Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
ഇവര്‍ തമ്മില്‍ കല്യാണം കഴിച്ചാല്‍ കട്ടപ്പൊക, എപ്പോഴും വഴക്കും സമാധാനക്കേടും; പൊരുത്തമില്ലാ രാശികള്‍
രാശിപ്പൊരുത്തം പോലെ തന്നെ പ്രധാനമാണ് പൊരുത്തമില്ലായ്മയും. വിവാഹം മാത്രമല്ല, സൗഹൃദമായാലും മറ്റ് ബന്ധങ്ങള്‍ ആയാലും തമ്മില്‍ പൊരുത്തമുണ്ടെങ്കിലേ ആ ബന്ധം വളരൂ, ഇല്ലെങ്കില്‍ ഒന്നുകില്‍ തെറ്റിപ്പിരിയും അല്ലെങ്കില്‍ വേറെ വഴിയില്ലാതെ സഹിക്കും. എപ്പോഴും അഭിപ്രായ ഭിന്നതയും വഴക്കും രണ്ടുപേര്‍ക്കിടയിലെ രാശികള്‍ തമ്മിലുള്ള പൊരുത്തമില്ലായ്മ കൊണ്ടാണെന്നാണ് ജ്യോതിഷശാസ്ത്രം വിശ്വസിക്കുന്നത്. അതുകൊണ്ടാണ് വിവാഹത്തിന് മുമ്പും രാശിപ്പൊരുത്തവും ജാതകപ്പൊരുത്തവും നോക്കണമെന്ന് ജ്യോതിഷത്തില്‍ പറയുന്നത്.

തമ്മില്‍ പൊരുത്തമില്ലാത്ത, വിവാഹിതരായാല്‍ ആ ബന്ധം സുഖകരമാകാത്ത ചില രാശി ജോഡികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
വൃശ്ചികം-ധനു
ഈ രണ്ട് രാശികള്‍ ഒന്നിച്ചാല്‍ രണ്ടുപേരുടെ മോശം സ്വഭാവങ്ങള്‍ കൂടുതല്‍ മോശമാകും. വൃശ്ചികം രാശിക്കാരുടെ തീവ്രമായ സ്വഭാവം ചിങ്ങം രാശിക്കാരുടെ നാടകീയത ഒന്നുകൂടി വര്‍ധിപ്പിക്കും. ചിങ്ങം രാശിയുടെ ആത്മാഭിമാനം വൃശ്ചികം രാശിയുടെ അസൂയ വരധിപ്പിക്കും. ഇങ്ങനെ ഈ രണ്ട് രാശികളുടെയും നെഗറ്റീവ് സ്വഭാവങ്ങള്‍ ഇരട്ടിപ്പിക്കുന്ന ബന്ധമായിരിക്കും അത്.
മിഥുനം-മീനം
മിഥുനം രാശിക്കാരുടെ പ്രവചനാതീതമായ സ്വഭാവം യാഥാര്‍ത്ഥ്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മീനം രാശിക്കാര്‍ക്ക് ഒരിക്കലും ഗുണം ചെയ്യില്ല. കാരണം വസ്തുതകളെയും യാഥാര്‍ത്ഥ്യങ്ങളെയും അവഗണിക്കാനുള്ള മീനം രാശിക്കാരുടെ തോന്നലിന് മിഥുനം രാശിക്കാര്‍ വളംവെച്ചുകൊടുക്കും. അതുപോലെ മീനം രാശിക്കാര്‍ മിഥുനം രാശിക്കാരെ കൂടെ സ്വപ്നലോകത്തേക്ക് തള്ളിയിടും. ഈ രാശികളില് ഉള്ളവര്‍ ഒന്നിച്ചാല്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന ജോഡികള്‍ ആയിരിക്കും അവര്‍.
മേടം-വൃശ്ചികം
ഈ രണ്ട് രാശികളും തീവ്രസ്വഭാവങ്ങള്ക്ക് പേരുകേട്ടതാണ്. മേടം രാശിക്കാരുടെ തിടുക്കവും വൃശ്ചികം രാശിക്കാരുടെ തീവ്രവികാരവും ഇരുവരുടെയും മോശം വശങ്ങള് പുറത്തുകൊണ്ടുവരും. വൃശ്ചികം രാശിക്കാരിലെ അസൂയ മേടം രാശിക്കാര്‍ ഊതിപ്പെരുപ്പിക്കും. അതേസമയം മേടം രാശിക്കാരുടെ അക്രമസ്വഭാവത്തിന് വൃശ്ചികം രാശിയും കാരണമാകും. അതുകൊണ്ട് ഇവര്‍ ഒന്നിച്ചാല്‍ അവിടെ വഴക്കിനുള്ള സാഹചര്യം ഒരുങ്ങും.
തമ്മില്‍ സ്നേഹിക്കാനാകാത്ത രാശികള്‍
മകരം-ചിങ്ങം
മകരം രാശിക്കാരുടെ ഗൗരവ സ്വഭാവം ചിങ്ങം രാശിക്കാരുടെ എപ്പോഴും ശ്രദ്ധയും സ്നേഹപ്രകടനവും ആഗ്രഹിക്കുന്ന സ്വഭാവവുമായി ചേര്‍ന്നുപോകില്ല. ഇവര്‍ക്കിടയിലെ ബന്ധത്തില്‍ ചിങ്ങം രാശിക്കാര്‍ക്ക് പങ്കാളിക്ക് സ്നേഹമില്ലെന്നും മകരം രാശിക്കാര്‍ക്ക് പങ്കാളിക്ക് സ്വന്തം കാര്യം മാത്രമേ ഉള്ളുവെന്നും തോന്നും. അവരുടെ മൂല്യങ്ങള്‍ വളരെ വ്യത്യസ്തമായതിനാല്‍ ആ ബന്ധം ശാശ്വതമാകില്ല.
കന്നി-ധനു
കന്നി രാശിക്കാരുടെ വളരെ അച്ചടക്കവും ഒതുക്കവുമുള്ള സമീപനം ധനു രാശിക്കാരുടെ സ്വാതന്ത്രമായി നടക്കാനുള്ള സ്വഭാവത്തിന് തിരിച്ചടിയാകും. കന്നി രാശിക്കാര്‍ സ്ഥിരതയാണ് തേടുന്നതെങ്കില്‍ ധനു രാശിക്കാര്‍ സാഹസികത ഇഷ്ടപ്പെടുന്നവര്‍ ആണ്. ഇത് ഇരുകൂട്ടര്‍ക്കും ബന്ധത്തില്‍ തമ്മില്‍ നിരാശയും അതൃപ്തിയും ഉണ്ടാകുന്നതിന് കാരണമാകും.
മീനം-മേടം
മീനം രാശിക്കാര്‍ വളരെ സെന്‍സിറ്റീവ് ആണ്. അവര്‍ വൈകാരികമായി പ്രതികരിക്കുന്നവരാണ്. എന്നാല്‍ മേടം രാശിക്കാര്‍ തന്റേടമുള്ളവരും ചിലപ്പോള്‍ മറ്റുള്ളവരെ വികാരങ്ങളെ മാനിക്കാത്തവരും ആണ്. മേടം രാശിക്കാര്‍ മീനം രാശിക്കാരെ ലാഘവത്തോടെയാണ് കാണുക. അതേസമയം മീനം രാശിക്കാര്‍ക്ക് മേടം രാശിക്കാരുടെ സ്വഭാവം കൊണ്ട് പലപ്പോഴും മുറിവേല്ക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
