Latest Updates
-
ശ്രാവണ മാസത്തിന് തുടക്കം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഇന്ന് രാത്രി തന്നെ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
ഐടിആർ ഫയൽ ചെയ്യുമ്പോൾ ടെൻഷനാണോ? ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ, സാമ്പത്തിക നേട്ടം ഉറപ്പ്! -
കടലാക്രമണ ഭീഷണി: ഉപ്പുവെള്ളം ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശുക്രൻ കന്നി രാശിയിലേക്ക്: ഓഗസ്റ്റ് 1 മുതൽ നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം? -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ജൂലൈ 30-ന് ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം -
ഇന്ന് ജൂലൈ 29: രവി യോഗവും സർവാർത്ഥ സിദ്ധി യോഗവും; ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങിയാൽ വൻ നേട്ടം! -
ജൂലൈ 29: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
ഗുരുപൂർണിമ ദിനത്തിലെ നക്ഷത്രഫലം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യദിനം ആർക്കൊക്കെ? -
കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക നേട്ടം; ഇന്നത്തെ രാശിഫലം ഇങ്ങനെ -
18 മാസത്തെ ഇടവേളയ്ക്ക് ശേഷം രാകുൽ പ്രീത് സിംഗിന്റെ കരുത്തുറ്റ തിരിച്ചുവരവ്; ഫിറ്റ്നസ് രഹസ്യം ഇതാണ്!
വര്‍ഷഫലം 2026: ശത്രുക്കള്‍ മുട്ടുമടക്കും, പക്ഷേ കരുതലോടെ മുന്നേറണം, 3 നാളിന് വര്‍ഷഫലം ഗുണദോഷ സമ്മിശ്രം
പുതുവര്‍ഷത്തിന് തുടക്കമിട്ടപ്പോള്‍ അത് ചില നക്ഷത്രക്കാരില്‍ ഗുണദോഷ സമ്മിശ്രമായി മാറുന്നു. അതില്‍ തന്നെ അവസാന നക്ഷത്രക്കാരില്‍ പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി നക്ഷത്രക്കാരില്‍ എന്തൊക്കെയാണ് മാറ്റങ്ങള്‍ എന്ന് നോക്കാം. ഈ മൂന്ന് നക്ഷത്രക്കാര്‍ക്ക് 2026 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള 27 നാളുകാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. സാമ്പത്തിക സ്ഥിരത, ആത്മവിശ്വാസം, അത്മശാന്തി എന്നിവയെല്ലാം നിങ്ങള്‍ക്ക് തേടി എത്തുന്ന വര്‍ഷമാണ് എന്നതില്‍ സംശയം വേണ്ട. ഈ മൂന്ന് നക്ഷത്രക്കാരില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് നോക്കാം.
വര്‍ഷത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ തന്നെയാണ് ജ്യോതിഷപ്രകാരം പറയുന്നത്. അതില്‍ ഏറ്റവും മികച്ച നക്ഷത്രക്കാരും ദോഷങ്ങള്‍ വര്‍ദ്ധിച്ച് നില്ക്കുന്ന നക്ഷത്രക്കാരും ഉണ്ട്. എന്നാല്‍ പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി നക്ഷത്രക്കാര്‍ക്ക് എപ്രകാരമാണ് പുതുവര്‍ഷത്തിലെ ഫലങ്ങള്‍ എന്ന് നമുക്ക് നോക്കാം. അതിലുപരി ഇവരില്‍ കരിയര്‍, ജോലി, ദാമ്പത്യം, ധനം എന്നിങ്ങനെ എല്ലാ മേഖലകളിലും എപ്രകാരമാണ് മാറ്റങ്ങള്‍ എന്ന് നോക്കാം.

പൂരുരുട്ടാതി
പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് മികച്ച അവസരങ്ങളാണ് കാത്തിരിക്കുന്നത്. അത് മാത്രമല്ല കരിയറില്‍ ചില പുതിയ ഉത്തരവാദിത്വങ്ങള്‍ തേടി എത്തുന്നു. സഹപ്രവര്‍ത്തകര്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനുള്ള സാധ്യതയും അത് നിങ്ങളുടെ ജോലിയില്‍ സഹായിക്കുകയും ചെയ്യും. ആരോഗ്യ കാര്യങ്ങളില്‍ അല്പം മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്. മാസങ്ങളോളം സാമ്പത്തിക സ്ഥിതി മികച്ച് നില്ക്കുന്നു. എന്നാല്‍ വര്‍ഷത്തിന്റെ പകുതിയില്‍ അല്പം ശ്രദ്ധിക്കണം. അാവശ്യ ആശങ്കകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു.
