Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
ക്ഷമയോടെ പക്വതയോടെ ഗൗരവത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യും 5 രാശിക്കാര്‍
പ്രായത്തിനനുസരിച്ച് പക്വതയില്ലെന്ന കാര്യം പലപ്പോഴും പലരും കേട്ടിട്ടുള്ള ഒരു ചോദ്യമായിരിക്കും. എന്നാല്‍ എന്താണ് പ്രായത്തിനനുസരിച്ച് പക്വത എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പലപ്പോഴും പക്വത എന്ന വാക്ക് തന്നെ മാനസികമായും ശാരീരികമായും ഒരു സാഹചര്യത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന് അനുസരിച്ചാണ്. ജീവിതത്തിലെ ദുഷ്കരമായ സാഹചര്യത്തെ പോലും നല്ല രീതിയില്‍ കൈകാര്യം ചെയ്ത് അതിനെ പരിഹരിക്കുന്ന രീതിയിലുള്ള കഴിവിനേയും നമുക്ക് പക്വത എന്ന് വേണമെങ്കില്‍ പറയാം.
എന്നാല്‍ പക്വത എന്നത് ചില രാശിക്കാരില്‍ അല്പം കൂടുതലാണ്, എന്നാല്‍ ചിലര്‍ക്കാകട്ടെ അങ്ങനെയൊരു കാര്യം തന്നെ ഇല്ല എന്നതാണ് സത്യം. സാഹചര്യങ്ങളെ ശാന്തമായി കൈകാര്യം ചെയ്യുന്നതിന് കഴിയുന്ന അഞ്ച് രാശിക്കാരുണ്ട്. 12 രാശിക്കാരില്‍ അഞ്ച് രാശിക്കാര്‍ക്ക് അതിനുള്ള കഴിവ് അതൊരു പ്രത്യേക കഴിവ് തന്നെയാണ്. ആ രാശിചിഹ്നത്തില്‍ നിങ്ങളുണ്ടോ? അതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

ഇടവം (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാരെ പക്വതയുള്ളവരുടെ ലിസ്റ്റില്‍ മുന്പില് നിര്‍ത്താം. കാരണം ഇവര്‍ ഈ ചാര്‍ട്ടിന് അനുയോജ്യരാണ് എന്നത് നമുക്ക് അവരുടെ പ്രവൃത്തികളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. ആഢംബരം ഇവര്‍ക്ക് കൂട്ടായി ഉണ്ടെങ്കിലും പലപ്പോഴും വരുമാനം ലാഭിക്കുന്നതിന് വേണ്ടി ഭാവി തലമുറകളെ സുരക്ഷിതരാക്കുന്നതിന് വേണ്ടിയാണ് അവര്‍ പ്രവര്‍ത്തിക്കുകയുള്ളൂ. എന്ത് എവിടെ ഉപയോഗിക്കണം എവിടെ സംസാരിക്കണം എന്നത് അവര്‍ക്ക് കൃത്യമായി അറിയാം. അതുകൊണ്ട് തന്നെ ജീവിതത്തെക്കുറിച്ച് കൃത്യമായി ഇവര്‍ക്ക് അറിയാം. അതിനാല്‍ എളുപ്പത്തില്‍ ഇവരുമായി പൊരുത്തപ്പെടുന്നതിന് നമുക്ക് സാധിക്കും.
കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഏറ്റവും പ്രശംസനീയമായ അവരുടെ കഴിവിനെയാണ് പക്വതയായി കണക്കാക്കുന്നത്. ഇവര്‍ വൈകാരികമായും മാനസികമായും പക്വതയുള്ളവരാണ് എന്ന് നമുക്ക് അവരോട് ഇടപെടുമ്പോള്‍ പെട്ടെന്ന് തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നു. ഏത് സാഹചര്യത്തിലും ജീവിക്കാന്‍ ഇവര്‍ സജ്ജരായിരിക്കും. വളരെ ശാന്തമായി കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ഒരിക്കലും തെറ്റിനെ ന്യായീകരിക്കുകയോ അല്ലെങ്കില്‍ അതിന് വേണ്ടി വാദിക്കുകയോ ചെയ്യുന്നില്ല. തെറ്റിനെ അംഗീകരിക്കുകയും അതിനെ തിരുത്താന്‍ ഇവര്‍ തയ്യാറാവുകയും ചെയ്യുന്നു. ഏത് സാഹചര്യത്തേയും നേരിടുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. ഒരിക്കലും ഇവര്‍ തിരിഞ്ഞോടുന്നില്ല ജീവിതത്തില്‍ നിന്ന്.
കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നി രാശിക്കാരുടെ ഗ്രഹാധിപന്‍ എന്ന് പറയുന്നത് ബുധനാണ്. അതുകൊണ്ട് തന്നെ ബുധന്റെ എല്ലാ അനുഗ്രഹവും കന്നി രാശിക്കാര്ക്കുണ്ടാവുന്നു. ഇവര്‍ എപ്പോഴും ജീവിതത്തിന്റെ പോസിറ്റീവ് വശങ്ങളെ മാത്രം കാണാന്‍ ശ്രമിക്കുന്നു. വിമര്‍ശനങ്ങളെ അവര്‍ കാര്യമായി എടുക്കുന്നില്ല എന്ന് മാത്രമല്ല ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ പലപ്പോഴും അതിന് ഒരു പുഞ്ചിരി മാത്രം സമ്മാനിക്കുകയും ചെയ്യുന്നു. ദൈനം ദിന പ്രവൃത്തികള്‍ ചെറുതോ വലുതോ ആയിക്കോട്ടെ അതില്‍ ഇവര്‍ എപ്പോഴും ബോധവാന്മാരാണ് എന്നതാണ് കാര്യം. മാത്രമല്ല തീരുമാനം എടുക്കുമ്പോള്‍ വളരെ നല്ലതുപോലെ ആലോചിച്ച് ചിന്തിച്ച് മാത്രമേ ഒരു തീരുമാനം ഇവര്‍ എടുക്കുകയുള്ളൂ. അവര്‍ തങ്ങളെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുകയോ അവരുടെ നേട്ടങ്ങളുമായി മത്സരിക്കുകയോ ചെയ്യില്ല.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് പക്വത അവരുടെ ജന്മത്തില് തന്നെ ലഭിക്കുന്നതാണ്. ആത്മവിശ്വാസത്തോടെ ഏത് കാര്യത്തേയും നേരിടുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. പുരോഗമനപരമായ ആശയങ്ങളുമായി മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ശനിയാണ് ഇവരുടെ ഗ്രഹാധിപന്‍. അതുകൊണ്ട് തന്നെ ഇവര്‍ എപ്പോഴും ഉത്തരവാദിത്വത്തോടെയും നന്ദിയോടേയും എല്ലാ കാര്യത്തേയും ഓര്‍മ്മിക്കുന്നു. പക്വതയുള്ള വ്യക്തികള്‍ക്ക് അവരുടെ കുടുംബത്തെയും പ്രിയപ്പെട്ടവരെയും കുറിച്ച് എപ്പോഴും ചിന്തയുണ്ടാവുന്നു. കുടുംബത്തിന്റെ ഭാവിയെ കരുതി പണം നിക്ഷേപിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ഇതെല്ലാം നിങ്ങളുടെ പക്വതയുടെ ലക്ഷണങ്ങള്‍ തന്നെയാണ്.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാരാണ് പക്വതയുടെ ലിസ്റ്റില്‍ അടുത്തതായി വരുന്നത്. ഇവര്‍ മറ്റുള്ളവരോട് അനുകമ്പയും സ്നേഹവും ഉള്ളവരായിരിക്കും. പലപ്പോഴും ആഴത്തിലുള്ള സഹാനുഭൂതിയും എല്ലാവരോടും ഉണ്ടാവുന്നു. ഇവര്‍ പലപ്പോഴും സ്വന്തം ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നില്ല, ദാനം ചെയ്യുന്നതിന് ഇവര്‍ക്ക് സാധ്യതയുണ്ട്. സാധാരണയായി ശക്തരും പക്വതയുള്ളവരുമായി മീനം രാശിക്കാര്‍ എപ്പോഴും തിരിച്ചറിയുന്നു. ഇവര്‍ ഇവരുടെ കുറവുകള്‍ അംഗീകരിക്കുന്നതിന് തയ്യാറാവുന്നവരാണ്. പക്വതയുള്ള ആളുകള്‍ കാര്യങ്ങള്‍ എല്ലാം തന്നെ അംഗീകരിക്കുന്നു. മറ്റുള്ളവരോട് തുറന്ന മനസ്സോടെ ഇടപെടുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications