Latest Updates
-
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി!
പ്രശ്നങ്ങളില്‍ നിന്ന് പ്രശ്നങ്ങളിലേക്ക്, ഇന്ന് മുതല്‍ ഒരാഴ്ച തലയിലെഴുത്തിനെ ശപിക്കുന്ന രാശിക്കാര്‍
ഈ വരുന്ന ഒരാഴ്ചയില്‍ ചില രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. പലപ്പോഴും നമ്മള് വിചാരിക്കുന്നതിനേക്കാള്‍ മോശം ഫലങ്ങളാണ് ഈ ആഴ്ചയില്‍ ഉണ്ടാവുന്നത്. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളേയും മറികടന്ന് വേണം നമുക്ക് മുന്നോട്ട് പോവുന്നതിന്. എന്നാല്‍ അതിനെ മറികടക്കാനാവാത്ത വിധത്തിലേക്ക് കാര്യങ്ങള്‍ മാറുന്നതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട അവസ്ഥയുണ്ടാവുന്നു.
വരുന്ന ആഴ്ചയില്‍ ഉണ്ടാവുന്ന മാറ്റങ്ങളില്‍ പല വിധത്തിലുള്ള പ്രതിസന്ധികളാണ് ഇന്നത്തെ ദിവസം കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ നിങ്ങളുടെ ഇന്നത്തെ ദിവസത്തില്‍ നേട്ടങ്ങളുണ്ടാവാം. അനുകൂലമല്ലാത്ത പല മാറ്റങ്ങളാല്‍ ബുദ്ധിമുട്ടുന്ന ചില രാശിക്കാരുണ്ട്. അതില്‍ നിങ്ങളുടെ രാശി ഉണ്ടോ എന്നത് വളരെയധികം ചിന്തിക്കേണ്ടതാണ്. പലപ്പോഴും സന്തോഷകരമായ മാറ്റങ്ങള്‍ക്ക് തിരിച്ചടിയായി സങ്കടകരമായ മാറ്റങ്ങളും എല്ലാവരിലും ഉണ്ടായിരിക്കും.ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ ആഴ്ചയില്‍ ദൗര്‍ഭാഗ്യം നിറയുന്നത് എന്ന് നോക്കാം.

തുലാം
തുലാം രാശിക്കാര്‍ക്ക് അവരുടെ സഞ്ചാരം വക്രഗതിയിലാണ്. ഇത് പലപ്പോഴും ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. കൂടാതെ ആശയവിനിമയത്തില്‍ പ്രതിസന്ധികളും സാങ്കേതിക പ്രശ്നങ്ങളും നേരിടുന്നു. ആഗ്രഹിക്കുന്ന കാര്യങ്ങളിലെല്ലാം തന്നെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും തടസ്സങ്ങളും ഉണ്ടാവുന്നു. എല്ലാ ക്ഷമയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. നിരാശരാവാതെ മുന്നോട്ട് പോവുന്നതിനായി ഊര്‍ജ്ജം കണ്ടെത്തണം. സന്തോഷകരമായ പല കാര്യങ്ങളും പലപ്പോഴും നിമിഷ നേരത്തിനുള്ളില്‍ സങ്കടത്തിലേക്ക് വഴിമാറാം. ബുധന്റെ വക്രഗതി സഞ്ചാരത്തിലും ഇവര്‍ വീണു പോവുന്നു. ക്ഷമയോടെ എല്ലാ കാര്യത്തേയും കൈകാര്യം ചെയ്യുന്നതിന് ശ്രമിക്കണം.
ധനു
ധനു രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ വളരെയധികം പിരിമുറുക്കങ്ങള്‍ വര്‍ദ്ധിക്കുന്നു. അത് നിങ്ങളില്‍ നിരാശയിലേക്ക് വഴി വെക്കും. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ പ്രതീക്ഷക്ക് വിപരീതമായാണ് നടക്കുന്നതും. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രശ്നങ്ങളും തല പൊക്കുന്ന ദിവസങ്ങളാണ് എന്നതാണ് പ്രത്യേകത. പലപ്പോഴും ലക്ഷ്യങ്ങളെല്ലാം തന്നെ വീണ്ടും പരിശോധിക്കേണ്ടതായി വരും. വ്യക്തിപരമായ പല മാറ്റങ്ങളും നിങ്ങളില്‍ പ്രശ്നങ്ങളുണ്ടാക്കുന്ന ആഴ്ച കൂടിയാണ് വരാന്‍ പോവുന്നത്. ചിന്തിക്കുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കണം എന്നില്ല. എങ്കിലും ഏത് കാര്യത്തിലും ചിന്തിച്ച് പ്രവര്‍ത്തിക്കേണ്ട ദിവസമാണ് എന്നതാണ് സത്യം.
മകരം
മകരം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ സ്വാധീനം അവരുടെ വൈകാരികതയെ പുറത്ത് കൊണ്ട് വരുന്നു. പലപ്പോഴും അധികാരസ്ഥാനങ്ങളില്‍ നിന്ന് ഇവര്‍ നീക്കം ചെയ്യപ്പെടാം. ചലനാത്മകമായ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നു. ജോലിയിലും ബന്ധങ്ങളിലും വ്യക്തിപരമായ പദ്ധതികള്‍ കൊണ്ട് വരുന്നത് ജീവിതത്തില്‍ പിന്നീട് ദു:ഖിക്കേണ്ട അവസ്ഥയുണ്ടാവും. ഒട്ടും പ്രതീക്ഷിക്കാത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നിങ്ങളെ തേടി എത്തും. കടം വാങ്ങുന്നതും കടം കൊടുക്കുന്നതും എല്ലാം ശ്രദ്ധിച്ച് വേണം. കാരണം അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ നിസ്സാരമല്ല എന്നതാണ് സത്യം. അനുകൂലമായ പല മാറ്റങ്ങളും പ്രതികൂലമായി മാറാന്‍ അധികം സമയം വേണ്ടി വരില്ല എന്നതാണ് വാസ്തവം.
മീനം
മീനം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച മാറ്റങ്ങളിലേക്ക് എത്തുന്ന ആഴ്ചയാണ്. എന്നാല്‍ അത് ഒരിക്കലും അനുകൂലമായ മാറ്റങ്ങളല്ല സൃഷ്ടിക്കുന്നത് എന്നതാണ് സത്യം. പല വിധത്തിലുള്ള ആശയക്കുഴപ്പങ്ങള്‍ നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു. വ്യക്തത ഒട്ടും ഇല്ലാത്ത ഒരു സമയമായത് കൊണ്ട് തന്നെ ചെയ്യുന്ന കാര്യങ്ങളെല്ലാം രണ്ട് തവണയെങ്കിലും ആലോചിച്ച് വേണം. തെറ്റിദ്ധാരണകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ആഗ്രഹങ്ങള്‍ സത്യസന്ധമാണെങ്കില്‍ അത് ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. എങ്കിലും അതിനായി വളരെയധികം കാത്തിരിക്കേണ്ടി വരും. ഓരോ കാര്യത്തിലും അമിത ശ്രദ്ധ ഏറ്റവും അനിവാര്യമായി വരുന്ന ഒരു ആഴ്ചയാണ് വരാന്‍ പോവുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications