Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
വര്‍ഷഫലം 2026: പുതുവര്‍ഷത്തില്‍ കരിയര്‍, ധനം, ജോലി, ദാമ്പത്യം, വിവാഹം 12 രാശിക്കും ഇപ്രകാരം, സമ്പൂര്‍ണം കൃത്യം
പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ അത് 12 രാശിക്കാരിലും പല വിധത്തിലുള്ള മാറ്റങ്ങള്‍ക്ക് കൂടിയാണ് തുടക്കം കുറിയ്ക്കുന്നത്. ഇത് അനുകൂലവും അല്ലെങ്കില്‍ പ്രതികൂലവുമായ സ്വാധീനം നിങ്ങളില്‍ ചെലുത്താം. എപ്രകാരം നിങ്ങളുടെ ജീവിതം മാറി മറിയുന്നു എന്നത് ശ്രദ്ധേയമാണ്. ജീവിതത്തില്‍ സംഭവിക്കുന്ന ഇത്തരം മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്ന് നമുക്ക് നോക്കാം. പുതുവര്‍ഷത്തില്‍ ധാരാളം ഗ്രഹ-രാശിമാറ്റങ്ങള്‍ സംഭവിക്കുന്നു. അതില്‍ പുതുവര്‍ഷ നേട്ടങ്ങള്‍ എപ്രകാരം എന്ന് നോക്കാം.
365 ദിവസം നിങ്ങളുടെ ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നത് എപ്രകാരമാണ് സംഭവിക്കുന്നത് എപ്രകാരം നേട്ടങ്ങളുണ്ടാവുന്നു എന്തൊക്കെ നഷ്ടങ്ങളുണ്ടാവുന്നു എന്നത് ശ്രദ്ധേയമാണ്. സാമ്പത്തിക മാറ്റങ്ങളും കരിയറിലെ മാറ്റങ്ങളും വിവാഹം, ദാമ്പത്യം, പ്രണയം എന്നിവയും എപ്രകാരം എന്ന് നമുക്ക് ഈ ലേഖനത്തില്‍ മുന്‍കൂട്ടി അറിയാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ അവരുടെ കരിയറില്‍ പുതിയ അവസരങ്ങള്‍ വരും, പക്ഷേ ചിട്ടയായ ശ്രമം എല്ലാ കാര്യത്തിലും വേണം എന്നതാണ് അറിഞ്ഞിരിക്കേണ്ട കാര്യം. അത് മാത്രമല്ല നിങ്ങളുടെ ആരോഗ്യം മിതകച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല. അതിനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് അല്പം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരം കാണുന്നതിന് ഈ വര്‍ഷം സാധിക്കുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ പദ്ധതികളെല്ലാം തന്നെ പുരോഗതിയിലേക്ക് എത്തും. അത് മാത്രമല്ല പുതിയ ബിസിനസ് ആരംഭിക്കുന്നതിന് അനുകൂല സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണ്. ആരോഗ്യത്തെ അതുകൊണ്ട് തന്നെ നിസ്സാരമാക്കരുത്. ധനസംബന്ധമായ മാറ്റങ്ങള്‍ നിങ്ങളെ മികച്ച നേട്ടത്തിലേക്ക് എത്തിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ അവരുടെ കരിയറില്‍ വെല്ലുവിളികള്‍ ഉണ്ടാകാം, എന്നാല്‍ പലപ്പോഴും നിങ്ങള്‍ക്ക് പല കാര്യങ്ങളിലും മികച്ച വിജയം നേടാം. ആരോഗ്യത്തില്‍ ചെറിയ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. അത് മാത്രമല്ല നിങ്ങള്‍ക്ക് അതിന്റെ ഫലമായി വിശ്രമം അനിവാര്യമാണ്. സാമ്പത്തികമായി ചെലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസ് ആരംഭിക്കുന്നതിന് യോഗം കാണുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് കരിയറില്‍ മികച്ച സാധ്യതകള്‍ തേടി എത്തുന്നു. പലപ്പോഴും പല അഭിമുഖങ്ങളിലും നിങ്ങള്‍ക്ക് അവസരം ലഭിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ നല്ല വര്‍ഷമാണ് എന്നതില്‍ സംശയം വേണ്ട. മാനസികാരോഗ്യം ശ്രദ്ധിക്കണം. അതിന്റെ ഫലമായി സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ധനനേട്ടങ്ങള്‍ പല കോണില്‍ നിന്നും തേടി എത്തും. നിക്ഷേപങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പുതു വര്‍ഷത്തില്‍ പുതിയ മാറ്റങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല പങ്കാളിത്തത്തോടെ ജോലി ചെയ്യുന്നതിന് അനുകൂല സമയമാണ്. ആരോഗ്യം മികച്ചതായിരിക്കും. എന്നാല്‍ സജീവമായി നിങ്ങള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. പലപ്പോഴും അതിനെ കൈകാര്യം ചെയ്യുന്നതിനും ഈ സമയം സാധിക്കും. സാമ്പത്തികമായി നല്ല സമയമാണ് വരുന്നത്.
