗിക്കുന്നതില്‍ അതീവ ശ്രദ്ധ വേണം. അല്ലാത്ത പക്ഷം അപകടങ്ങള്‍ തേടി എത്താം.
കന്നിക്കൂറ്
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് എല്ലാ തരത്തിലുള്ള തടസ്സങ്ങളും ഒഴിഞ്ഞ് മാറുന്ന ഒരു വര്‍ഷമാണ് വരാനിരിക്കുന്നത്. ബിസിനസ് ആരംഭിക്കുന്നതിന് അനുകൂല സമയമാണ്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടി വരുന്നു. ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനും ബന്ധുക്കളെ കണ്ടുമുട്ടുന്നതിനും സാധിക്കുന്നു. ആരോഗ്യ കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.
തുലാക്കൂറ്
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ഒരു വര്‍ഷം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. എടുത്ത തീരുമാനങ്ങളില്‍ പലതും മാറ്റേണ്ടി വന്നേക്കാം. പലപ്പോഴും കരാര്‍ ജോലികളില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരാം. എല്ലാവര്ക്കും ഒത്തുകൂടാന്‍ ഉള്ള ആഘോഷാവസരങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ബാധ്യതകള്‍ വര്‍ദ്ധിക്കുമെങ്കിലും അതിനെയെല്ലാം പ്രതിരോധിക്കുന്നതിനും കൃത്യമായി മനസ്സിലാക്കുന്നതിനും സാധിക്കുന്നു. പിത്തജന്യരോഗങ്ങള്ക്ക് പരിഹാരം കാണാന്‍ സാധിക്കും.
വൃശ്ചികക്കൂറ്
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും ജീവിതത്തില്‍ വെല്ലുവിളികള്‍ നിലനില്ക്കുന്നു. ഇടക്കാല പ്രശ്നങ്ങളെയെല്ലാം പരിഹരിക്കുന്നതിനും കാര്യങ്ങളെ കൂടുതല്‍ പഠിച്ച് പരിഹാരം കാണുന്നതിനും സാധിക്കും. രോഗാവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. സ്വര്‍ണവും വസ്ത്രവും വാങ്ങുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും സമ്മര്‍ദ്ദങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും അത് വഴി ജീവിതത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിനും സാധിക്കുന്നു.
ധനുക്കൂറ്
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്ന ഒരു വര്‍ഷമാണ്. പലപ്പോഴും അലച്ചിലുകള്‍ എല്ലാം തന്നെ ഇല്ലാതാവുന്നു. അധികാരസ്ഥാനത്ത് പല വിധത്തിലുള്ള നേട്ടങ്ങള്‍ ഇങ്ങോട്ട് തേടി എത്തുന്നു. കടങ്ങളെല്ലാം തന്നെ തീര്‍പ്പാക്കപ്പെടുന്നു. അതിന്റേതായ ആശ്വാസം നിങ്ങളെ തേടി എത്തും. എല്ലാ കാര്യങ്ങളും തടസ്സമില്ലാതെ നടക്കുന്നതിനുള്ള സാധ്യതയുണ്ട്. ഭാഗ്യാനുഭവങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും.
മകരക്കൂറ്
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ സ്ഥലം മാറ്റവും കരിയറില്‍ ഉയര്‍ച്ചയും ഈ വര്‍ഷം കാത്തിരിക്കുന്നു. പലപ്പോഴും സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. മത്സരങ്ങള്‍, അഭിമുഖങ്ങള്‍ എന്നിവയിലെല്ലാം തന്നെ വിജയം കരസ്ഥമാക്കുന്നു. വരവനുസരിച്ച് പലപ്പോഴും ചിലവാക്കുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടേണ്ട അവസ്ഥയുണ്ടാവുന്നു. കലാപരമായ വാസനകള്‍ നിങ്ങളെ തേടി എത്തും.
കുംഭക്കൂറ്
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കാര്യങ്ങളെക്കുറിച്ചെല്ലാം തന്നെ വ്യക്തമായ ധാരണയുണ്ടാവുന്നു. പലപ്പോഴും മുടങ്ങിക്കിടക്കുന്ന പല കാര്യങ്ങളും പൂര്‍ത്തീകരിക്കുന്നതിന് സാധിക്കും. ആഢംബര ചിലവുകള്‍ വര്‍ദ്ധിക്കുന്നു. വിദേശത്ത് താമസിക്കുന്നവര്‍ക്ക് നാട്ടില്‍ സ്ഥിരതാമസമാക്കുന്നതിന് സാധിക്കും. എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും അവസാനം കുറിക്കുന്ന സമയം കൂടിയാണ്. പലപ്പോഴും അധികാരം നിങ്ങളുടെ കൈകളില്‍ തിരികെയെത്തുന്നു.
മീനക്കൂറ്
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ബിസിനസ് ചെയ്യുമ്പോള്‍ അത് നേട്ടങ്ങള്‍ കൊണ്ട് വരുന്നു. കുടുംബത്തിലെ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ സ്വസ്ഥതക്കുറവുണ്ടാവുന്നു. പലപ്പോഴും നിങ്ങളുടെ അധ്വാനത്തിന് ഫലം ലഭിക്കുന്ന സമയമാണ്. ഓണ്‍ലൈന്‍ ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് ഈ വര്‍ഷം അത് വഴി സാമ്പത്തിക നേട്ടം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ജോലി അന്വേഷിക്കുന്നവര്‍ക്ക് ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











