Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ഈ തീയതികളില്‍ ജനിച്ച സ്ത്രീകള്‍ ഉരുക്കുവനിതകള്‍, ഒറ്റയ്ക്ക് പറന്നുയരും ആകാശത്തോളം
ചില സ്ത്രീകള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനും സ്വാതന്ത്ര്യത്തോടെ ജീവിക്കാനുമായിരിക്കും ഇഷ്ടം. മറ്റുള്ളവരുടെ ചൊല്‍പ്പടിക്ക് നില്‍ക്കാതെ സ്വന്തം ജീവിതം സ്വന്തം നിലപാടുകളില്‍ ഉറച്ചുനിന്ന് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്ന ഉരുക്കുവനിതകളായിരിക്കും ഇവര്‍. വേദ ജ്യോതിഷം പറയുന്നത് ഇത് ചില രാശികളില് ജനിച്ചവരുടെ പ്രത്യേകത ആണെന്നാണ്. അവര്‍ക്ക് സ്വന്തമായ അഭിപ്രായങ്ങളും അഭിലാഷങ്ങളും ഉണ്ടാകും. ജീവിതത്തില്‍ അത് പ്രാവര്‍ത്തികമാക്കുന്നതിനുള്ള നിശ്ചയദാര്‍ഢ്യവും ലക്ഷ്യങ്ങളിലേക്ക് സ്വന്തമായി എത്തിച്ചേരുന്നതിനുള്ള വഴികളും അവരുടെ മനസ്സിലുണ്ടാകും. വേദ ജ്യോതിഷം പറയുന്ന ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

മകരം (ഡിസംബര്‍ 22- ജനുവരി 19)
മകരം രാശിയില്‍ ജനിച്ച സ്ത്രീകള്‍ കഠിനാധ്വാനികള്‍ ആയിരിക്കും. തങ്ങളുടെ ലക്ഷ്യത്തിലെത്തുന്നത് വരെ മടുപ്പില്ലാതെ പരിശ്രമിക്കാന്‍ ഇവര്‍ക്ക് സാധിക്കും. മകരം രാശിയില്‍ ജനിച്ച സ്ത്രീകളെ പരിചയമുണ്ടെങ്കില്‍ ശ്രദ്ധിച്ചുകൊള്ളു. അവര്‍ അവരുടെ ലക്ഷ്യത്തില്‍ തികഞ്ഞ ശ്രദ്ധയുള്ളവരും നിശ്ചയദാര്‍ഢ്യത്തോടെ ആ ലക്ഷ്യത്തിലേക്ക് നീങ്ങുന്നവരും ആയിരിക്കും. ലക്ഷ്യത്തില്‍ എത്തുന്നത് വരെ ഓരോ പടികളായി ആ ലക്ഷ്യത്തിലേക്ക് നടന്നടുക്കാന്‍ അവര്‍ക്ക് കൃത്യമായ പദ്ധതി ഉണ്ടായിരിക്കും. അത്ര പെട്ടെന്നൊന്നും ലക്ഷ്യത്തില്‍ നിന്നും പിന്തിരിയുന്നവര് ആയിരിക്കില്ല ഇവര്‍. അവർ കൃത്യമായി ആസൂത്രണം ചെയ്യുന്നു, ഓരോ ഘട്ടവും കണക്കുകൂട്ടുന്നത് ഉറപ്പാക്കുന്നു. ഈ സൂക്ഷ്മമായ ആസൂത്രണം അവരുടെ ലക്ഷ്യങ്ങൾ കാര്യക്ഷമമായി കൈവരിക്കാൻ സഹായിക്കുന്നു. അവരുടെ ക്ഷമ, ശ്രദ്ധ നഷ്ടപ്പെടാതെ വെല്ലുവിളികളെ നേരിടാൻ അവരെ അനുവദിക്കുന്നു
മേടം (മാര്‍ച്ച് 21- ഏപ്രില്‍ 19)
മേടം രാശിയില്‍ ജനിച്ച സ്ത്രീകള്‍ ജന്മനാ നേതൃപാടവം ഉള്ളവരായിരിക്കും. സ്വന്തം കാലില്‍ നില്‍ക്കുകയും മറ്റാരുടെയും സമ്മതത്തിന് കാത്തുനില്‍ക്കാതെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും നേടാന്‍ ഇറങ്ങിത്തിരിക്കുകയും ചെയ്യുന്നവരാണ് ഇവര്‍. വളരെ ധൈര്യശാലികള്‍ ആയ ഇവര്‍ പ്രതിബദ്ധങ്ങളെ തകര്‍ത്ത് മുന്നേറുകയും ലക്ഷ്യത്തിലെത്താന്‍ റിസ്കുകള്‍ എടുക്കുകയും ചെയ്യും. യാതൊരു ഭയവുമില്ലാത്ത ഇവര്‍ വെല്ലുവിളികള്‍ ഏറ്റെടുക്കും. നിശ്ചയദാര്ഢവും ആത്മവിശ്വാസവും ഉള്ള ഇവര്‍ നേതൃപദവികള്‍ക്ക് അനുകൂലരാണ്. മറ്റുള്ളവരെ നയിക്കാനും പ്രചോദിപ്പിക്കാനുമുള്ള അവരുടെ സ്വാഭാവിക കഴിവ് ഏത് മേഖലകളിലും അവരെ മുന്‍പന്തിയിലെത്തിക്കും.
കുംഭം (ജനുവരി 20- ഫെബ്രുവരി 18)
വ്യത്യസ്തത കൊണ്ട് മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നവരാണ് കുംഭം രാശിയില്‍ ജനിച്ച സ്ത്രീകള്‍. മറ്റുള്ളവര്‍ ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യാനും അവരെ പിന്തുടരാനും മടിക്കുന്ന ഇവര്‍ വളരെ വ്യത്യസ്തമായി ചിന്തിക്കുന്നവരാണ്. തങ്ങളുടേതായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നത് കൊണ്ട് സ്വതന്ത്രരരും സ്വന്തം കാലില്‍ നില്ക്കുന്നവരുമാണ് ഇവര്‍. മികച്ച ദര്‍ശനങ്ങള്‍ ഉള്ളവരാണ് ഇവര്‍.
വൃശ്ചികം (ഒക്ടോബര്‍ 23- നവംബര്‍ 21)
ഉറച്ച ലക്ഷ്യങ്ങളും നിശ്ചദാര്‍ഢ്യവും വൃശ്ചികം രാശിക്കാരുടെ പ്രത്യേകതയാണ്. ചെയ്യുന്ന കാര്യങ്ങള്‍ ഇഷ്ടത്തോടെ ചെയ്യുന്ന ഇവര്‍ കൃത്യമായ പദ്ധതികളിലൂടെയും ഏകാഗ്രതയിലൂടെയും ലക്ഷ്യത്തിലെത്തിച്ചേരും. എത്ര പ്രതികൂലമായ സാഹചര്യത്തിലും വിജയത്തിലേക്ക് എത്തിച്ചേരും. എന്താണ് തങ്ങള്‍ക്ക് വേണ്ടതെന്ന് ഇവര്‍ക്ക് കൃത്യമായി അറിയും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