ഉത്രട്ടാതി
ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. അത് മാത്രമല്ല പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഇവര്‍ക്ക് സാധിക്കും. അത് മാത്രമല്ല സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. പ്രണയത്തിലും ബന്ധങ്ങളിലും മികച്ച സമയമാണ് കാത്തിരിക്കുന്നത് ഇവരില്‍. ചിലര്‍ക്ക് യാത്രയും പഠനത്തിലേക്കുള്ള വഴിയും തെളിയുന്നു. കൂടാതെ പ്രണയ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് മികച്ച സമയമാണ്. ആത്മവിശ്വാസത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ സംഭവിക്കുന്നു.
രേവതി
രേവതി നക്ഷത്രക്കാര്‍ക്ക് മനസ്സിന് ആശ്വാസവും സമാധാനവും ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഈ വര്‍ഷം മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ബന്ധങ്ങള്‍ എല്ലാം മികച്ച് നില്ക്കുന്നു. കൃത്യമായി ആശയങ്ങള്‍ എല്ലാം പ്രാവര്‍ത്തികമാക്കുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിരത അനുകൂലമായി വരുന്നു. അത് മാത്രമല്ല കൂട്ടുകാരുടെ കൂടെ കൂടുതല്‍ സമയം ചിലവഴിക്കുന്നതിനും ആത്മവിശ്വാസവും സന്തോഷവും കൊണ്ട് വരുന്നതിനും സാധിക്കും. എന്നാല്‍ ഈ മൂന്ന് നക്ഷത്രക്കാര്‍ക്കും കരിയര്‍ ഉള്‍പ്പടെയുള്ള മാറ്റങ്ങളില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം.
കരിയര്‍, ജോലി
കരിയറിലും ജോലിയിലും പല വിധത്തിലുള്ള മാറ്റങ്ങളാണ് തേടി എത്തുന്നത്. ജോലിയില്‍ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പല കാര്യത്തിലും അംഗീകാരം തേടി എത്തുന്നു. പുതിയ ജോലി അല്ലെങ്കില്‍ സ്ഥാനക്കയറ്റം എന്നിവക്കുള്ള യോഗം കാണുന്നു. സ്ഥിരതയും വളര്‍ച്ചയും ജോലിയില്‍ മേലധികാരികളുടെ പിന്തുണയും ലഭിക്കുന്നു.
സാമ്പത്തിക മാറ്റം
സാമ്പത്തിക മാറ്റങ്ങളില്‍ ഈ മൂന്ന് നക്ഷത്രക്കാര്‍ക്കും ആശ്വാസം നല്കുന്ന വര്‍ഷമാണ് എന്നതില്‍ സംശയം വേണ്ട. വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാവുന്നു. അത് മാത്രമല്ല ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് അനുകൂലമായ വര്‍ഷമാണ്. ആവശ്യമില്ലാത്ത ചിലവുകള്‍ വര്‍ദ്ധിക്കുമെങ്കിലും അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ അതെല്ലാം സാമ്പത്തിക സ്ഥിതി മികച്ചതാക്കുന്നതിന് സാധിക്കും.
ബന്ധങ്ങളും കുടുംബജീവിതവും
നിങ്ങളുടെ ബന്ധത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നതിന് യോഗം കാണുന്നു. എപ്പോഴും കുടുംബത്തില്‍ ഉണ്ടാവുന്ന മാനസിക അടുപ്പം നിങ്ങളുടെ സന്തോഷവും സമാധാനവും ഇരട്ടിയാക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. പ്രണയിക്കുന്നവര്‍ക്ക് ഏറ്റവും അനുകൂലമായ മാറ്റങ്ങളും അത് വിവാഹത്തിലേക്ക് വരെ എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അനുകൂലമായ പല മാറ്റങ്ങളും കുടുംബത്തില്‍ ഇത് സംഭവിക്കുന്നു.
ആരോഗ്യം
ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും പൊതുവേ ഗുണകരമായ മാറ്റങ്ങളും തേടി എത്തുന്ന സമയമാണ്. അത് മാത്രമല്ല മാനസികാരോഗ്യവും മികച്ച് നില്ക്കുന്നു. കൂടാതെ വ്യായാമങ്ങളും ശീലവും എല്ലാം നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. സ്ഥിരമായി യോഗ, ധ്യാനം, എന്നിവ ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങളിലേക്ക് എത്തിക്കും.



Click it and Unblock the Notifications