Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
വര്‍ഷഫലം 2026: 365 ദിവസവും സമ്പത്തും, നേട്ടവും വരി നില്ക്കും 3 നക്ഷത്രക്കാര്‍, പക്ഷേ ഈ ഘട്ടങ്ങള്‍ താണ്ടണം
വര്‍ഷഫലം എന്നത് പലരും വളരെയധികം പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ഒന്നാണ്. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ മാറ്റങ്ങളിലേക്കാണ് പലപ്പോഴും പുതുവര്‍ഷം നിങ്ങളെ എത്തിക്കുന്നത്. ആരോഗ്യം, കരിയര്‍, ധനം, ദാമ്പത്യം, ജോലി എന്നിങ്ങനെ എല്ലാ മേഖലകളിലും മാറ്റങ്ങള്‍ സംഭവിക്കുന്ന വര്‍ഷമാണ് പുതുവര്‍ഷം. നക്ഷത്രഫലം അനുസരിച്ച് നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഈ സമയം കാത്തിരിക്കുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും ജീവിതത്തിലെ സന്തോഷകരമായ മാറ്റങ്ങള്‍ക്കാണ് ഈ സമയം തുടക്കമിടുന്നത്.
എന്നാല്‍ മൂലം, പൂരാടം, ഉത്രാടം നക്ഷത്രക്കാര്‍ക്ക് 2026 എന്തൊക്കെയാണ് കാത്തു വെച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. ജീവിതത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ എല്ലാ മാറ്റങ്ങളും സംഭവിക്കുന്നതിനും അത് വഴി ജീവിതത്തില്‍ ഉയര്‍ച്ചയും സന്തോഷവും കൊണ്ട് വരുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. എന്നാല്‍ എന്ത് കാര്യത്തിനും ഗുണഫലങ്ങള്‍ എന്ന പോലെ തന്നെ ദോഷഫലങ്ങളും ഉണ്ടായിരിക്കും. ഇത്തരത്തില്‍ പുതുവര്‍ഷം മൂന്ന് നക്ഷത്രക്കാരില്‍ എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം.

കരിയറും ജോലിയും
പുതുവര്‍ഷത്തില്‍ കരിയറും ജോലിയും എപ്രകാരമാണ് മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം. അതില്‍ ജോലി അന്വേഷിക്കുന്നവര്‍ക്ക് മികച്ച നേട്ടങ്ങള്‍ തേടി എത്തുന്നു. അത് കൂടാതെ ജോലിയില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. അന്വേഷണത്തിന് അവസാനം നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെയുള്ള ജോലി തന്നെ കൈകളിലെത്തുകയും ചെയ്യുന്നു. ബിസിനസിലും ജീവിതത്തിലും ഒരുപോലെ മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. സര്‍ക്കാര്‍ ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവിനും സാധ്യതയുണ്ട്. ജീവിതത്തില്‍ എല്ലാ തരത്തിലുള്ള മാറ്റങ്ങളിലേക്കും വിരല്‍ ചൂണ്ടുന്ന സമയമാണ്. വിദേശത്ത് നിന്ന് ബിസിനസിന് പല അവസരങ്ങളും അത് വഴി സാമ്പത്തിക നേട്ടങ്ങളും കൊണ്ട് വരുന്നു.
ധനം , സാമ്പത്തിക സ്ഥിതി
പുതുവര്‍ഷത്തില്‍ സാമ്പത്തിക സ്ഥിരത നേടിയെടുക്കുന്നതിന് വേണ്ടി ഈ മൂന്ന് നക്ഷത്രക്കാര്‍ക്കും സാധിക്കുന്നു. അത് മാത്രമല്ല വരുമാനം ഇരട്ടിയാവുകയും അത് സ്ഥിരതയോടെ നിലനിര്‍ത്തുന്നതിനും സാധിക്കുന്നു. നിക്ഷേപങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍, ഭൂമി എന്നിവ വില്ക്കുമ്പോഴും വാങ്ങുമ്പോഴും അല്പം ശ്രദ്ധ അനിവാര്യമാണ്. എന്നാല്‍ നിങ്ങള്‍ക്ക് മികച്ച സാമ്പത്തിക ലാഭം തേടി എത്തും. അനാവശ്യ ചിലവുകള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക നഷ്ടം ഇത് വഴി സംഭവിക്കുന്നതിനുള്ള സാധ്യത കാണുന്നു. അതിനെയെല്ലാം നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ അത് ഭാവിയില്‍ ഗുണകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ആരോഗ്യ പ്രതിസന്ധികള്‍ക്ക് കൂടുതല്‍ പണം ചിലവഴിക്കേണ്ടി വരുന്ന ഒരു വര്‍ഷമാണ് 2026.

വിവാഹവും കുടുംബവും
വിവാഹത്തിന്റെ കാര്യത്തില്‍ ഈ വര്‍ഷം മൂന്ന് നക്ഷത്രക്കാര്‍ക്കും അനുകൂലമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സാധിക്കും. വിവാഹയോഗം അതി ശക്തമായി മൂന്ന് നക്ഷത്രക്കാരിലും ഉണ്ട് എന്നതാണ് പുതുവര്‍ഷം പറയുന്നത്. ദാമ്പത്യ ജീനിതത്തില്‍ സന്തോഷവും സമാധാനവും പരസ്പര ധാരണയും സ്നേഹവും നിലനില്ക്കുന്നു. കുടുംബത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്നതിനുള്ള യോഗം കാണുന്നു. ജീവിതത്തിലെ എല്ലാ തരത്തിലുള്ള പ്രതിസന്ധികളും കുടുംബത്തില്‍ ഒന്നു ചേരുന്നതോടെ ഇല്ലാതാവുന്ന. സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളുടെ കുടുംബത്തില്‍ അടിത്തറ ശക്തമാക്കുന്നു. കൂടാതെ ജീവിതത്തില്‍ സന്തോഷവും മാറ്റങ്ങളും തേടി എത്തും.
ആരോഗ്യം
ആരോഗ്യ പ്രശ്നങ്ങള്‍ ഈ വര്‍ഷത്തില്‍ അല്പം പ്രതിസന്ധി ഉണ്ടാക്കും. അതോടൊപ്പം മാനസികാരോഗ്യവും മികച്ച് നില്ക്കുന്നു. അതിന് വേണ്ടി യോഗ പോലുള്ള കാര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്ന ഒരു വര്‍ഷമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യപ്രശ്നങ്ങള്‍ ഒട്ടും തന്നെ നിസ്സാരമാക്കരുത്. കൃത്യമായി ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാക്കുന്നതിന് ഈ വര്‍ഷം സാധിക്കും. പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് ഒരുമിച്ച് പരിഹാരം കാണാന്‍ സാധിക്കുന്ന സമയമാണ് പുതുവര്‍ഷം.



Click it and Unblock the Notifications
