Latest Updates
-
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം!
വര്‍ഷഫലം 2025: ജ്യോതിഷം പറയുന്നു ഈ 3 നാളുകാരുടെ വരാനിരിക്കുന്ന ഭാഗ്യം, നിങ്ങളുടെ നക്ഷത്രമേത്?
പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഓരോ നക്ഷത്രക്കാരുടേയും ഫലം വ്യത്യസ്തമായിരിക്കും. പലപ്പോഴും കാര്യമായ മാറ്റങ്ങളും ജീവിതത്തിലെ അനുകൂല പ്രതികൂല ഫലങ്ങളും എല്ലാം ഓരോരുത്തരേയും ബാധിക്കുന്നു. മൂലം, പൂരാടം, ഉത്രാടം എന്നീ മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന വര്‍ഷം എപ്രകാരമാണ് ഫലങ്ങള്‍ എന്ന് അറിയുന്നതിന് നിങ്ങളെ ഈ ലേഖനം സഹായിക്കുന്നു. പലപ്പോഴും പുതുവര്‍ഷത്തില്‍ നിരവധി ഗ്രഹ-രാശിമാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇതിന്റെ ഫലമായി പല മാറ്റങ്ങളും നമ്മുടെ ജീവിതത്തിലും സംഭവിക്കും. അത് അനുകൂലമോ അല്ലെങ്കില്‍ പ്രതികൂലമോ ആയി മാറുകയും ചെയ്യും.
മൂന്ന് നക്ഷത്രക്കാര്‍ക്കും സംഭവിക്കുന്ന മാറ്റങ്ങള്‍ എപ്രകാരമാണ് നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നത് കരിയര്‍, ധനം, കുടുംബം, ജോലി എന്നീ മേഖലകളില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവുന്നത് എന്നതിനെക്കുറിച്ചെല്ലാം അറിഞ്ഞിരിക്കാം. ചിലരില്‍ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ ചിലരില്‍ അത് ദോഷഫലങ്ങളാണ് ഉണ്ടാക്കുന്നത്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

മൂലം
മൂലം നക്ഷത്രക്കാര്‍ക്ക് പരിവര്‍ത്തനത്തിന് സമയമായി എന്നാണ് 2025 സൂചിപ്പിക്കുന്നത്. അതിന്റെ ഫലമായി പല മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവും. തൊഴില്‍പരമായി നോക്കുകയാണെങ്കില്‍ പുതുവര്‍ഷം നിങ്ങള്‍ക്ക് അവസരങ്ങളും അതുപോലെ തന്നെ വെല്ലുവിളികളും നല്കുന്ന ഒരു വര്‍ഷമായിരിക്കും. ചില ഘട്ടങ്ങളില്‍ കരിയറില്‍ തടസ്സങ്ങളും പ്രശ്നങ്ങളും നേരിടേണ്ടി വരും. എന്നാല്‍ വ്യാഴം അനുകൂല ഭാവത്തിലായതിനാല്‍ ഇവര്‍ക്ക് വിജയത്തിന് അധികം കഷ്ടപ്പെടേണ്ടി വരില്ല എന്നതാണ് സത്യം. സാമ്പത്തിക നിക്ഷേപങ്ങളുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം.
മൂലം
വൈകാരികമായി ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല ഇവര്‍ക്ക് വ്യക്തിബന്ധങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നതില്‍ പരാജയം സംഭവിക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാവാം. പലപ്പോഴും യോഗയോ ധ്യാനമോ ശീലിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് മൊത്തത്തിലുള്ള ക്ഷേമത്തിനും മാനസികാരോഗ്യത്തിനും സഹായിക്കുന്നു. ജോലിയുടെ കാര്യത്തില്‍ അനാവശ്യ ടെന്‍ഷന്‍ ഒഴിവാക്കണം.
പൂരാടം
പൂരാടം നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ അനുകൂലമായ സമയമാണ് 2025 നല്‍കുന്നത്. ഇവര്‍ക്ക് ശുക്രന്റെ സ്വാധീനം നിലനില്‍ക്കുന്നതിനാല്‍ സര്‍ഗ്ഗാത്മകമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സാധിക്കുന്നു. കൂടാതെ ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ ഫലത്തില്‍ വരുകയും ചെയ്യും. പ്രമോഷനുകള്‍ പലതും ജോലിയില്‍ പുതിയ മാറ്റങ്ങള്‍ സൃഷ്ടിക്കും. സാമ്പത്തിക വളര്‍ച്ചക്കും അനുകൂലമായ ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്.
പൂരാടം
പ്രണയിക്കുന്നവര്‍ക്ക് അവരുടെ പ്രണയം അതിന്റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നു. വിവാഹത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ്. പ്രണയിക്കുന്നവര്‍ക്ക് പ്രണയം വര്‍ദ്ധിക്കുന്നു. പുതിയ പ്രണയത്തിനും സാധ്യത കാണുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും പൊതുവേ നല്ല ഫലങ്ങളാണ് 2025 പൂരാടം നക്ഷത്രക്കാര്‍ക്ക് കാത്തു വെച്ചിരിക്കുന്നത്. സമീകൃതാഹാരത്തില്‍ എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കണം. വ്യായാമവും ആരോഗ്യശീലങ്ങളും കൃത്യമായിരിക്കണം.
ഉത്രാടം
ഉത്രാടം നക്ഷത്രക്കാര്‍ക്ക് പൊതുവേ അനുകൂല ഫലങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ് 2025. പലപ്പോഴൂം സൂര്യന്റെ സ്വാധീനം ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. ജീവിതത്തിന് പുതിയ അര്ത്ഥതലങ്ങളുണ്ടാവുന്നു. കൂടാതെ വരുമാനം വര്‍ദ്ധിക്കുകയും നിക്ഷേപങ്ങളില്‍ നേട്ടങ്ങളുണ്ടാവുകയും ചെയ്യും. അനാവശ്യമായ ചര്‍ച്ചകള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിരത ഉറപ്പാക്കാന്‍ സാധിക്കുന്ന ഒരു സമയമാണ് 2025 ഉത്രാടം നക്ഷത്രക്കാര്‍ക്ക്.
ഉത്രാടം
പ്രണയത്തിലും ദാമ്പത്യത്തിലും ചെറിയ ചില വെല്ലുവിളികള്‍ ഇവര്‍ അഭിമുഖീകരിക്കേണ്ടി വരും. കരിയര്‍ ലക്ഷ്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. പലപ്പോഴും ചെറിയ പരിശ്രമത്തിലൂടെ ഉയരത്തിലെത്താന്‍ ഇവര്‍ക്ക് സാധിക്കുന്നു. ജീവിത പങ്കാളിക്കായി അന്വേഷിക്കുന്നവര്‍ക്ക് അതിനുള്ള അവസരം ഈ വര്‍ഷം ധാരാളം ലഭിച്ചേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. പ്രത്യേകിച്ച് സമ്മര്‍ദ്ദമുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ജീവിത ശൈലി ആരോഗ്യകരമായിരിക്കണം എന്ന് ഉറപ്പ് വരുത്തുകയും വേണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications