വര്‍ഷഫലം 2026: പുതുവര്‍ഷം നിങ്ങള്‍ക്കെങ്ങനെ? കരിയര്‍, ധനം, ദാമ്പത്യം, ജോലി, ആരോഗ്യം സമ്പൂര്‍ണഫലം 27 നാളിനും

പുതുവര്‍ഷത്തിലേക്ക് കടക്കുന്നതിന് ഇനി വെറും വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. ഈ അവസരത്തില്‍ 2026-ല്‍ ഓരോ രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും വ്യാഴത്തിനുണ്ടാവുന്ന രാശിമാറ്റമാണ് ഇതില്‍ പ്രധാനപ്പെട്ടത്. ജൂണില്‍ വ്യാഴം മിഥുനത്തില്‍ നിന്ന് കര്‍ക്കിടകത്തിലേക്ക് പ്രവേശിക്കുന്നു. ഇതാണ് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിപ്പിക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട.

മീനം രാശിക്കാര്‍ക്ക് ഉത്രട്ടാതി നക്ഷത്രത്തിലാണ് ശനി സ്ഥിതി ചെയ്യുന്നത്. രാഹുവും കേതുവും വര്‍ഷാവസാനത്തില്‍ ചിങ്ങം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. അത് മാത്രമല്ല വര്‍ഷാവസാനത്തോടെ കേതു കര്‍ക്കിടകത്തിലേക്കും മാറുന്നു. ചൊവ്വ മകരത്തിലേക്ക് എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അശ്വതി - രേവതി വരെയുള്ള 27 നാളുകാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത് പുതുവര്‍ഷത്തില്‍ എന്ന് നോക്കാം.

Yearly Horoscope 2026

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വര്‍ഷ തുടക്കത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല ഭൂമിയില്‍ നിന്ന് ആദായം നിങ്ങള്‍ക്ക് ലഭിക്കുന്നു. വസ്തു വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഏറ്റവും മികച്ച സമയമാണ്. വ്യാഴം ഉച്ചത്തില്‍ സഞ്ചരിക്കുന്നതിനാല്‍ ഗുണഫലങ്ങള്‍ ധാരാളം തേടി എത്തുന്നു. ജീവിത നിലവാരം മെച്ചപ്പെടുന്നു. കൂടാതെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ തേടി എത്തും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു,

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. കൂടാതെ പങ്കാളിത്തത്തില്‍ ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. വസ്തുസംബന്ധമായ കാര്യങ്ങളില്‍ മാറ്റങ്ങളുണ്ടാവും. സാമ്പത്തിക സ്ഥിത് മനസ്സിലാക്കി മുന്നോട്ട് പോവണം. തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. പല കാര്യത്തിലും ഉത്കണ്ഠകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക ക്ലേശങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും.

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദ്രുതഗതിയില്‍ ആണ് മാറ്റങ്ങളുണ്ടാവുന്നത്. ആഗ്രഹിച്ച വാഹനം വാങ്ങിക്കുന്നതിന് യോഗം കാണുന്നു. പഠന കാര്യങ്ങളില്‍ മികച്ച വിജയം തേടി എത്തുന്നു. പല തടസ്സങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. നാലാം ഭാവത്തില്‍ കേതു സഞ്ചരിക്കുന്നതിനാല്‍ ചെറിയ രീതിയില്‍ ആശങ്കകള്‍ ഉണ്ടാവാം. ധന സംബന്ധമായ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് സാധിക്കും. ജോലിയുടെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തും.

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സമ്മര്‍ദ്ദങ്ങള്‍ വര്‍ദ്ധിക്കുന്ന വര്‍ഷമാണ് 2025. സ്വാഭാവികമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. വര്‍ഷത്തില്‍ ഏറ്റവും മികച്ച നക്ഷത്രങ്ങളില്‍ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ധനലാഭത്തിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. വീടെന്ന സ്വപ്‌നത്തിന് ഏറ്റവും മികച്ച വര്‍ഷമാണ്. തടസ്സങ്ങള്‍ പലപ്പോഴും നിങ്ങളെ തേടി എത്തും. എങ്കിലും അതിനെയെല്ലാം തരണം ചെയ്യുന്നതിന് സാധിക്കും. വിദേശയാത്രക്ക് അനുകൂല സാഹചര്യമാണ്. ജീവിതത്തില്‍ സാമ്പത്തികസുരക്ഷിതത്വം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതെല്ലാം ഈ വര്‍ഷം സംഭവിക്കുന്നു.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷത്തില്‍ നേട്ടങ്ങളുണ്ടാവുന്നു. വലിയ കാര്യങ്ങള്‍ എളുപ്പത്തില്‍ കൈവരിക്കുന്നതിനുള്ള സാധ്യതയുണ്ട്. പഠിപ്പിനൊത്ത ജോലിക്ക് സാധ്യത കാണുന്നു. അത് മാത്രമല്ല കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. വീട് നിര്‍മ്മാണത്തിന് ഏറ്റവും മികച്ച സമയമാണ്. കലാപ്രവര്‍ത്തനത്തിന് അനുകൂല സമയം. നിങ്ങള്‍ക്ക് ആദരവും അംഗീകാരങ്ങളും തേടി എത്തും.