കന്നി രാശി
പുതുവര്‍ഷത്തില്‍ കന്നി രാശിക്കാര്‍ക്ക് പുതിയ ജോലിയും നേട്ടങ്ങളും തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങളുണ്ടാവുന്നു. ധനകാര്യത്തില്‍ മുന്‍കൂട്ടി പദ്ധതികള്‍ തയ്യാറാക്കേണ്ടതാണ്. എങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ മികച്ച സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കും. അനാവശ്യ ആശങ്കകള്‍ പലപ്പോഴും നിങ്ങളെ പുതുവര്‍ഷത്തില്‍ ്അലട്ടുന്നു. കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത് സൂക്ഷിച്ച് വേണം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ ശ്രദ്ധ വേണം. പുതുവര്‍ഷത്തില്‍ ആഗ്രഹിച്ച പലതും നടക്കാതെ പോവുന്നു. അതിന്റെ ഫലമായി ആരോഗ്യത്തില്‍ പ്രശ്നങ്ങളുണ്ടാവും. സാമ്പത്തികമായി പുതിയ അവസരങ്ങള്‍ തേടി എത്തുന്നു. അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. പല കാര്യങ്ങളിലും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണ്. എങ്കിലും അല്പം ശ്രദ്ധിക്കണം.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് കരിയര്‍ മാറ്റങ്ങള്‍ പലതും അനുകൂലമായി വരും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ധനനേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതിനാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നു. കരിയറില്‍ മാറ്റങ്ങള്‍ തേടി എത്തുന്നു. മാനസികാരോഗ്യം അല്പം ശ്രദ്ധിക്കേണ്ടതാണ്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് കരിയറില്‍ പുതിയ സാധ്യതകള്‍ തേടി എത്തുന്നു എന്നതാണ് സത്യം. അത് മാത്രമല്ല ബിസിനസ് മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നു. പുതിയ ബിസിനിസിനെക്കുറിച്ച് ആലോചിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. വ്യായാമം ചെയ്യുന്നത് അല്പം ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതി പലപ്പോഴും മികച്ചതാവുന്നത് സുരക്ഷിതത്വം ഉറപ്പ് വരുത്തും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ജോലിയില്‍ പുതിയ മാറ്റങ്ങള്‍ തേടി എത്തുന്നു. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്. പല കോണില്‍ നിന്നും പ്രോത്സാഹനം ലഭിക്കുന്നത് വിജയത്തിലേക്ക് എത്തിക്കും. ആരോഗ്യം മികച്ചതായിരിക്കും. പലപ്പോഴും ധനകാര്യമായി ചെറിയ ലാഭം തേടി എത്തും. അനാവശ്യ ആശങ്കകള്‍ സംഭവിക്കുന്ന സമയമാണ്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ വളര്‍ച്ച തേടി എത്തുന്ന സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ എപ്പോഴും ജാഗ്രത പാലിക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതി നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തും. അനാവശ്യ ആശങ്കകളെ ഒഴിവാക്കണം. കാര്യങ്ങളെല്ലാം തന്നെ മികച്ച് നില്‍ക്കണം. സന്തോഷകരമായ മാറ്റങ്ങള്‍ കുടുംബത്തില്‍ സംഭവിക്കും. കുടുംബത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ നിങ്ങളുടെ ഭാവിയില്‍ സന്തോഷം കൊണ്ട് വരുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് പുതുവര്‍ഷത്തിന്റെ ആരംഭം തന്നെ മികച്ചതായിരിക്കും. കരിയറില്‍ പുരോഗതി തേടി എത്തുന്നു. ആരോഗ്യ കാര്യങ്ങളെ ഒട്ടും നിസ്സാരമാക്കരുത്. ധനനേട്ടങ്ങളില് പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ധനനേട്ടങ്ങള്‍ പല കോണില്‍ നിന്നും തേടി എത്തുന്നു. കരിയറില്‍ തുടര്‍ച്ചയായ പുരോഗതി. ആരോഗ്യത്തിന് ശ്രദ്ധ വേണം. ധനകാര്യമായി സ്ഥിരത നിലനിര്‍ത്താന്‍ കഴിയും.



Click it and Unblock the Notifications