Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ഈ ദിവസം തുടങ്ങുന്ന ജോലി സമ്മാനിക്കും സര്വ്വവിജയം; ജ്യോതിഷപ്രകാരം നല്ല ദിനം
ഹിന്ദു പാരമ്പര്യത്തില്‍ ഓരോ ദിവസത്തിനും അതിന്റേതായ പ്രത്യേക പ്രാധാന്യമുണ്ട്. ഓരോ ദിവസവും ഏതെങ്കിലും ദൈവവുമായോ ഗ്രഹവുമായോ ബന്ധപ്പെട്ടിരിക്കുന്നു. ശുഭഫലങ്ങള്‍ ലഭിക്കാനായി ചില പ്രത്യേക ദിവസം സാധനയും പൂജയും നടത്തുന്നതിന് കാരണം ഇതാണ്. മിക്കവരും ശുഭമുഹൂര്‍ത്തത്തില്‍ പുതിയ ജോലികളോ പ്രവൃത്തികളോ തുടങ്ങുന്നത് കാണാറുണ്ട്.
എന്തെങ്കിലും ഒരു ശുഭപ്രവൃത്തി തുടങ്ങുമ്പോള്‍ ദിവസം, സമയം, യോഗം എന്നിവയ്ക്ക് വലിയ പ്രാധാന്യമുണ്ട്. കാരണം ശുഭവേളകളില് തുടങ്ങുന്ന പ്രവൃത്തികളില്‍ യാതൊരു തടസവുമുണ്ടാകില്ലെന്ന് വിശ്വസിക്കപ്പെടുന്നു. ശുഭസമയത്ത് തുടങ്ങുന്ന പ്രവൃത്തികള്‍ ശുഭഫലവും സമ്മാനിക്കും. (Which day is good to start a new job) ഏതൊക്കെ ജോലികള്‍ ആരംഭിക്കാന്‍ ഏതൊക്കെ ദിവമാണ് നല്ലതെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

തിങ്കള്‍
ഭക്ഷണവുമായി ബന്ധപ്പെട്ട ജോലികള്‍ ആരംഭിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അതായത് ഒരു റെസ്റ്റോറന്റോ മധുരപലഹാരക്കടയോ തുറക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അല്ലെങ്കില്‍ മിനറല്‍ വാട്ടര്‍ വര്‍ക്ക് പോലുള്ള ജലവുമായി ബന്ധപ്പെട്ട ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് തിങ്കളാഴ്ച ആരംഭിക്കുന്നതാണ് നല്ലത്. ഇത്തരം പ്രവൃത്തികള്‍ തിങ്കളാഴ്ച തുടങ്ങുന്നതിലൂടെ നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കും.
ചൊവ്വ
ഭൂമി, വീട്, നിര്‍മ്മാണ പ്രവൃത്തികള്‍ എന്നിവയുമായി ബന്ധപ്പെട്ട എന്തെങ്കിലും ജോലികള്‍ ചെയ്യാന്‍ നിങ്ങള്‍ ഇറങ്ങുന്നുണ്ടെങ്കില്‍, അത് ചൊവ്വാഴ്ച ആരംഭിക്കുന്നതാണ് നല്ലത്. ചൊവ്വാഴ്ച ചെയ്യുന്ന ഇത്തരം പ്രവൃത്തികള്‍ നിങ്ങള്‍ക്ക് തടസമില്ലാതെ പൂര്‍ത്തീകരിക്കാന്‍ സാധിക്കും.
ബുധന്‍
പണമിടപാട്, സ്റ്റോക്ക് മാര്‍ക്കറ്റ്, കണ്‍സള്‍ട്ടന്‍സി തുടങ്ങിയ ഏത് കാര്യത്തിനും തുടക്കം കുറിക്കാന്‍ നല്ലത് ബുധനാഴ്ചയായിരിക്കും. ബുധന്‍ പണവുമായി ബന്ധപ്പെട്ടിരിക്കുന്നു, അതിനാല്‍ ഈ ദിവസം പണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നത് നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ നല്കുന്നു.
വ്യാഴം
വിദ്യാഭ്യാസം, ആത്മീയപരമായ ജോലികള്‍, ഭക്ഷ്യധാന്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട എന്തെങ്കിലും ജോലികള്‍ തുടങ്ങിയവ ആരംഭിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, വ്യാഴാഴ്ച നിങ്ങള്‍ക്ക് ഏറ്റവും നല്ല ദിവസമാണ്. വ്യാഴാഴ്ച ഇത്തരം കാര്യങ്ങള്‍ തുടങ്ങുന്നതിലൂടെ നിങ്ങളുടെ ജോലി വളരെവേഗം പൂര്‍ത്തീകരിക്കുകയും നല്ല ഫലങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
വെള്ളി
ജ്യോതിഷത്തില്‍, കലയുടെയും കഴിവിന്റെയും സൗന്ദര്യത്തിന്റെയും ഘടകമായി ശുക്രനെ കണക്കാക്കുന്നു. നിങ്ങള്‍ക്ക് സൗന്ദര്യവര്‍ദ്ധക വസ്തുക്കളോ വസ്ത്രങ്ങളോ രാസവസ്തുക്കളോ മരുന്നുകളുമായോ ബന്ധപ്പെട്ട കാര്യങ്ങള്‍ ആരംഭിക്കണമെങ്കില്‍ വെള്ളിയാഴ്ച ഇത്തരം ജോലി ആരംഭിക്കുക. ഇത് നിങ്ങള്‍ക്ക് തടസങ്ങളില്ലാതെ നല്ല ഫലങ്ങള്‍ പെട്ടെന്ന് നല്‍കും.
ശനി
ദീര്‍ഘനാളായി മുടങ്ങിക്കിടക്കുന്ന ജോലികള്‍, അല്ലെങ്കില്‍ ദീര്‍ഘകാലത്തേക്ക് ഒരു ബിസിനസ്സ് നടത്തണമെങ്കില്‍, ശനിയാഴ്ച അതിന് നല്ല ദിവസമാണ്. ശനിയാഴ്ച ഇത്തരം പ്രവൃത്തികള്‍ ആരംഭിക്കുന്നത് നിങ്ങള്‍ക്ക് ശുഭകരമാണ്.
ഞായര്‍
മരപ്പണി, ആശുപത്രി ജോലി, ഓഫീസ് ഏറ്റെടുക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഞായറാഴ്ച ചെയ്യണം. ഭരണം, അധികാരം, മരം, സര്‍ക്കാര്‍ കാര്യങ്ങള്‍ എന്നിവയുമായി സൂര്യന് ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍, ഈ ജോലികളെല്ലാം ഞായറാഴ്ച ആരംഭിക്കുന്നത് നിങ്ങള്‍ക്ക് ശുഭഫലം സമ്മാനിക്കും.
ഓരോ ജോലിയും ആരംഭിക്കാന്‍ വ്യത്യസ്തമായ ശുഭമുഹൂര്‍ത്തവും ലഗ്നവും ഉണ്ടെങ്കിലും, നിങ്ങള്‍ക്ക് അത് അറിയില്ലെങ്കില്‍ 11.30 മുതല്‍ 12.30 വരെയുള്ള സമയം അഭിജിത മുഹൂര്‍ത്തമാണ്. ഈ സമയത്ത് നിങ്ങള്‍ക്ക് പുതിയ ജോലികള്‍ തുടങ്ങാം. അഭിജിത മുഹൂര്‍ത്തത്തില്‍ ആരംഭിക്കുന്ന പ്രവൃത്തികള്‍ ശുഭകരമായ ഫലങ്ങള്‍ നല്‍കും. എന്നിരുന്നാലും, ബുധനാഴ്ച അഭിജിത മുഹൂര്‍ത്തം ഉണ്ടായിരിക്കില്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