Yearly Horoscope 2026

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ട അവസ്ഥയുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. വീട്ടില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. കടബാധ്യതകളെല്ലാം തന്നെ ഇല്ലാതാവുന്നതിന് യോഗം കാണുന്നു. പുതിയ സാമ്പത്തിക സ്ഥിതി നിങ്ങളില്‍ അത്ഭുതപ്പെടുത്തുന്നു. അത് പലപ്പോഴും സാമ്പത്തിക സുരക്ഷിതത്വത്തിലേക്കും നിങ്ങളെ എത്തിക്കും. എല്ലാ ആക്ഷേപങ്ങളേയും തിരസ്‌കരിക്കുന്നതിന് സാധിക്കുന്നു.

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് നേട്ടങ്ങളെല്ലാം അനുകൂലമായി വരുന്ന സമയമാണ്. പല വിധത്തിലുള്ള സാമ്പത്തിക പരാധീനത ഉണ്ടാവുന്നു. വിദേശത്ത് തൊഴില്‍ സാഹചര്യം തേടി എത്തുന്നു. വാഹനയോഗം തേടി എത്തുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും തേടി എത്തും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. മത്സരങ്ങള്‍ എല്ലാം തന്നെ വിജയത്തിലേക്ക് നിങ്ങളെ എത്തിക്കും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം പല വിധത്തിലുള്ള മാറ്റങ്ങളുണ്ട്. പലപ്പോഴും നേട്ടങ്ങളോടൊപ്പം തന്നെ ജീവിത പുരോഗതിയും കൊണ്ട് വരുന്നു. സാങ്കേതിക വിദ്യയില്‍ പുരോഗതിയുണ്ടാവും. അത് മാത്രമല്ല സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത നേട്ടങ്ങളിലേക്ക് എത്തിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിങ്ങള്‍ക്കുണ്ടാവുന്നു. പ്രണയിക്കുന്നവര്‍ ഏറ്റവും മികച്ച സമയത്തിലൂടെയാണ് ഇവര്‍ കടന്ന് പോവുന്നത്.

മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വീട് പണി ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്. വസ്തുവില്‍ക്കുന്നതിനും വാങ്ങുന്നതിനും ഏറ്റവും മികച്ച സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. തീര്‍ത്ഥയാത്ര നടത്തുന്നതിന് യോഗം കാണുന്നു. ചികിത്സയുടെ കാര്യത്തില്‍ പൂര്‍ണമായും ഫലപ്രദമായി മാറുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവും.

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അത് മാത്രമല്ല വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. കര്‍മ്മ മേഖലയില്‍ മുന്നേറുന്നതിനുള്ള യോഗം ഉണ്ട്. കുടുംബത്തില്‍ നന്മയും സന്തോഷവും സമാധാനവംു തേടി എത്തും. പ്രണയിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണ്. വിവാഹത്തിന്റെ കാര്യത്തില്‍ കൂടുതല്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കും.

മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ബിസിനസ് മാറ്റങ്ങള്‍ അനുകൂലമായി വരുന്ന സമയമാണ്. സാങ്കേതിക മാറ്റങ്ങള്‍ നിങ്ങളില്‍ നേട്ടങ്ങള്‍ കൊണ്ട് വരും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്ന സമയമാണ്. തീര്‍ത്ഥ യാത്രകള്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. നിക്ഷേപങ്ങളില്‍ ആദായം തേടി എത്തുന്നു. വിദേശത്ത് പഠനം പൂര്‍ത്തിയാക്കുന്നതിന് യോഗം കാണുന്നു.

X
Desktop Bottom Promotion